2025ലെ ഇന്ത്യൻ മോട്ടോർസൈക്കിൾ ലോഞ്ചുകൾ; മുൻനിര ബ്രാൻഡുകളിൽ നിന്നെത്തിയ മിന്നും താരങ്ങൾ ഇവരെല്ലാമാണ്

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു വർഷമാണ് 2025. പുതുപുത്തൻ ലോഞ്ചുകൾ അവതരിപ്പിച്ചുകൊണ്ട് പോയ വർഷങ്ങളിലേക്കാൾ മികച്ചതായി ഉരയാൻ പല ബ്രാൻഡുകൾക്കും സാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. അതിൽ യമഹ, ടിവിഎസ്, കെടിഎം എന്നീ ജനപ്രിയ ബ്രാൻഡുകളാണ് ആവേശകരമായ പുതിയ മോഡലുകൾ അവതരിപ്പിച്ചു കൊണ്ട് മുന്നിൽ നിൽക്കുന്നത്. ഓരോരുത്തരും തങ്ങളുടെ ഡിസൈൻ ഭാഷയും സാങ്കേതിക പുതുമകളും കൊണ്ട് വിപണിയിൽ വലിയ ചലനം സൃഷ്‌ടിച്ചു. അവയിൽ ഏതാനും ചില മോഡലുകളേയും അതിൻ്റെ പ്രത്യേകതകളേയും ഈ ലേഖനത്തിലൂടെ മനസ്സിലാക്കാം.

യമഹ XSR 155: വളരെക്കാലത്തെ കാത്തിരിപ്പിന് ശേഷം യമഹ ഇന്ത്യയിൽ അവതരിപ്പിച്ച മോഡലാണ് XSR 155. ഈ വർഷം ബ്രാൻഡ് നടത്തിയതിൽ ഏറ്റവും പ്രതീക്ഷയുണ്ടാക്കിയതും ശ്രദ്ധേയവുമായ ലോഞ്ചാണിത്. നിയോ-റെട്രോ സ്റ്റൈലിൽ പണിത ഈ ബൈക്കിന്റെ എഞ്ചിൻ സവിശേഷതയാണ് ഏറ്റവും പ്രധാനപെട്ട കാര്യം. 155 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിൻ 10,000 ആർപിഎമ്മിൽ 18.4 bhp പവറും 7,500 ആർപിഎമ്മിൽ 14.2 Nm ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്.

2025 Biggest Motorcycle Launches In India

ഇതിൽ 6-സ്പീഡ് ഗിയർബോക്സ്, അസിസ്റ്റ് സ്ലിപ്പർ ക്ലച്ച് എന്നിവ ചേർന്നതോടെ ഗിയർ മാറ്റങ്ങൾ കൂടുതൽ സ്മൂത്തായ രീതിയിൽ കൈകാര്യം ചെയ്യാവുന്നതാണ്. കൂടാതെ നാല് മനോഹര നിറങ്ങളിൽ ലഭ്യമായ ഈ മോഡലിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 1.49 ലക്ഷം രൂപ മുതലാണ്. റെട്രോ ലുക്കോടെ വരുന്ന ടാങ്ക് ഡിസൈൻ, റൗണ്ട് എൽഇഡി ഹെഡ്‌ലാമ്പ്, ഉയർന്ന നിലവാരമുള്ള മെറ്റൽ ഫിനിഷ്, സിംഗിൾ-പീസ് ഫ്ലാറ്റ് സീറ്റ് തുടങ്ങിയവയാണ് XSR 155-ൻ്റെ മറ്റ് പ്രധാന ആകർഷണങ്ങൾ.

ഡ്യുക്കാട്ടി സ്ക്രാംബ്ലർ ഫുള്‍ ത്രോട്ടില്‍: 2025-ൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സ്റ്റൈലിഷും ശക്തവുമായ ലൈഫ്‌സ്റ്റൈൽ റെട്രോ മോട്ടോർസൈക്കിളാണ് ഡ്യുക്കാട്ടി സ്ക്രാംബ്ലർ ഫുള്‍ ത്രോട്ടില്‍. എല്ലാ സാഹചര്യങ്ങളിലും മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനായി രൂപകൽപ്പന ചെയ്തതാണ് ഈ ബൈക്ക്. 803 സിസി എൽ-ട്വിൻ എയർ-കൂൾഡ് എഞ്ചിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് 8,250 ആർപിഎമ്മിൽ 73 bhp പവറും 7,000 ആർപിഎമ്മിൽ 65.2 Nm ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്.

