വില കൂടിയാലെന്താ, കൂടുതല്‍ റേഞ്ചും കൈനിറയെ ഫീച്ചറുമുണ്ടല്ലോ! വാങ്ങാം പുതിയ ഏഥര്‍ 450 സീരീസ്

ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളാണ് ഏഥര്‍ എനര്‍ജി. കഴിഞ്ഞ വര്‍ഷം വില്‍പ്പനയില്‍ കമ്പനി വന്‍നേട്ടമുണ്ടാക്കിയിരുന്നു. ഓല ഇലക്ട്രിക്, ടിവിഎസ് മോട്ടോര്‍, ബജാജ് ചേതക് എന്നിവക്ക് പിന്നില്‍ ഇന്ത്യയില്‍ നാലാം റാങ്കുകാരാണ് ഏഥര്‍. 2024 കലണ്ടര്‍ വര്‍ഷം ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 1 ലക്ഷത്തിലേറെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചിട്ടുണ്ട്. 2023 കലണ്ടര്‍ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനത്തിലധികമാണ് വളര്‍ച്ച. ഇലക്ട്രിക് ടൂവീലര്‍ വിപണിയുടെ 11 ശതമാനം വിപണി വിഹിതം കൈയ്യടക്കി വെച്ചിരിക്കുന്ന ഏഥര്‍ ഈ വര്‍ഷവും മികച്ച പ്രകടനം തുടരാനുള്ള തയാറെടുപ്പിലാണ്.

അതിന്റെ ഭാഗമായി ഏഥര്‍ എനര്‍ജി 450 സീരീസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ 2025 പതിപ്പ് വിപണിയില്‍ എത്തിച്ചു. 2025 ഏഥര്‍ 450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില അല്‍പ്പം കൂടിയിട്ടുണ്ടെങ്കിലും അതിനെ നീതീകരിക്കുന്ന പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. ഏഥര്‍ 450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ 2.9 kWh വേരിയന്റിന്റെ വില 1.47 ലക്ഷം രൂപയാണ്. അതേസമയം വലിയ 3.7 kWh ബാറ്ററിയുമായി വരുന്ന വേരിയന്റിന് 1.57 ലക്ഷം രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണിത്.

2025 ather 450x stealth blue

ഏഥര്‍ സ്‌കൂട്ടര്‍ മോഡലിന്റെ ഇരു വേരിയന്റുകള്‍ക്കും യഥാക്രമം 6400, 2000 രൂപ വീതമാണ് കൂടിയിരിക്കുന്നത്. ഈ സ്‌കൂട്ടറുകളില്‍ ഓപ്ഷണല്‍ പ്രോ പാക്കും ഘടിപ്പിക്കാം, ആദ്യത്തേതിന് 17,000 രൂപയും രണ്ടാമത്തേതിന് 20,000 രൂപയുമാണ് വില വരിക. പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറിലെ ഏറ്റവും വലിയ അപ്‌ഡേറ്റുകളില്‍ ഒന്ന് മൂന്ന് ട്രാക്ഷന്‍ കണ്‍ട്രോള്‍ മോഡുകള്‍ ഉള്‍പ്പെടുത്തിയതാണ്.

റെയിന്‍, റോഡ്, റാലി എന്നീ പേരുകള്‍ സൂചിപ്പിക്കുന്നത് പോലെ ഈ മോഡുകള്‍ വ്യത്യസ്ത റൈഡിംഗ് സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫുള്‍ കണ്‍ട്രോള്‍ ആവശ്യമുള്ളവര്‍ക്ക് ട്രാക്ഷന്‍ കണ്‍ട്രോള്‍ പൂര്‍ണമായി ഓഫ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. ഫ്‌ലാഗ്ഷിപ്പ് മോഡലായ ഏഥര്‍ 450 അപെക്‌സില്‍ കാണപ്പെട്ടിരുന്ന മാജിക് ട്വിസ്റ്റ് റീജെന്‍ ബ്രേക്കിംഗ് സിസ്റ്റവും ഇപ്പോള്‍ 450X ഇലക്ട്രിക് സ്‌കൂട്ടറിന് ലഭിക്കുന്നു.

