ഫ്രീക്കന്‍മാരെ കൊണ്ട് സ്‌കൂട്ടര്‍ വാങ്ങിപ്പിച്ച ഹോണ്ട മോഡല്‍ പരിഷ്‌കാരിയായി! വില വെറും 74930 രൂപ

ഇന്ത്യന്‍ വിപണിയില്‍ ഒത്തിരി സ്‌കൂട്ടറുകള്‍ ഉണ്ടെങ്കിലും അവയില്‍ ഫ്രീക്കന്‍മാരുടെ ഇഷ്ടം ആദ്യം പിടിച്ചുപറ്റിയ സ്‌കൂട്ടര്‍ ഹോണ്ട ഡിയോ ആണ്. 2001-ല്‍ ആദ്യമായി ഇന്ത്യയിലെത്തിയ ഈ സ്‌കൂട്ടര്‍ തീര്‍ത്ത ഓളം ഒന്ന് വേറെ തന്നെയായിരുന്നു. സ്‌കൂട്ടറുകള്‍ വാങ്ങാന്‍ മടിച്ച് നിന്ന യുവാക്കളെ അവയിലേക്ക് അടുപ്പിച്ചത് ഡിയോ ആണെന്ന് വരെ പറയാം. എന്തിനേറെ പറയുന്നു ഡിയോയില്‍ സ്റ്റണ്ടിംഗ് വരെ നടത്തിയിരുന്നവര്‍ ഒത്തിരിയാണ്. ഡിയോയെ പ്രസക്തമാക്കി നിലനിര്‍ത്താനായി കാലാനുസൃതമായി അപ്‌ഡേറ്റുകള്‍ നല്‍കാന്‍ ഹോണ്ട ശ്രദ്ധിക്കാറുണ്ട്. ഇപ്പോള്‍ ഹോണ്ട ജനപ്രിയ സ്‌കൂട്ടറായ ഡിയോയുടെ 2025 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അതിനെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ വായിച്ചറിയാം.

മോഡേണ്‍ യൂത്തിനെ ആര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള അത്യാധുനിക ഫീച്ചറുകള്‍, നൂതന സാങ്കേതികവിദ്യ, പുത്തന്‍ കളര്‍ ഓപ്ഷനുകള്‍ എന്നിവയോടെയാണ് പുതിയ ഡിയോ വരുന്നത്. പുതിയ ഡിയോ STD, DLX എന്നീ രണ്ട് വേരിയന്റുകളില്‍ വാങ്ങാന്‍ ലഭ്യമാകും. 2025 ഹോണ്ട ഡിയോക്ക് 74,930 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. നിലവിലുള്ള മോഡലിനേക്കാള്‍ ഏകദേശം 1,500 രൂപ കൂടുതലാണ് ഇതിന്. DLX വേരിയന്റ് 85,648 രൂപയ്ക്ക് ലഭ്യമാകും. ടോപ് വേരിയന്റില്‍ എല്ലാ ഫീച്ചറുകളും മികച്ച ഗ്രാഫിക്‌സും ഉണ്ട്.

2025 honda dio

2025 ഡിയോയില്‍ ജാപ്പനീസ് കമ്പനി OBD2B കംപ്ലയിന്റ് എഞ്ചിന്‍ നല്‍കിയിട്ടുണ്ട്. 2025 ഹോണ്ട ഡിയോയുടെ 109.51 സിസി, സിംഗിള്‍ സിലിണ്ടര്‍, PGM-FI എഞ്ചിന്‍ 7.95 PS പവറും പവറും 9.03 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. സിവിടി ഗിയര്‍ബോക്‌സില്‍ മാറ്റമില്ല. മൈലേജ് കണക്കുകളെക്കുറിച്ച് കമ്പനി ഒരു വിവരവും പങ്കുവെച്ചിട്ടില്ല. ഇതിന്റെ ARAI ഇന്ധനക്ഷമത മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നു.

ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത ഐഡ്ലിംഗ് സ്റ്റോപ്പ് സിസ്റ്റം ഇതില്‍ സജ്ജീകരിച്ചിരിക്കുന്നതിനാല്‍ സിറ്റി റൈഡുകള്‍ക്ക് പറ്റിയ ഒരു മികച്ച ഓപ്ഷനായി ഇത് മാറുന്നു. 2025 ഡിയോ സ്‌കൂട്ടറിന്റെ ഫീച്ചറുകളെക്കുറിച്ച് പറയുമ്പോള്‍ ഇതില്‍ 4.2 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്പീഡ്, ട്രിപ്പ് മീറ്റര്‍, ഇക്കോ ഇന്‍ഡിക്കേറ്റര്‍, ഡിസ്റ്റന്‍സ് ടു എംറ്റി തുടങ്ങിയ വിവിധ റൈഡ് ഡേറ്റ ഈ ക്ലസ്റ്ററില്‍ ദൃശ്യമാകും.

2025 honda dio

മാത്രമല്ല പുതിയ ഡിയോയില്‍ ഒരു ടൈപ്പ് സി ചാര്‍ജിംഗ് പോര്‍ട്ടും സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്. സ്‌കൂട്ടറിന്റെ സൈക്കിള്‍ പാര്‍ട്ടുകള്‍ക്ക് മാറ്റങ്ങള്‍ ഒന്നുമില്ല. സ്‌കൂട്ടറിന്റെ മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. മുന്നില്‍ 12 ഇഞ്ച് വീലുകളും പിന്നില്‍ 10 ഇഞ്ച് വീലുകളുമാണ് നല്‍കിയിരിക്കുന്നത്.

130 mm ഡ്രം ബ്രേക്കുകളാണ് സ്‌റ്റോപ്പിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നത്. ഇംപീരിയല്‍ റെഡ് മെറ്റാലിക്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്+ പേള്‍ ഡീപ്പ് ഗ്രേ, മാറ്റ് മാര്‍വല്‍ ബ്ലൂ, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നീ നിറങ്ങളില്‍ 2025 ഹോണ്ട ഡിയോ ലഭ്യമാണ്. ഇന്ത്യയിലുടനീളം സ്‌കൂട്ടറിനായുള്ള ബുക്കിംഗ് ആരംഭിച്ചു. ഈ മാസം അവസാനത്തോടെ ഡെലിവറികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2025 honda dio rear profile

പുത്തന്‍ ഡിയോയുടെ കൂടെ ഹീറോ തങ്ങളുടെ പുത്തന്‍ സ്‌കൂട്ടറായ ഡെസ്റ്റിനി 125 സ്‌കൂട്ടറിന്റെ വില പ്രഖ്യാപിച്ചിട്ടുണ്ട്. VX, ZX, ZX+ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് പുതിയ ഡെസ്റ്റിനി പുറത്തിറക്കിയിരിക്കുന്നത്. ബേസ് VX വേരിയന്റിന് 80450 രൂപയാണ് വില. ZX, ZX+ എന്നീ വേരിയന്റുകള്‍ക്ക് യഥാക്രമം 89300, 90300 എന്നിങ്ങനെയാണ് വില.

ഹീറോ ഡെസ്റ്റിനി 125-ന്റെ ആകര്‍ഷകമായ ഡിസൈനിലാണ് വരുന്നത്. എല്‍ഇഡി ഹെഡ്ലൈറ്റ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ തുടങ്ങിയ ആധുനിക ഘടകങ്ങള്‍ ഇതില്‍ വരുന്നു. ഹീറോ ഡെസ്റ്റിനി 125 VX എറ്റേണല്‍ വൈറ്റ്, റീഗല്‍ ബ്ലാക്ക്, ഗ്രൂവി റെഡ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ വാങ്ങാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, January 15, 2025, 13:01 [IST]
English summary
2025 honda dio 110 launched with obd2b compliant engine price starts from rs 74930 details
കൂടുതല്‍... #honda motorcycle #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X