ഈ ബൈക്ക് വാങ്ങുന്ന പൈസക്ക് 6 ആൾട്ടോ വാങ്ങാം! എന്നിട്ടും, ആദ്യ ബാച്ച് ചൂടപ്പം പോലെ വിറ്റുതീര്‍ന്നു
ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ ഭീമന്‍മാരായ ഡ്യുക്കാട്ടി പ്രീമിയം കാറിന്റെ പ്രൈസ് ടാഗില്‍ വരുന്ന ഒരു മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി. 2025 പാനിഗാലെ V4, V4 S എന്നീ മോഡലുകളാണ് പരിഷ്‌കാരങ്ങളോടെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. മോട്ടോര്‍സൈക്കിളിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന്റെ വില 29,99,000 രൂപയാണ്. ഇതിന് മുന്‍ഗാമിയേക്കാള്‍ 2,26,400 രൂപ കൂടുതലാണ്. പാനിഗാലെ V4 S ന് 36,50,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. അതേ സമയം ടോപ് സ്‌പെക് പാനിഗാലെ V4 S പതിപ്പിന് മുമ്പുള്ളതിനേക്കാള്‍ 3,02,400 രൂപ അധികം മുടക്കണം. എക്‌സ്-ഷോറൂം വിലകളാണിത്.
ഇന്ത്യയിലെ മോഡലിന്റെ ജനപ്രീതി കാരണം ആദ്യ ബാച്ച് ഇതിനകം തന്നെ വിറ്റുതീര്‍ന്നു. ബൈക്ക് വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. CBU റൂട്ട് വഴിയാണ് ബൈക്ക് ഇന്ത്യയിലെത്തുന്നത്. 2025 പാനിഗാലെ V4 നിരവധി സ്‌റ്റൈലിംഗ്, ഫീച്ചര്‍, എയറോഡൈനാമിക് അപ്ഗ്രേഡുകള്‍ എന്നിവയോടെയാണ് വരുന്നത്.

ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ ലിറ്റര്‍-ക്ലാസ് മോട്ടോര്‍സൈക്കിളിന്റെ മുന്‍ഭാഗം ഇപ്പോള്‍ പുതുക്കിയിരിക്കുന്നു. ഇതിന് ഇപ്പോള്‍ കൂടുതല്‍ ഭംഗിയും വൃത്തിയുമുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍ ലഭിക്കുന്നു. ഈ ലൈറ്റിംഗ് യൂണിറ്റ് ബൈക്കിന് കൂടുതല്‍ അഗ്രസീവ് ലുക്ക് സമ്മാനിക്കുന്നു. കൂടാതെ, മികച്ച എയറോഡൈനാമിക് കാര്യക്ഷമതയ്ക്കായി വിംഗ്ലെറ്റുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്.
സൈഡ് പാനലുകളും അപ്ഡേറ്റ് ചെയ്തതിനൊപ്പം ഭംഗി കൂട്ടാനായി ഗില്ലുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ചെറുതായി പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്യുവല്‍ ടാങ്ക്, ഷാര്‍പ്പായ റിയര്‍ സെക്ഷന്‍, പുനര്‍നിര്‍മ്മിച്ച ടെയില്‍ ലാമ്പ് എന്നിവ മറ്റ് ഡിസൈന്‍ ഹൈലൈറ്റുകളില്‍ പെടുന്നു. ഫീച്ചര്‍ ഫ്രണ്ടില്‍ മോട്ടോജിപിയില്‍ നിന്ന് ഉരുത്തിരിഞ്ഞ കട്ടിംഗ്-എഡ്ജ് ടെക്‌നോളജികള്‍ 2025 പാനിഗാലെ V4-ല്‍ പായ്ക്ക് ചെയ്തിട്ടുണ്ട്. ട്രാക്ക് മോഡിനും റോഡ് റൈഡിംഗിനുമായി രണ്ട് വ്യത്യസ്ത ലേഔട്ടുകളുള്ള 6.9 ഇഞ്ച് TFT ഡിസ്പ്ലേ സൂപ്പര്‍ബൈക്കിന് ലഭിച്ചു.

