60 കി.മീ മൈലേജുള്ള ബൈക്കിന് ഇത്രയും കുറഞ്ഞ വിലയോ! സ്‌കൂട്ടര്‍ പോലും വാങ്ങാന്‍ കിട്ടൂല

രാജ്യത്തെ മുന്‍നിര ഇരുചക്ര വാഹന ബ്രാന്‍ഡുകളില്‍ ഒന്നാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് & സ്‌കൂട്ടര്‍ ഇന്ത്യ. പ്രീമിയം ഹൈ-എന്‍ഡ് ബൈക്കുകള്‍ മുതല്‍ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകള്‍ വരെ ഹോണ്ട പുറത്തിറക്കുന്നു. കാലാകാലങ്ങളായി ഇവ നവീകരണത്തിന് വിധേയമാക്കുന്നതിനാല്‍ വിപണിയില്‍ ഹീറോ മോട്ടോകോര്‍പ്പുമായി കട്ടക്ക് മത്സരിക്കാന്‍ ഹോണ്ടക്ക് സാധിക്കുന്നു. 110 സിസി വിഭാഗത്തില്‍ ഹോണ്ട പുറത്തിറക്കുന്ന ജനപ്രിയ ബൈക്കായ ലിവോയുടെ 2025 എഡിഷന്‍ ഇപ്പോള്‍ വിപണിയില്‍ എത്തി. 83,080 രൂപയാണ് ബൈക്കിന്റെ പ്രാരംഭ വില. പുത്തന്‍ മോട്ടോര്‍സൈക്കിളില്‍ വന്ന മാറ്റങ്ങളും സവിശേഷതകളും ചുവടെ വിശദമായി പരിശോധിക്കാം.

ബ്രാന്‍ഡിന്റെ 110 സിസി അര്‍ബന്‍ കമ്മ്യൂട്ടറായ ലിവോ 2015-ല്‍ പുറത്തിറക്കിയ ശേഷം ചെറിയ അപ്‌ഡേറ്റുകള്‍ക്ക് മാത്രമാണ് വിധേയമായത്. മാത്രമല്ല വലിയ മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. പേള്‍ ഇഗ്നിയസ് ബ്ലാക്ക് ഓറഞ്ച് സ്ട്രൈപ്‌സ്, പേള്‍ ഇഗ്നിയസ് ബ്ലാക്ക് ബ്ലൂ സ്ട്രൈപ്‌സ്, പേള്‍ സൈറണ്‍ ബ്ലൂ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ 2025 ഹോണ്ട ലിവോ വാങ്ങാം.

2025 honda livo

മസ്‌കുലാര്‍ ടാങ്ക്, ഷാര്‍പ്പ് ടാങ്ക് ഷ്രൗഡുകള്‍, പുതിയ ബോഡി ഗ്രാഫിക്സ് എന്നിവയടക്കം ചില കോസ്മെറ്റിക് പരിഷ്‌കാരങ്ങള്‍ ഹോണ്ട 2025 ലിവോയില്‍ വരുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ OBD2B റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്നതാണ് ബൈക്കില്‍ വരുത്തിയ പ്രധാന മാറ്റം. 109.51 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് 2025 ഹോണ്ട ലിവോയുടെ ഹൃദയം. എഞ്ചിന്‍ 8.4 bhp പവറും 9.3 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ഇത് 4-സ്പീഡ് ഗിയര്‍ബോക്സുമായി ഇണചേര്‍ത്തിരിക്കുന്നു.

ഈ ബൈക്ക് 60 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു.കാര്യക്ഷമതയ്ക്കും പെര്‍ഫോമന്‍സിനും വിശ്വാസ്യതയ്ക്കും പ്രാധാന്യം കൊടുക്കുന്ന ഈ എഞ്ചിന്‍ സെറ്റപ്പ് ലിവോയെ ദൈനംദിന യാത്രകള്‍ക്ക് പറ്റിയ ഇരുചക്ര വാഹനമാക്കി മാറ്റുന്നു. 2025 ഹോണ്ട ലിവോയുടെ ശ്രദ്ധേയമായ അപ്‌ഡേറ്റുകളിലൊന്ന് അതിന്റെ ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ്. ഈ മോഡേണ്‍ ഫീച്ചര്‍ റൈഡര്‍മാര്‍ക്ക് തത്സമയ മൈലേജ്, ഡിസ്റ്റന്‍സ് ടു എംറ്റി, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ക്ലോക്ക്, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ പ്രധാന വിവരങ്ങള്‍ നല്‍കുന്നു.

2025 honda livo instrument cluster

സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്ഓഫ് ഫീച്ചര്‍ തുടര്‍ന്നും ബൈക്കില്‍ ലഭിക്കും. ഉപഭോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങളും അവരുടെ കൈയ്യിലെ ബജറ്റും പരിഗണിച്ച് രണ്ട് വേരിയന്റുകളില്‍ 2025 ലിവോ വാങ്ങാം. 2025 ലിവോയുടെ ഡ്രം വേരിയന്റിനാണ് 83,080 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ഡിസ്‌ക് വേരിയന്റ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 85,878 രൂപ മുടക്കണം. എക്സ്ഷോറൂം വിലകളാണിത്.

ലിവോ പോലുള്ള ജനപ്രിയ മോഡലുകളെ അപ്‌ഡേറ്റ് ചെയ്യുന്നതിനൊപ്പം ഹോണ്ട ഇക്കഴിഞ്ഞ ദിവസം ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തിലേക്കും എന്‍ട്രി നടത്തി. 2025 ഓട്ടോ എക്സ്പോയില്‍ വെച്ച് ഹോണ്ട തങ്ങളുടെ കന്നി ഇവിയായ ആക്ടിവ e: മോഡലിന്റെ വില പ്രഖ്യാപിച്ചു. ആക്ടിവി e: 1.17 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് പുറത്തിറക്കിയത്. ഇലക്ട്രിക് ആക്ടിവക്കൊപ്പം 90000 രൂപയ്ക്ക് എന്‍ട്രി ലെവല്‍ സ്‌കൂട്ടറായ QC1 ഇവിയും ഹോണ്ട വിപണിയില്‍ എത്തിച്ചു.

പെട്രോള്‍ വില കുറയാത്തതും ഇവികള്‍ വാങ്ങാനും അത്യാവശ്യം ചെലവുള്ളതിനാല്‍ ഇന്ത്യയില്‍ കുറഞ്ഞ വിലയുള്ള വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. കുറഞ്ഞ വിലയും 60 കിലോമീറ്ററിലധികം മൈലേജുമുള്ളതിനാല്‍ പുതിയ ഹോണ്ട ലിവോ നന്നായി വിറ്റഴിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. മാത്രമല്ല വിവിധ റൈഡര്‍ അഭിരുചികള്‍ക്ക് അനുസരിച്ച് ബൈക്കില്‍ വരുന്ന ഫീച്ചറുകളും ഇതിനെ ജനപ്രിയമാക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, January 22, 2025, 13:00 [IST]
English summary
2025 honda livo launched in india at rs 83080 with obd2b compliant engine
കൂടുതല്‍... #honda motorcycle #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X