2025 ather 450x hyper sand side design

ഈ റീജന്‍ ബ്രേക്കിംഗ് ശക്തമാണെന്ന് മാത്രമല്ല മിക്ക സാഹചര്യങ്ങളിലും പരമ്പരാഗത ബ്രേക്കുകളുടെ ഉപയോഗം ഒഴിവാക്കാനും പറ്റും. എംആര്‍എഫില്‍ നിന്നുള്ള പുത്തന്‍ ടയറുകളിലാണ് ഏഥര്‍ 450X ഓടുക. സാപ്പര്‍ എന്‍ ഇ-ട്രെഡ് ടയറുകള്‍ എന്ന് വിളിക്കപ്പെടുന്ന ഇവയ്ക്ക് റോളിംഗ് റെസിസ്റ്റന്‍സ് കുറവായതിനാല്‍ സ്‌കൂട്ടറിന്റെ യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തിലുള്ള റേഞ്ച് ഏകദേശം 25 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഏഥര്‍ 450X ഇലക്ട്രിക് സ്‌കൂട്ടര്‍ 2.9kWh പതിപ്പിന്റെ ക്ലെയിംഡ് ട്രൂ റേഞ്ച് 85 കിലോമീറ്ററില്‍ നിന്ന് 105 കിലോമീറ്റര്‍ ആയി ഉയര്‍ന്നു. 3.7kWh ട്രിമ്മിന്റെ റേഞ്ച് 130 കിലോമീറ്ററാണ്. ഇതിന് മുമ്പത്തേതിനേക്കാള്‍ 25 കിലോമീറ്റര്‍ റേഞ്ച് അധികം നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 6.4 kWh മോട്ടോറാണ് ഏഥര്‍ 450X-ന്റെ ശക്തി. ഇത് 3.3 സെക്കന്‍ഡില്‍ 0-40 kmph വേഗതയിലെത്താന്‍ സഹായിക്കുന്നു. 90 kmph ആണ് ടോപ് സ്പീഡ്.

2025 ather 450x touch screen

പ്രോ പായ്ക്ക് തിരഞ്ഞെടുക്കുന്നവര്‍ക്ക് പുതിയ ഏഥര്‍സ്റ്റാക്ക് 6 സോഫ്റ്റ്‌വെയര്‍ സ്‌കൂട്ടറുമായി സംയോജിപ്പിക്കാം. ഗൂഗിള്‍ മാപ്സ്, അലക്സ പെയറിംഗ്, ഡാഷ്ബോര്‍ഡിലെ വാട്ട്സ്ആപ്പ് നോട്ടിഫിക്കേഷന്‍്, പിംഗ് മൈ സ്‌കൂട്ടര്‍, ലൈവ് ലൊക്കേഷന്‍ ഷെയറിംഗ് തുടങ്ങിയ നിരവധി സവിശേഷതകള്‍ ഇത് നല്‍കുന്നു. കൂടാതെ, മൂന്ന് മണിക്കൂറിനുള്ളില്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഏഥര്‍ ഡ്യുവേ 700W ഹോം ചാര്‍ജറും 450X ഇവിയുടെ 2.9kWh വേരിയന്റിനൊപ്പം കമ്പനി വാഗ്ദാനം ചെയ്യുന്നു.

450X-നൊപ്പം 450S, 450 അപെക്‌സ് എന്നിവയുടെ 2025 പതിപ്പുകളും ഏഥര്‍ പുറത്തിറക്കിയിട്ടുണ്ട്. 2025 ഏഥര്‍ 450S ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില 1.30 ലക്ഷം രൂപയാണ്. അതേസമയം പ്രീമിയം ഉല്‍പ്പന്നമായ ഏഥര്‍ 450 അപെക്‌സിന് 2 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. 2.9 kWh ബാറ്ററി പാക്കില്‍ മാത്രം വാഗ്ദാനം ചെയ്യുന്ന 450 S സ്മാര്‍ട്ട് ഇക്കോ മോഡലില്‍ 105 കിലോമീറ്റര്‍ റേഞ്ച് നല്‍കും. പഴയ മോഡലിനേക്കാള്‍ 15 കിലോമീറ്റര്‍ കൂടുതലാണിത്.

450 അപെക്‌സ് 3.7 kWh, ഇപ്പോള്‍ 130 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു, മുമ്പത്തേതിനേക്കാള്‍ 20 കിലോമീറ്റര്‍ കൂടുതലാണ്. 3 വര്‍ഷം അല്ലെങ്കില്‍ 30000 കിലോമീറ്റര്‍ ആണ് 2025 ഏഥര്‍ 450 സീരീസിന്റെ സ്റ്റാന്‍ഡേഡ് വാറണ്ടി. ബാറ്ററി വാറണ്ടി 8 വര്‍ഷം വരെയാക്കി ദീര്‍ഘിപ്പിക്കാം. 2025 ഏഥര്‍ 450 ശ്രേണിയുടെ ബുക്കിംഗ് ഇന്ത്യയിലുടനീളം ആരംഭിച്ചിട്ടുണ്ട്. ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഓല S1 സീരീസ് എന്നിവയ്ക്കെതിരെ മത്സരിക്കും.

More from DriveSpark

Article Published On: Saturday, January 4, 2025, 13:04 [IST]
English summary
2025 ather 450 series launched in india with improved range gets 3 traction control modes
കൂടുതല്‍... #ather energy #new launches #india #electric bike
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X