ക്യാമറക്കണ്ണിൽ കുടുങ്ങി ജാവ 42 FJ; ആരാധകരെ ഞെട്ടിക്കുന്ന ട്വിസ്റ്റുമായി ബ്രാൻഡ്

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ജാവ മോട്ടോർസൈക്കിൾസ് ഏതൊരു ടൂവീലർ പ്രേമികളുടേയും പ്രിയപ്പെട്ട ബ്രാനഡ് തന്നെയാണ്. ഈ ഇഷ്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വർഷങ്ങളായി റോഡുകളിലെ നിറസാന്നിധ്യമാണ് ജാവ. വിൻ്റേജ് ലുക്കിൽ നിന്ന് പുതുമയിലേക്ക് മുഖം മിനുക്കി എത്തിയപ്പോഴും ആരാധകരും ഇന്ത്യൻ വിപണിയും രണ്ട് കൈയ്യും നീട്ടി തന്നെയാണ് സ്വീകരിച്ചത്. 2024 -ലാണ് 42 FJ എന്നറിയപ്പെടുന്ന ബൈക്കിനെ അവതരിപ്പിച്ചത്. 1.99 ലക്ഷം മുതൽ 2.20 ലക്ഷം രൂപ വരെയാണ് പുത്തൻ ജാവ 42 FJ പതിപ്പിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇപ്പോഴിതാ 2025 മോഡൽ 42 FJ ടെസ്റ്റ് ചെയ്യുന്നത് ക്യാമറക്കണ്ണിൽ കുടുങ്ങിയിരിക്കുകയാണ്.

പ്രധാന മാറ്റമായി കാണപ്പെടുന്നത് വാഹനത്തിൻ്റെ സിംഗിൾ എക്സ്ഹോസ്റ്റാണ്. ഒറ്റ എക്സ്ഹോസ്റ്റിലേക്ക് മാറ്റുന്നതിൻ്റെ ഗുണം എന്താണെന്ന് വച്ചാൽ വാഹനത്തിൻ്റെ ഭാരം കുറയ്ക്കുക എന്നതാണ്. അത് വഴി കൂടുതൽ പവറും അത് പോലെ തന്നെ മികച്ച നിയന്ത്രണം ലഭിക്കാനും സഹായകരമാകും. പുതിയ ജാവ 350-യിൽ നിന്ന് ഉരുത്തിരിഞ്ഞ വലിയ 334 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 42 FJ മോഡലിന് കരുത്ത് പകരാനായി എത്തിയിരിക്കുന്നത്.

42 FJ

ഈ പുത്തൻ എഞ്ചിന് 29.1 bhp പവറിൽ പരമാവധി 29.6 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ച് ഉള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും. ജാവ 42 FJ മോഡലിന് 790 mm സീറ്റ് ഹൈറ്റും 178 mm ഗ്രൗണ്ട് ക്ലിയറൻസും 184 കിലോഗ്രാം ഭാരവുമാണ് വരുന്നത്.

സ്റ്റൈലിംഗിൻ്റെ കാര്യത്തിൽ ജാവ 42 FJ മോഡേൺ റെട്രോ മോട്ടോർസൈക്കിൾ നിലവിലെ 42 മോഡലിന് സമാനമാണെങ്കിലും അൽപം സ്പോർട്ടിയറാവാനുള്ള പരിഷ്ക്കാരങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ഇതിനായി ഫ്യുവൽ ടാങ്കിൽ ബ്രഷ്‌ഡ് അലുമിനിയം ഫിനിഷും പുതിയ എൽഇഡി ഹെഡ്‌ലാമ്പും ഒരുക്കി. സ്‌പോക്ക് വീൽ അല്ലെങ്കിൽ അലോയ് വീൽ സെറ്റപ്പിലും ജാവ 42 FJ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്.

42 FJ

അലോയ് വീലുകൾ 42 ബോബറിൽ കാണപ്പെടുന്നതിന് സമാനമാണ്. കറുപ്പിൽ ഒരുക്കിയിരിക്കുന്ന എഞ്ചിൻ, അപ്‌സ്‌വെപ്പ് എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ എന്നിവ പോലുള്ള ഡിസൈനുകളാണ് ബൈക്കിൻ്റെ സ്‌പോർട്ടി ലുക്ക് വർധിപ്പിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ, ബൈക്കിന് എൽഇഡി ലൈറ്റുകളും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള സിംഗിൾ-പോഡ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ജാവ 42 FJ മോഡലിന് ലഭിക്കുന്നു. ഇത് മറ്റ് വിവരങ്ങൾക്കൊപ്പം ഇൻകമിംഗ് കോളുകളും എസ്എംഎസ് അലേർട്ടുകളും പ്രദർശിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്.

സ്റ്റീൽ ഷാസിയിലാണ് ജാവയുടെ ബൈക്ക് നിർമിച്ചിരിക്കുന്നത്. സസ്പെൻഷനായി മുൻവശത്ത് 41 mm ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ ട്വിൻ ഷോക്ക് അബ്‌സോർബറുകളുമാണ് ഒരുക്കിയിക്കുന്നത്. ബ്രേക്കിംഗിനായി മുന്നിൽ 320 mm ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡിസ്‌ക് ബ്രേക്കുമാണ് കൊടുത്തിരിക്കുന്നത്. ഡ്യുവൽ-ചാനൽ എബിഎസ് സ്റ്റാൻഡേർഡ് ആണ്.

ജാവ, യെസ്‌ഡി, ബിഎസ്എ ബ്രാൻഡുകളുടെ ബൈക്ക് സ്വന്തമാക്കാൻ എത്തുന്നവർക്ക് സ്റ്റാൻഡേർഡായി തന്നെ 4 വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറണ്ടി ലഭിക്കും. ഹോണ്ടയുടെ CB350 ശ്രേണി, ട്രയംഫിന്റെ 400 സിസി ശ്രേണി എന്നിവയ്‌ക്കൊപ്പം റോയൽ എൻഫീൽഡിന്റെ 350 സിസി മോഡലുകളെയും മികച്ച രീതിയിൽ നേരിടാനുള്ള ക്ലാസിക് ലെജൻഡ്‌സിന്റെ ശ്രമമാണിത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, April 16, 2025, 14:06 [IST]
English summary
2025 jawa 42 fj single sided exhaust has been spied images inside
കൂടുതല്‍... #jawa motorcycles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X