യുവാക്കളുടെ ഉറക്കം കെടുത്താൻ CBR250RR എത്തി; പക്ഷേ ഒരു മുട്ടൻ ട്വിസ്റ്റ് ഉണ്ടേ

ഹോണ്ടയുടെ ഏതൊരു മോഡലിനും രാജ്യത്ത് ഒരുപാട് ആരാധകരുണ്ട്. പ്രത്യേകിച്ച് CBR250 വേരിയൻ്റുകൾക്ക്. ഇപ്പോഴിതാ ഹോണ്ട CBR250RR വിപണിയിൽ എത്തിച്ചിരിക്കുകയാണ്. എന്നാൽ ഇത് ഇന്ത്യയിൽ അല്ല കേട്ടോ. ഹോണ്ട തങ്ങളുടെ പുതിയ മോഡൽ ജാപ്പനീസ് മാർക്കറ്റിലാണ് അവതരിപ്പിച്ചിരിക്കുന്നത്. യുവാക്കൾ ക്ഷോഭിക്കേണ്ട, പെട്ടെന്ന് തന്നെ ഇന്ത്യയിലേക്ക് എത്തിക്കാനുളള പദ്ധതികൾ ഹോണ്ട ആവിഷ്കരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ഒറ്റ വേരിയൻ്റിൽ ലഭ്യമാകുന്ന ബൈക്കിന് മൂന്ന് നിറങ്ങളാണ് കമ്പനി നൽകിയിരിക്കുന്നത്. പുതിയ മാറ്റ് ബുള്ളറ്റ് സിൽവർ, പേൾ ഗ്ലെയർ വൈറ്റ്, ഗ്രാൻഡ് പ്രിക്സ് റെഡ് എന്നിവയാണ് അതൊക്കെ.

വിലയുടെ കാര്യത്തിലേക്ക് വന്നാൽ ഹോണ്ട CBR250RR-ന് 902,000 ജാപ്പനീസ് യെൻ ആണ് വില. അതായത് ഏകദേശം 5.34 ലക്ഷം രൂപ. മാറ്റ് ബുള്ളറ്റ് സിൽവർ മാറ്റ് ഗ്രേ നിറത്തിൽ വെള്ള, നീല ഡെക്കലുകളും നൽകിയിട്ടുണ്ട്. പേൾ ഗ്ലെയർ വൈറ്റ് നിറം ചുവപ്പ്, പർപ്പിൾ ഗ്രാഫിക്സുകൾക്കൊപ്പം വെള്ള നിറവും ചേർത്തിരിക്കുന്നത് ലുക്ക് വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്.

CBR250RR

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ തങ്ങളുടെ സ്‌പോര്‍ട്‌സ് ബൈക്കുകളായ CBR650R, CB650R എന്നിവ ഇന്ത്യന്‍ വിപണിയില്‍ വീണ്ടും അവതരിപ്പിച്ചിരുന്നു. 9.20 ലക്ഷം രൂപയാണ് ഹോണ്ട CB650R മോട്ടോര്‍സൈക്കിളിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില. അതേസമയം CBR650R-ന്റെ പ്രാരംഭ വില 9.99 ലക്ഷം രൂപയായാണ് കമ്പനി നിശ്ചയിച്ചിട്ടുള്ളത്.

രണ്ടിലും പുതുക്കിയ ഹെഡ്ലാമ്പ്, CB മോഡലിന് പുതിയ ടാങ്ക് എക്സ്റ്റന്‍ഷനുകള്‍, CBR-ല്‍ ഒരു പുതിയ ഫെയറിംഗ് ഡിസൈന്‍, രണ്ടിലും ഷാര്‍പ്പര്‍ ടെയില്‍ സെക്ഷന്‍ എന്നിവയാണ് ശ്രദ്ധേയമായ അപ്ഡേറ്റുകള്‍. കാന്‍ഡി ക്രോസ്‌മോസ്ഫിയര്‍ റെഡ് മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍
CB650R ലഭ്യമാണ്. ഗ്രാന്‍ഡ് പ്രിക്‌സ് റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക്. എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ CBR650R വാങ്ങാം.

