70 കി.മീ മൈലേജുള്ള ബൈക്ക് സൈലന്റായി പുറത്തിറക്കി ഹീറോ! വില കേട്ടാല്‍ ആരും വാങ്ങിപ്പോകും...

ഇന്ത്യയിലെ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ ഉപഭോക്താക്കള്‍ക്കിടയിലെ ജനപ്രിയ മോഡലുകളില്‍ ഒന്നായിരുന്നു ഹീറോ പാഷന്‍ പ്ലസ്. BS 6 എമിഷന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയപ്പോള്‍ നിര്‍ത്തലാക്കിയ ബൈക്ക് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരികെ വിപണിയില്‍ എത്തിയിരുന്നു. ഈ വര്‍ഷവും പുതിയ OBD-2B മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാക്കി മോട്ടോര്‍സൈക്കിളുകള്‍ കമ്പനികള്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. OBD-2B കംപ്ലയിന്റ് എഞ്ചിനുകളുമായി ഹീറോ 2025 മോഡല്‍ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍, സപ്ലെന്‍ഡര്‍ പ്ലസ് എന്നിവ പുറത്തിറക്കുമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. ഒപ്പം തന്നെ 2025 പാഷന്‍ പ്ലസും ജയ്പൂരിലെ ഹീറോ പ്ലാന്റിനടുത്ത് പരീക്ഷണയോട്ടം നടത്തിയതിനാല്‍ ഈ ബൈക്കിനും 'ഹൃദയമാറ്റം' സംഭവിക്കുമെന്ന് ഉറപ്പായിരുന്നു.

ഇപ്പോള്‍ നിശബ്ദമായി ഹീറോ OBD-2B കംപ്ലയിന്റി പാഷന്‍ പ്ലസ് ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയതായി ഗാഡിവാഡി റിപ്പോര്‍ട്ട് ചെയ്യുന്നു. 2025 പാഷന്‍ പ്ലസ് 82,016 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഹീറോ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പാഷന്‍ പ്ലസിന്റെ നിലവിലുള്ള മോഡല്‍ ഒരൊറ്റ (i3S ഡ്രം സെല്‍ഫ് സ്റ്റാര്‍ട്ട് അലോയ്) വേരിയന്റിലായിരുന്നു ലഭ്യമായിരുന്നത്. ആഭ്യന്തര വിപണിയില്‍ 80,266 രൂപയായിരുന്നു വില.

2025 hero passion plus

ബ്ലാക്ക് ഹെവി ഗ്രേ, ബ്ലാക്ക് ഗ്രേ സ്‌ട്രൈപ്പ്, സ്പോര്‍ട് റെഡ്, ബ്ലാക്ക് നെക്സസ് ബ്ലൂ എന്നീ നാല് നിറങ്ങളിലാണ് ഇത് വാഗ്ദാനം ചെയ്തത്. എന്നിരുന്നാലും, ബ്ലാക്ക് ഗ്രേ സ്‌ട്രൈപ്പ്, സ്പോര്‍ട് റെഡ് എന്നീ കളര്‍ സ്‌കീമുകള്‍ക്ക് പകരം ബ്ലൂയിഷ് ടീല്‍, സ്പോര്‍ട്സ് റെഡ് ബ്ലാക്ക് എന്നീ രണ്ട് പുതിയ കളര്‍ വേരിയന്റുകള്‍ കമ്പനി പുതിയ OBD-2B കംപ്ലയിന്റ് പതിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.

സ്‌പൈ ചിത്രങ്ങളിലൂടെ പുറത്തുവന്ന പുതിയ പാഷന്‍ പ്ലസിന്റെ നിറം ബ്ലാക്ക് ഹെവി ഗ്രേ ആയിരുന്നു. വലിപ്പം നോക്കിയാല്‍ 2025 ഹീറോ പാഷന്‍ പ്ലസിന് 1982 mm നീളവും 770 mm വീതിയും 1087 mm ഉയരവുമുണ്ട്. 1235 mm വീല്‍ബേസും 168 mm ഗ്രൗണ്ട് ക്ലിയറന്‍സുമാണ് മറ്റ് അളവുകള്‍. അതേസമയം ഉയരം കുറഞ്ഞ റൈഡര്‍മാര്‍ക്ക് അനുയോജ്യമായ തരത്തില്‍ സീറ്റ് ഉയരം 790 mm ആണ്.

2025 hero passion plus side design

ട്വിന്‍ ക്രാഡില്‍ ഫ്രെയിമില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന്റെ ഭാരം 115 കിലോഗ്രാം ഭാരമുണ്ട്. 11 ലിറ്റര്‍ ഇന്ധന ടാങ്ക് ശേഷിയാണ് ഇതിനുള്ളത്.പരീക്ഷണയോട്ടത്തിനിടെ ക്യാമറക്കണ്ണില്‍ പതിഞ്ഞ ബൈക്കിന് കറുപ്പ് നിറത്തിലുള്ള 5-സ്‌പോക്ക് 18 ഇഞ്ച് അലോയ് വീലുകളായിരുന്നു ലഭിച്ചിരുന്നത്. പിന്‍വശത്തെ ട്വിന്‍ ഷോക്ക് സസ്പെന്‍ഷനും കാണാമായിരുന്നു.

നിലവിലെ കളര്‍ പാലറ്റിലുള്ള രണ്ട് നിറങ്ങള്‍ നിലനിര്‍ത്തുകയും രണ്ട് പുതിയ ഷെയ്ഡുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തത് മാറ്റിനിര്‍ത്തിയാല്‍ ഹീറോ 2025 പാഷന്‍ പ്ലസിന്റെ ലുക്കില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ലെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. 2025 പാഷന്‍ പ്ലസിന് ഫ്യുവല്‍-ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയുള്ള അതേ 97.2 സിസി സിംഗിള്‍-സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് തുടിപ്പേകുന്നത്.

2025 hero passion plus side design

8000 ആര്‍പിഎമ്മില്‍ 7.91 bhp പവറും 6000 ആര്‍പിഎമ്മില്‍ 8.05 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. OBD-2B കംപ്ലയിന്റ് എഞ്ചിന്റെ പവര്‍ ഔട്ട്പുട്ടും ടോര്‍ക്ക് പെര്‍ഫോമന്‍സും മുന്‍ഗാമിക്ക് സമമാകാന്‍ സാധ്യതയുണ്ട്. എഞ്ചിന്‍ 4-സ്പീഡ് ഗിയര്‍ബോക്സും വെറ്റ് മള്‍ട്ടി-പ്ലേറ്റ് ക്ലച്ചുമായി ബന്ധിപ്പിച്ചിരിക്കുന്നു.

എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കില്‍ ബേസികായ ഫീച്ചറുകള്‍ മാത്രമേ കമ്പനി നല്‍കുന്നുള്ളൂ. ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം, ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്‌പെന്‍ഷന്‍, മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട്, യൂട്ടിലിറ്റി ബോക്‌സ് എന്നിവയാണ് 2025 പാഷന്‍ പ്ലസില്‍ വരുന്ന ഫീച്ചറുകള്‍. കമ്മ്യൂട്ടര്‍ ബൈക്ക് വിഭാഗത്തില്‍ ഹീറോയുടെ വില്‍പ്പന ഉയര്‍ത്താന്‍ അപ്‌ഡേറ്റുകളുമായി വരുന്ന ബൈക്കുകള്‍ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.

More from DriveSpark

Article Published On: Thursday, April 10, 2025, 9:51 [IST]
English summary
2025 hero passion plus launched in india price specs colours feature details
കൂടുതല്‍... #hero motocorp #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X