ഇനി വരാനിരിക്കുന്നത് സീറോയുടെ കാലം, പുത്തൻ ബൈക്കുകൾ എത്തിക്കാൻ ബ്രാൻഡിൻ്റെ പദ്ധതി
ഇരുചക്രവാഹന വിപണിയിലെ രാജാക്കൻമാരാണ് ഹീറോ മോട്ടോർകോർപ് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഹീറോ മോട്ടോകോർപ്പിൻ്റെ ഇലക്ട്രിക് വാഹന പങ്കാളിയായ സീറോ മോട്ടോർസൈക്കിൾ ഒരു പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിളിൻ്റെ പണിപ്പുരയിലാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ചോർന്ന പേറ്റൻ്റ് ചിത്രങ്ങൾ അനുസരിച്ച്, ബൈക്കിൻ്റെ മൊത്തത്തിലുള്ള ഡിസൈൻ ഹോണ്ട ഗ്രോമിനോട് സാമ്യമുള്ളതാണ്. താങ്ങാനാവുന്ന EV-കളുടെ വിപണിയിലേക്ക് പരീക്ഷണം നടത്താനാണ് അമേരിക്കൻ ഇവി കമ്പനിയായ സീറോ ലക്ഷ്യമിടുന്നതെന്ന് തോന്നുന്നു. ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് വാഹനത്തിൽ നീക്കം ചെയ്യാവുന്ന ബാറ്ററികൾ സംയോജിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായി വ്യക്തമാണ്.
നിലവിൽ, എല്ലാ സീറോ ഇ-ബൈക്കുകളും നിശ്ചിത ബാറ്ററികളോടെയാണ് വരുന്നത്, എന്നാൽ ഈ പുതിയ മിനി ബൈക്ക് ഉപയോഗിച്ച് അത് മാറ്റാൻ ശ്രമിക്കുകയാണ്. അർബൻ മോട്ടോർസൈക്കിളുകൾക്ക്, നീക്കം ചെയ്യാവുന്ന ബാറ്ററികൾ ഉപയോഗിക്കുന്നത് മികച്ച കാര്യം തന്നെയാണ്, കാരണം റൈഡിംഗ് റേഞ്ച് കുറയുകയാണെങ്കിലും, റൈഡർക്ക് അത് ഒന്നിലധികം സ്ഥലങ്ങളിൽ ചാർജ് ചെയ്യാൻ കഴിയുമെന്നത് വലിയ കാര്യം തന്നെയാണ്.

നിലവിൽ, ഈ ബൈക്കിൻ്റെ ഫീച്ചറുകളെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും ലഭ്യമല്ല. ഹീറോയുടെ മികച്ച വിൽപ്പനയുളള മോഡലാണ് സൂം. LX, VX, ZX എന്നിങ്ങനെ വ്യത്യസ്‌തമായ മൂന്ന് വേരിയന്റുകളിലാണ് പുതിയ ഹീറോ സൂം എതിരാളികളെ ഞെട്ടിച്ച് മുന്നേറുകയാണ്. പുതുമ നിലനിർത്താനായി ഒരു പുതിയ കോംബാറ്റ് എഡിഷൻ മോഡലും എത്തുന്നു.
ടോപ്പ്-സ്പെക്ക് ZX വേരിയന്റിനെ അടിസ്ഥാനമാക്കിയായിരിക്കും 110 സിസി സ്‌കൂട്ടറിനെ കമ്പനി വിപണിയിൽ അവതരിപ്പിക്കുക. സൂം കോമ്പാറ്റ് എഡിഷൻ പുതിയ സിൽവർ-ഗ്രേ കളർ ഓപ്ഷനിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. യുദ്ധവിമാനങ്ങളിൽ സാധാരണയായി കാണുന്ന നിറത്തിന് സമാനമാണിത്. സ്പോർട്ടിനെസ് വർധിപ്പിക്കുന്നതിനായി അങ്ങിങ്ങായി ബ്ലാക്ക് ഷേഡും കാണാനാവും. ഏപ്രോണിലും സൈഡ് പാനലുകളിലും സ്ഥാപിച്ചിരിക്കുന്ന നിയോൺ-യെല്ലോ ഡെക്കലുകളാണ് മറ്റൊരു ഹൈലൈറ്റ്.

ഇവയും യുദ്ധവിമാനങ്ങളിൽ കാണുന്ന വിവിധ നമ്പറിംഗുകളിൽ നിന്നും മറ്റ് അടയാളങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഇതുകൂടാതെ തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് ബ്ലാക്ക്, പോൾസ്റ്റർ ബ്ലൂ, പേൾ സിൽവർ വൈറ്റ്, മാറ്റ് അബ്രാക്സ് ഓറഞ്ച് എന്നീ മറ്റ് നിറങ്ങളിലും സ്കൂട്ടർ സ്വന്തമാക്കാനാവും. ഫീച്ചറുകളുടെ കാര്യത്തിൽ ഹീറോ സൂം കോംബാറ്റ് എഡിഷനും ടോപ്പ്-സ്പെക്ക് ZX വേരിയൻ്റിനു സമാനമാണ്.
ഷാർപ്പ് ഫ്രണ്ട് ഏപ്രോൺ, എയറോഡൈനാമിക് സൈഡ് പാനലുകൾ, സ്റ്റൈലിഷ് റിയർ വ്യൂ മിററുകൾ, ഡയമണ്ട് കട്ട് അലോയ് വീലുകൾ, സിംഗിൾ പീസ് സീറ്റ്, ചങ്കി എക്‌സ്‌ഹോസ്റ്റ് എന്നിവയുള്ള സ്‌പോർട്ടി പ്രൊഫൈലാണ് സ്‌കൂട്ടറിനുള്ളത്. മുന്നിലും പിന്നിലും H ആകൃതിയിലുള്ള ലൈറ്റിംഗ് ഘടകങ്ങൾ, വലുതും വീതിയുള്ളതുമായ പിൻ ടയർ എന്നിവയെല്ലാം സ്‌കൂട്ടറിൻ്റെ സ്‌പോർട്ടി ശൈലിയെ പൂരകമാക്കുന്നുമുണ്ട്.

കോർണർ ബെൻഡിംഗ് ലൈറ്റുകൾ പോലുള്ള സെഗ്‌മെൻ്റ് ഫസ്റ്റ് ഫീച്ചറുകളും സൂമിനുണ്ട്. വലുതും വീതിയുള്ളതുമായ പിൻ ടയർ റൈഡിംഗിൽ മികച്ച കോൺഫിഡൻസും നൽകാൻ സഹായിക്കുന്ന കാര്യമാണ്. അങ്ങനെ യൂത്തിനെ ആകർഷിക്കാനുള്ള എത്തരം ഫീച്ചറുകളുമായാണ് വാഹനം ഒരുങ്ങിയിരിക്കുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉൾപ്പെടെയുള്ള സവിശേഷതകളാൽ സമ്പന്നമായ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് മറ്റൊരു പ്രത്യേകത.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








