പെട്രോള്‍ ലാഭിക്കാനുള്ള അത്ഭുത സംവിധാനത്തോടെ പുതിയ ബൈക്ക് എത്തി! 84,493 രൂപയ്ക്ക് ഇത്രയും ഫീച്ചര്‍ കിട്ടില്ല

125 സിസി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ജനപ്രിയ മോഡലുകളില്‍ ഒന്നാണ് ഹോണ്ട ഷൈന്‍. ജാപ്പനീസ് ബ്രാന്‍ഡ് പുറത്തിറക്കുന്ന ഈ ഒരു മോഡലിന്റെ ആയിരക്കണക്കിന് യൂണിറ്റുകളാണ് ഓരോ മാസവും വിറ്റുപോകുന്നത്. ഇപ്പോള്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (HMSI) ഷൈന്‍ 125 അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ്. മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാകുന്നതിന് മുന്നോടിയായി ഷൈന്‍ OBD-2B എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന തരത്തിലാണ് നവീകരിച്ചിരിക്കുന്നത്. കൂടാതെ ബൈക്കില്‍ നിരവധി പുതിയ സവിശേഷതകളും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2025 ഷൈനില്‍ കമ്പനി കൊണ്ടുവന്ന മാറ്റങ്ങള്‍ നമുക്ക് പരിശോധിക്കാം.

2025 ഹോണ്ട ഷൈന്‍ 125 ബൈക്കിന്റെ രൂപകല്‍പ്പനയില്‍ വലിയ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. ബൈക്കിനെ കൂടുതല്‍ പുതുമയുള്ളതാക്കിക്കൊണ്ട് ഷൈന്‍ ഇപ്പോള്‍ പുതിയ 6 കളര്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു. പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, ജെനി ഗ്രേ മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, റിബല്‍ റെഡ് മെറ്റാലിക്, ഡീസന്റ് ബ്ലൂ മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ തുടങ്ങിയ കളര്‍ ഓപ്ഷനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

2025 honda shine launch

പുതിയ ഷൈനില്‍ ഹോണ്ട 90 mm വീതിയുള്ള റിയര്‍ ടയര്‍ നല്‍കിയിട്ടുണ്ട്, ഇത് റോഡിലെ ഗ്രിപ്പും സ്റ്റബിലിറ്റിയും മെച്ചപ്പെടുത്തും. പുതിയ ഷൈന്‍ 125 ഇപ്പോള്‍ ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായി വരുന്നു. ഇത് റിയല്‍-ടൈം മൈലേജ് ഇന്‍ഡിക്കേറ്റര്‍, ഡിസ്റ്റന്‍സ്-ടു-എംപ്റ്റി റീഡിംഗ്, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഇക്കോ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.

യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടാണ് ബൈക്കിന് ലഭിച്ച മറ്റൊരു ഫീച്ചര്‍. ഒരു യുഎസ്ബി സി-ടൈപ്പ് ചാര്‍ജിംഗ് പോര്‍ട്ട് ചേര്‍ത്തിരിക്കുന്നതിനാല്‍ ഇപ്പോള്‍ ബൈക്ക് ഓടിക്കുമ്പോള്‍ തന്നെ മൊബൈല്‍ ഫോണടക്കമുള്ള ഗാഡ്ജറ്റുകള്‍ ചാര്‍ജ് ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും. മാത്രമല്ല ഇന്ധനം ലാഭിക്കുന്നതിനായി ഇതില്‍ ഒരു ഐഡല്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സിസ്റ്റം നല്‍കിയിട്ടുണ്ട്. ഇത് ട്രാഫിക്കിലും മറ്റും ബൈക്ക് യാന്ത്രികമായി നിര്‍ത്തുകയും ആക്‌സിലറേറ്റര്‍ കൊടുക്കുമ്പോള്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുകയും ചെയ്യുന്നു.

ഷൈനിന് 123.94 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ്, ഫ്യുവല്‍-ഇഞ്ചക്റ്റഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 10.6 bhp പവറും 11 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഈ എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. ഷൈനിന്റെ ARAI അവകാശപ്പെടുന്ന മൈലേജ് ലിറ്ററിന് 65 കിലോമീറ്ററിന് മുകളിലാണ്. അതേസമയം 2025 ഹോണ്ട ഷൈന്‍ യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ ലിറ്ററിന് 50 മുതല്‍ 55 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്ന് ഉടമകള്‍ പറയുന്നു.

ബേക്കിംഗ് സിസ്റ്റത്തെ കുറിച്ച് പറയുമ്പോള്‍ ബേസ് വേരിയന്റില്‍ ഡ്രം ബ്രേക്ക് സജ്ജീകരണമാണ് ലഭിക്കുക. അതേസമയം ടോപ് വേരിയന്റില്‍ ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് ലഭിക്കും. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബര്‍ സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. 2006 മുതല്‍ ഷൈന്‍ 125 ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസം നേടിയിട്ടുണ്ടെന്നും പുത്തന്‍ അപ്ഡേറ്റും ബൈക്കിനെ കൂടുതല്‍ സൗകര്യപ്രദവും ആകര്‍ഷകവുമായി മാറ്റിയതായാണ് കമ്പനി പറയുന്നത്.

2025 ഹോണ്ട ഷൈന്‍ 125 ഡ്രം വേരിയന്റിന്റെ വില 84,493 രൂപ മുതല്‍ തുടങ്ങുന്നു. അതേസമയം ഡിസ്‌ക് വേരിയന്റ് താല്‍പര്യപ്പെടുന്നവര്‍ 89,245 രൂപ മുടക്കാന തയാറാകണം. ഹാണ്ട ഷൈന്‍ 125 ഹീറോ ഗ്ലാമര്‍ 125, ബജാജ് പള്‍സര്‍ 125, ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ മത്സരിക്കുന്നത്.

More from DriveSpark

Article Published On: Thursday, February 13, 2025, 11:36 [IST]
English summary
2025 honda shine 125 launched in india with obd2b compliant engine gets new colours features
കൂടുതല്‍... #honda motorcycle #india #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X