ഫുള്‍ ചാര്‍ജിന് 1.5 യൂണിറ്റ് കറണ്ട് മതി! 100 കി.മീ റേഞ്ചുമായി പുതിയ ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നു

ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ഓരോ മാസവും പുതിയ മോഡലുകള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് (Electric Scooter) പ്രചാരമേറുന്ന സൂചനയാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. പരമ്പരാഗത ടൂവീലര്‍ നിര്‍മാതാക്കള്‍ അധികം കടന്നുവന്നിട്ടില്ലാത്ത ഈ വിഭാഗത്തില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ ആധിപത്യമാണ്. അവര്‍ മത്സരിച്ച് പുതിയ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്നു. വണ്ടിക്കമ്പനികളുടെ ചാകരക്കാലമായ ഉത്സവ സീസണിന് ശേഷവും പുതിയ മോഡലുകളുടെ വരവ് നിലച്ചിട്ടില്ല. ഇപ്പോള്‍ പ്രമുഖ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ സീലിയോ ഇബൈക്ക്‌സ് (ZELIO Ebikes) തങ്ങളുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസര്‍ പുറത്തുവിട്ടു. അതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.

2021-ലാണ് സീലിയോ ഇബൈക്ക്‌സ് സ്ഥാപിതമായത്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് രണ്ട് ലക്ഷത്തിലധികം സംതൃപ്തരായ ഉപഭോക്താക്കളെ നേടിയ കമ്പനിക്ക് രാജ്യവ്യാപകമായി 256-ലധികം ഡീലര്‍ഷിപ്പുകള്‍ ഉണ്ട്. സീലിയോയുടെ ഹിറ്റ് മോഡലുകളില്‍ ഒന്നാണ് എക്‌സ്‌മെന്‍ സീരീസ്. ഈ ലോ സ്പീഡ് ഇവിയുടെ പുത്തന്‍ പതിപ്പായ സീലിയോ എക്‌സ്‌മെന്‍ 2.0 നവംബര്‍ 12-നാണ് പുറത്തിറങ്ങാന്‍ പോകുകയാണ്. ഇതിനോടകം ഒന്നിലധികം ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പിറവിയെടുത്ത എക്‌സ്‌മെന്‍ സീരീസിന്റെ പാരമ്പര്യം പേറിക്കൊണ്ടാണ് പുത്തന്‍ മോഡലിന്റെ വരവ്.

zelio ebikes teases x-men 2 0 electric scooter

എക്‌സ്‌മെന്‍ 2.0 മെച്ചപ്പെടുത്തിയ കാര്യക്ഷമതയും ഫീച്ചറുകളും വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. നഗര സവാരികള്‍ക്കായുള്ള വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് നിറവേറ്റുന്ന തരത്തിലാണ് പുതിയ എക്‌സ്‌മെന്‍ 2.0 ഡിസൈന്‍ ചെയ്തിരിക്കുന്നത്. ദൈനംദിന യാത്രയ്ക്ക് വിശ്വസനീയവും സ്‌റ്റൈലിഷുമായ ഇലക്ട്രിക് സ്‌കൂട്ടര്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള അനുയോജ്യമായ ചോയ്‌സായിരിക്കും ഇത്. കോളേജ് വിദ്യാര്‍ത്ഥികള്‍, ഓഫീസ് ജീവനക്കാര്‍ അടക്കമുള്ള ദൈനംദിന യാത്രികരെ എക്‌സ്‌മെന്‍ 2.0 ആകര്‍ഷിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

2024 നവംബര്‍ 12 മുതല്‍ രാജ്യത്തുടനീളമുള്ള എല്ലാ അംഗീകൃത സീലിയോ ഇബൈക്ക്‌സ് ഡീലര്‍ഷിപ്പുകളിലും സ്‌കൂട്ടര്‍ ലഭ്യമാകും. പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയോടൊപ്പം സാങ്കേതിക സവിശേഷതകളും റേഞ്ചും മറ്റ് ഫീച്ചര്‍ വിവരങ്ങളുമെല്ലാം കമ്പനി വെളിപ്പെടുത്തും. ഈ ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറിന് 100 കിലോമീറ്റര്‍ റേഞ്ചാണ് പ്രതീക്ഷിക്കുന്നത്.