2025 Biggest Motorcycle Launches In India

ഒപ്പം 6-സ്പീഡ് ട്രാൻസ്മിഷനുമായി ജോഡിയാക്കിയിട്ടുമുണ്ട്. മാത്രവുമല്ല ബൈക്കിന്റെ നിയന്ത്രണവും സുരക്ഷയും ഉറപ്പാക്കാൻ നിരവധി പ്രീമിയം സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. റേസിംഗ് സ്റ്റൈൽ ഗ്രാഫിക്സും സ്പോർട്ടി റൈഡിംഗ് സ്റ്റാൻസുകളുമെല്ലാം സാധാരണ സ്ക്രാംബ്ലറുകളിൽ നിന്നും ഇവനെ വേറിട്ടു നിർത്തുന്നു. 13.46 ലക്ഷം രൂപ എക്സ്ഷോറൂം വില മുടക്കിയാൽ ഈ മോഡൽ സ്വന്തമാക്കാവുന്നതാണ്.

കെടിഎം 390 എന്‍ഡ്യൂറോ ആർ: കരുത്തുറ്റ ഓഫ്-റോഡ് റൈഡിംഗിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത മോഡലാണ് 390 എന്‍ഡ്യൂറോ ആർ. 3.39 ലക്ഷം രൂപ എന്ന മത്സരക്ഷമമായ എക്സ്ഷോറൂം വിലയിലാണ് ലഭ്യമാകുന്നത്. 399 സിസി സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, DOHC എഞ്ചിനാണ് ബൈക്കിൻ്റെ ഹൃദയം. 8,500 ആർപിഎമ്മിൽ 46 bhp പവറും 6,500 ആർപിഎമ്മിൽ 39 Nm ടോർക്കും നൽകുന്നുണ്ട്. മാത്രവുമല്ല ശക്തി, നിയന്ത്രണം, ആധുനിക സാങ്കേതികവിദ്യ ഇവയെല്ലാം ഒരൊറ്റ പാക്കേജിൽ നൽകുന്നുണ്ട്.

2025 Biggest Motorcycle Launches In India

ട്രയംഫ് ത്രക്സ്റ്റൺ 400: 2.74 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് ഈ മോഡൽ പുറത്തിറക്കിയത്. ഡിസൈന്റെ കാര്യത്തിൽ ഏറ്റവും വലിയ ഹൈലൈറ്റ് ത്രക്സ്റ്റൺ 400-ൻ്റെ ക്ലാസിക് കഫേ റേസർ സ്റ്റൈൽ ആണ്. മുൻഭാഗത്തായി ശിൽപ രൂപത്തിലുള്ള ഫെയറിംഗ്, സിംഗിൾ-സീറ്റ് ലുക്കിനായി നൽകിയ ബുള്ളറ്റ്-സ്റ്റൈൽ സീറ്റ് കൗൾ, സ്ലിം ടാങ്ക് ഡിസൈൻ, ലോ-സെറ്റ് ക്ലിപ്-ഓൺ ഹാൻഡിൽബാർ ഇവെല്ലാം ചേർന്ന് ബ്രിട്ടീഷ് റേസിംഗ് രൂപമാണ് ബൈക്കിന് നൽകുന്നത്.

ടിവിഎസ് അപ്പാച്ചെ ആർടിഎക്സ് 300: ഇന്ത്യയിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന അഡ്വഞ്ചർ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് അപ്പാച്ചെ ആർടിഎക്സ് 300. 2.99 ലക്ഷം എക്സ്ഷോറൂം വിലയാണ് ഈ മോഡലിനുള്ളത്. ബൈക്കിൽ 299.1 സിസി സിംഗിൾ-സിലിണ്ടർ, DOHC, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 36 bhp പവറും 28.5 Nm ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്. ഒപ്പം 6-സ്പീഡ് ഗിയർബോക്‌സുമായി ചേർന്നിരിക്കുന്നു. സമ്പൂർണ്ണമായും ആധുനിക ഫീച്ചർ പാക്കേജുകൾ സമ്മാനിക്കുന്ന ഒരു അഡ്വഞ്ചർ ബൈക്കാണിത്.

More from DriveSpark

Article Published On: Wednesday, December 10, 2025, 18:49 [IST]
English summary
2025 biggest motorcycle launches in india
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X