ഓലയും ഏഥറും അങ്ങ് മാറി നിന്നോ; റോഡ് ഭരിക്കാൻ ബജാജിൻ്റെ 110 CC മടങ്ങിയെത്തി

ബജാജിൻ്റെ മൈലേജ് കിങ്ങ് എന്ന് അറിയപ്പെട്ടിരുന്ന മോഡലായിരുന്നു പ്ലാറ്റിന 110. എന്നാൽ രണ്ട് മോഡലുകൾ കമ്പനി കഴിഞ്ഞ വർഷം അവസാനം പിൻവലിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതാ എല്ലാവരും സന്തോഷവാർത്ത കേൾക്കാൻ തയ്യാറായി ഇരുന്നോ. പുതുക്കിയ 2025 മോഡൽ ബജാജ് പ്ലാറ്റിന 110 ഷോറൂമുകളിൽ എത്തിയതിൻ്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്ലാറ്റിന 110 ന്റെ നോൺ-എബിഎസ് വേരിയന്റ് ഇപ്പോഴും വിൽപ്പനയിലുണ്ടെങ്കിലും പുത്തൻ അപ്ഡേറ്റുകളുമായി പ്ലാറ്റിനയുടെ പുതിയ മോഡൽ ഇപ്പോൾ ബജാജ് അവതരിപ്പിച്ചിരിക്കുകയാണ്. വിഷ്വൽ, മെക്കാനിക്കൽ അപ്‌ഡേറ്റുകൾ നടത്തിയിട്ടുണ്ടെന്ന് ചിത്രങ്ങളിൽ നിന്ന് വളരെ വ്യക്തമാണ്.

2025 പ്ലാറ്റിന 110 ന് കറുപ്പും പച്ചയും എന്ന രൂപത്തിൽ പുതിയ ഡ്യുവൽ-ടോൺ കളർ തീമുകളിലാണ് ലഭിക്കുന്നത്. അലോയ് വീലുകളിലേക്ക് നോക്കിയാൽ പച്ച പിൻസ്ട്രിപ്പിംഗും ഗ്രാഫിക്സ്, ഹൈലൈറ്റുകളായി എടുത്തു പറയേണ്ടത്. കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്റെ ഔട്ട്‌ഗോയിംഗ് മോഡൽ എബോണി ബ്ലാക്ക് ബ്ലൂ, എബോണി ബ്ലാക്ക് റെഡ്, കോക്ക്‌ടെയിൽ വൈൻ റെഡ് എന്നീ മൂന്ന് പെയിന്റ് ഷേഡുകളിലാണ് മുൻപ് വന്നിരുന്നത്. 2022 അവസാനത്തോടെ ലോഞ്ച് ചെയ്ത മോഡലിന് 72,224 രൂപയായിരുന്നു എക്സ്ഷോറൂം വില വന്നിരുന്നത്.

110 CC

ബജാജ് പ്ലാറ്റിന 110 വളരെ ശക്തവും മികച്ചതുമായ സവിശേഷതകളോടെയായിരുന്നു വിപണനത്തിന് എത്തിയിരുന്നത്. ഡിജിറ്റൽ ഇൻസ്ട്രമെൻ്റ് ക്ലസ്റ്ററായിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനം. ഇതിൽ സ്പീഡോമീറ്റർ, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ തുടങ്ങി നിരവധി കാര്യങ്ങൾ ലഭ്യമാവുമായിരുന്നു. എബിഎസ് വേരിയന്റിന് ഡിസ്‌ക് ബ്രേക്കിൻ്റെയും ട്യൂബ് ലെസ് ടയറുകളുടെയും പിന്തുണ വരെ ലഭിക്കുമായിരുന്നുവെന്ന് വേണം പറയാൻ.

കൂടാതെ ഫോൺ ചാർജ് ചെയ്യുന്നതിനുള്ള മൊബൈൽ ചാർജിംഗ് പോർട്ട് പോലുള്ള സവിശേഷതകളും ബജാജ് പ്ലാറ്റിന 110 ABS മോഡലിൽ വാഗ്‌ദാനം ചെയ്‌തിരുന്നു. 115.45 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനായിരുന്നു കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന് തുടിപ്പേകാൻ എത്തിയിരുന്നത്. 5-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ ഇതിന് 7,000 ആർപിഎമ്മിൽ 8.4 bhp പവറും 5,000 ആർപിഎമ്മിൽ 9.81 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയുമായിരുന്നു.

110 CC

പ്ലാറ്റിനയ്ക്ക് പുറമെ ബജാജിൻ്റെ ലൈനപ്പിൽ CT110X മോഡലിന് മുകളിൽ സ്ഥാനം പിടിച്ചിരുന്ന CT 125X മോഡലും പിൻവലിച്ചിരുന്നു. 71,354 രൂപ മുതൽ 74,554 രൂപ വരെ എക്സ്ഷോറൂം വില വന്നിരുന്ന മോഡലിന് കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാനായിരുന്നില്ല. പൾസർ 125, പൾസർ NS 125 എന്നിവയുടെ അതേ 125 സിസി എഞ്ചിനുമായി വന്ന ഇവനെ ആളുകൾ കാര്യമായി മനസിലാക്കിയില്ലെന്ന് വേണം പറയാൻ.

11.6 bhp കരുത്തിൽ 11 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ള CT 125X സെഗ്മെന്റിലെ ഏറ്റവും താങ്ങാനാവുന്ന 125 സിസി മോട്ടോർസൈക്കിൾ കൂടിയാണിത്. മുടക്കുന്ന പൈസയ്ക്ക് എൽഇഡി ഡിആർഎൽ ഉള്ള ഒരു വൃത്താകൃതിയിലുള്ള ബൾബ് ഹെഡ്‌ലൈറ്റ് പോലുള്ള ഫാൻസി ഫീച്ചറുകളോടെ വരുന്ന മോഡൽ ഹോണ്ട ഷൈൻ, ഹോണ്ട SP125, ഹീറോ ഗ്ലാമർ തുടങ്ങിയ ഇടിവെട്ട് ബൈക്കുകളുമായാണ് മത്സരിക്കുന്നത്.

110 CC

34,863 യൂണിറ്റ് വില്‍പ്പനയുമായി 2025 ഫെബ്രുവരിക്ക് ശേഷം മാര്‍ച്ചിലും ബജാജ് ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിപണിയില്‍ ഒന്നാം സ്ഥാനക്കാരായി. ഇതിനുമുമ്പത്തെ ഏറ്റവും മികച്ച പ്രതിമാസ വില്‍പ്പന 2024 ഒക്ടോബറിലായിരുന്നു (28,415 യൂണിറ്റുകള്‍). 2024 ഡിസംബറില്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയ ശേഷം കഴിഞ്ഞ മാസമായിരുന്നു ബജാജ് ഒന്നാം സ്ഥാനം കൈയ്യടക്കിയത്. കഴിഞ്ഞ 12 മാസത്തിനിടെ മൂന്നാം തവണയാണ് ബജാജ് ചേതക്ക് ഇന്ത്യയിലെ നമ്പര്‍ 1 ഇലക്ട്രിക് ടൂവീലറാകുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Monday, April 14, 2025, 10:52 [IST]
English summary
2025 bajaj platina 110 has reached dealerships checkout the images inside
കൂടുതല്‍... #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X