റേസ്, സ്പോര്‍ട്, സ്ട്രീറ്റ് എന്നീ മൂന്ന് റൈഡിംഗ് മോഡുകളും ഫുള്‍, ഹൈ, മീഡിയം, ലോ എന്നീ നാല് പവര്‍ മോഡുകളും റൈഡര്‍മാര്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്ലൈഡ് കണ്‍ട്രോള്‍, ലോഞ്ച് കണ്‍ട്രോള്‍, മോട്ടോര്‍സൈക്കിളിന്റെ വിവിധ വശങ്ങള്‍ നിരീക്ഷിക്കുന്ന 70-ലധികം സെന്‍സറുകള്‍ എന്നിവയുള്‍പ്പെടെ സമഗ്രമായ ഒരു ഇലക്ട്രോണിക് റൈഡര്‍ എയ്ഡ് പാക്കേജും ബൈക്കില്‍ സജ്ജീകരിച്ചിരിക്കുന്നു.
പുതിയ ഡ്യുക്കാട്ടി പാനിഗാലെ V4-ന് 1103 സിസി ഡെസ്‌മോസെഡിസി സ്ട്രാഡേല്‍ V4 എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 13,500 ആര്‍പിഎമ്മില്‍ 216 bhp പവറും 11,250 ആര്‍പിഎമ്മില്‍ 120.9 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മുന്‍ പതിപ്പിനേക്കാള്‍ 0.5 bhp കൂടുതല്‍ നല്‍കുന്നുണ്ടെങ്കിലും പീക്ക് ടോര്‍ക്ക് 2.7 Nm കുറഞ്ഞു. ഈ എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. 2025 ഡ്യുക്കാട്ടി പാനിഗാലെ V4 S സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ അതേ എഞ്ചിന്‍ പങ്കിടുന്നു

ഓഹ്‌ലിന്‍സ് NPX-30 പ്രഷറൈസ്ഡ് ഫോര്‍ക്ക്, ഓഹ്‌ലിന്‍സ് TTX36 റിയര്‍ ഷോക്ക്, ഓഹ്‌ലിന്‍സ് സ്റ്റിയറിംഗ് ഡാംപ്പര്‍ എന്നിവ അടിസ്ഥാനമാക്കി ബൈക്കിന്റെ രണ്ട് അറ്റങ്ങളിലും ഫുള്ളി അഡ്ജസ്റ്റബിള്‍ സ്പെന്‍ഷന്‍ സെറ്റപ്പുണ്ട്. ബൈക്കിന് പുതുക്കിയ മെയിന്‍ ഫ്രെയിം, മുന്നില്‍ ഡ്യുവല്‍ 330mm ഡിസ്‌കുകള്‍, പിന്നില്‍ 245mm ഡിസ്‌ക് എന്നിവ ലഭിക്കുന്നു.
ബ്രേക്കിംഗ് പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഫ്രണ്ട് ഡിസ്‌ക് വ്യാസം 10mm വര്‍ധിപ്പിച്ചിരിക്കുന്നു. സ്റ്റിക്കി പിറെല്ലി ഡയാബ്ലോ സൂപ്പര്‍കോര്‍സ് SP-V4 ടയറില്‍ പൊതിഞ്ഞ 17 ഇഞ്ച് അലോയ് വീലുകളിലാണ് സൂപ്പര്‍ ബൈക്ക് ഓടുക. പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രെയിമും ഡ്യുക്കാട്ടി ഹോളോ സിമെട്രിക്കല്‍ സ്വിംഗാര്‍ം എന്ന് വിളിക്കുന്ന ഒരു പുതിയ ഡബിള്‍-സൈഡഡ് സ്വിംഗാര്‍മും ഉള്‍പ്പെടുന്നു.
ഇത് 37 ശതമാനം വരെ സ്റ്റബിലിറ്റി കൂട്ടുകയും മെച്ചപ്പെട്ട മെക്കാനിക്കല്‍ ഗ്രിപ്പ് നല്‍കുകയും ചെയ്യുന്നു. 2025 ഡ്യുക്കാട്ടി പാനിഗാലെ V4 S രണ്ട് അറ്റത്തും ഓഹ്ലിന്‍സിന്റെ ഫുള്ളി അഡ്ജസ്റ്റബിള്‍ ഇലക്ട്രോണിക് സസ്പെന്‍ഷന്‍, ഫോര്‍ജ്ഡ് അലുമിനിയം വീലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 187 കിലോഗ്രാം കെര്‍ബ് ഭാരവുമുണ്ട്. ഇത് സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ 4 കിലോഗ്രാം ഭാരം കുറവാണ്.


Click it and Unblock the Notifications