CBR250RR

ഈ രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും ഒരേ 649 സിസി എഞ്ചിനാണ് തുടിപ്പേകുക. 95 bhp പവറും 63 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ബൈക്കുകളുടെ യൂറോപ്പ്യന്‍ സ്‌പെക്കുകള്‍ക്കും ഇതേ മോട്ടോര്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. പുതിയ മോഡലില്‍ ഈ എഞ്ചിന്റെ പവര്‍ ഔട്ട്പുട്ടില്‍ ചെറിയ മാറ്റമുണ്ട്. അതുകൊണ്ട് തന്നെ നല്ല സ്‌റ്റൈലന്‍ ബൈക്കിന് കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കും.

പവര്‍ അല്‍പ്പം കുറയുന്നതല്ലാതെ ഹോണ്ട ഈ ബൈക്കുകളുടെ മെക്കാനിക്കല്‍ വശം മറ്റ് മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. രണ്ട് ബൈക്കുകളിലും ഇന്‍വെര്‍ട്ടഡ് ടെലിസ്‌കോപ്പിക് ഷോവ 41 mm സെപ്പറേറ്റ് ഫംഗ്ഷന്‍ ഫോര്‍ക്ക് ബിഗ് പിസ്റ്റണ്‍ (SFF-BP), പ്രീ-ലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോക്ക് എന്നിവയുണ്ട്. ട്വിന്‍ റേഡിയലി മൗണ്ടഡ് 310 mm ഫ്രണ്ട് ഡിസ്‌കുകളും 240 mm സിംഗിള്‍ റിയര്‍ ഡിസ്‌കും ബ്രേക്കിംഗ് ഡ്യൂട്ടി ചെയ്യുന്നു. ഡ്യുവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡാണ്.

Take a Poll

ഈ രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും 5 ഇഞ്ച് TFT ഡിസ്പ്ലേ ലഭിക്കും. ബ്ലൂടൂത്ത് കണക്റ്റിവിറ്റി പിന്തുണയുള്ള ഡിസ്‌പ്ലേയാണിത്. കമ്പനിയുടെ റോഡ്സിങ്ക് ആപ്പിന്റെ സഹായത്തോടെയാണ് ഇത് കണക്റ്റ് ചെയ്യുന്നത്. ആപ്പുമായി കണക്ട് ചെയ്ത് കഴിഞ്ഞാല്‍ മോട്ടോര്‍സൈക്കിളിന്റെ നിരവധി വിവരങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഫോണ്‍ കോളുകള്‍, മെസേജുകള്‍, ഫോണ്‍ സിഗ്‌നലുകള്‍ തുടങ്ങിയ പ്രധാനപ്പെട്ട അലേര്‍ട്ടുകളും നിങ്ങള്‍ക്ക് ലഭിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

FAQs
ഹോണ്ട CBR250RR ഇന്ത്യയിലേക്ക് എത്തുമോ?

ഹോണ്ട ജാപ്പനീസ് മാർക്കറ്റിൽ അവതരിപ്പിച്ച CBR250RR ഇന്ത്യയിലേക്ക് എത്തിക്കാനുളള പദ്ധതികൾ ഹോണ്ട ആവിഷ്കരിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

ഹോണ്ടയുടെ ഇന്ത്യയിലെ സ്പോർട്സ്ബൈക്കുകൾ ഏതൊക്കെയാണ്?

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ സ്‌പോര്‍ട്‌സ് ബൈക്കുകളായ CBR650R, CB650R എന്നിവ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്.

DriveSpark Automotive

More from DriveSpark

Article Published On: Saturday, March 15, 2025, 11:01 [IST]
English summary
2025 honda cbr250rr has been launched in the japanese market all things to know
കൂടുതല്‍... #honda motorcycle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X