സീലിയോ എക്‌സ്‌മെന്‍ ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ച് പറയുമ്പോള്‍ ഇതില്‍ 12V/28AH ജെല്‍ ബാറ്ററിയോ 60V/30A ലിഥിയം-അയണ്‍ ബാറ്ററി പായ്‌ക്കോ ഉപയോഗിച്ച് വാങ്ങാം. മികച്ച പെര്‍ഫോമന്‍സും ഈടും ഉറപ്പ് നല്‍കുന്ന ഈ ബാറ്ററികള്‍ 60/72V BLDC ഇലക്ട്രിക് മോട്ടോറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. സുസ്ഥിരത യാത്ര ഉറപ്പാക്കുന്നതിനൊപ്പം ചെലവിലും ശ്രദ്ധയൂന്നിയാണ് ഈ സ്‌കൂട്ടറുകള്‍ നിര്‍മിച്ചിരിക്കുന്നത്.

ഒരു ചാര്‍ജിന് 1.5 യൂണിറ്റ് വൈദ്യുതി മാത്രം ഉപയോഗിക്കുന്ന കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗ നിരക്കുള്ള ഒരു ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറാണ് എക്‌സ്‌മെന്‍. വേഗതയും ബാറ്ററി തരവും ആശ്രയിച്ച് ഫുള്‍ ചാര്‍ജില്‍ 60 മുതല്‍ 90 കിലോമീറ്റര്‍ വരെ റേഞ്ച് പ്രതീക്ഷിക്കാം. യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, കീലെസ്സ് ഡ്രൈവ് ശേഷി എന്നിവയടക്കമുള്ള ഫീച്ചറുകളും സ്‌കൂട്ടറില്‍ വരുന്നു. മുന്നില്‍ ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ ഡ്രം ബ്രേക്കുകളും സ്‌റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നു.

സിറ്റി റൈഡുകള്‍ക്കായി രൂപകല്‍പ്പന ചെയ്ത 90-100/10 ടയറുകളിലാണ് ഇത് ഓടുന്നത്. ഹൈഡ്രോളിക് സസ്പെന്‍ഷന്‍ സിസ്റ്റം യാത്രാസുഖം വര്‍ധിപ്പിക്കുന്നു. എക്‌സ്‌മെന്‍ 2.0 ഉള്‍പ്പെടെ എല്ലാ സീലിയോ മോഡലുകളും ഹിസാറിലെ ലാഡ്വയിലുള്ള കമ്പനിയുടെ അത്യാധുനിക നിര്‍മ്മാണ കേന്ദ്രത്തിലാണ് ഉത്പാദിപ്പിക്കുന്നത്. 72,000 വാഹനങ്ങളുടെ വാര്‍ഷിക ഉല്‍പ്പാദന ശേഷിയാണ് ഈ പ്ലാന്റിനുള്ളത്. പുതിയ ഇവികള്‍ അവതരിപ്പിക്കുന്നതോടെ വരും ദിവസങ്ങളില്‍ ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്.

പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതോടൊപ്പം തങ്ങളുടെ ഡീലര്‍ഷിപ്പ് ശൃംഖലയും കമ്പനി ശക്തിപ്പെടുത്തുന്നുണ്ട്. 2025 മാര്‍ച്ചോടെ തങ്ങളുടെ ഡീലര്‍ഷിപ്പ് ശൃംഖല 400 ആയി വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളമുള്ള തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നത് കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കും. സീലിയോയുടെ പുത്തന്‍ സ്‌കൂട്ടറിന്റെ വില അറിയാന്‍ നവംബര്‍ 12-ന് ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം സൈറ്റ് സന്ദര്‍ശിക്കാന്‍ ശ്രമിക്കുമല്ലോ.

More from DriveSpark

Article Published On: Friday, November 8, 2024, 15:00 [IST]
English summary
Zelio x men 2 0 electric scooter teased ahead of november 12 launch
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X