ഫ്രീക്കന്‍മാരെ നിങ്ങളറിഞ്ഞോ? കവസാക്കിയുടെ കിടിലന്‍ ബൈക്ക് ഇന്ത്യയിലെത്തിയിട്ടുണ്ട്, വില അറിയാം
ഇന്ത്യക്കാര്‍ ഒരു സൂപ്പര്‍ ബൈക്ക് (Super Bike) വാങ്ങാന്‍ ഒരുങ്ങുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്ന ബ്രാന്‍ഡ് ആണ് കവസാക്കി (Kawasaki). ജാപ്പനീസ് ബ്രാന്‍ഡ് നിലവില്‍ നിരവധി സൂപ്പര്‍ ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. ഏറ്റവും പുതിയതും കൂടുതല്‍ കര്‍ശനവുമായ ബിഎസ്6 P2 OBD2B എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി കാവസാക്കി ഇന്ത്യ തങ്ങളുടെ പോര്‍ട്ട്ഫോളിയോ അപ്ഡേറ്റ് ചെയ്തുവരികയാണ്. 2025 ഏപ്രില്‍ 1 മുതല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ വാഹനങ്ങളും ഈ മാനദണ്ഡങ്ങള്‍ അനുസരിച്ച് പരിഷ്‌കരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.
ഇപ്പോള്‍ കമ്പനി തങ്ങളുടെ നിഞ്ച 500 മോഡലിന്റെ പുതുക്കിയ പതിപ്പ് ഇന്ത്യയിലെത്തിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ 5.29 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് 2025 കാവസാക്കി നിഞ്ച 500 കമ്പനി പുറത്തിറക്കിയിരിക്കുന്നത്. നിലവിലുള്ള മോട്ടോര്‍സൈക്കിളിനേക്കാള്‍ 5,000 രൂപ കൂടുതലാണ് അപ്‌ഡേറ്റഡ് പതിപ്പിന്റെ വില. 2025 കവസാക്കി നിഞ്ച 500 ബൈക്കിന്റെ സവിശേഷതകള്‍, ഡിസൈന്‍, പവര്‍ട്രെയിന്‍ എന്നിവയെക്കുറിച്ച് വിശദമായി ചുവടെ വായിക്കാം.

പുതിയ ബൈക്ക് കാണാന്‍ മുന്‍ഗാമിക്ക് സമാനമാണ്. MY25 കാവസാക്കി നിഞ്ച 500-ല്‍ മെറ്റാലിക് കാര്‍ബണ്‍ ഗ്രേ എന്ന പുതിയ നിറമാണ് ലഭിക്കുന്നത്. MY24 പതിപ്പില്‍ ലഭ്യമായിരുന്ന ഏക മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്ക് നിറത്തിന് പകരമാണിത്. പുതിയ നിറത്തില്‍ ഫെയറിംഗിന് വ്യത്യസ്തമായ ഒരു ലുക്ക് നല്‍കുന്ന പച്ച നിറത്തിലുള്ള ഹൈലൈറ്റുകള്‍ നമുക്ക് കാണാന്‍ കഴിയും. അത് MY24 പതിപ്പില്‍ ഇല്ലായിരുന്നു.
ഇരട്ട എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഫെയറിംഗില്‍ ക്രീസ്, അപ്സ്വെപ്റ്റ് ടെയില്‍ സെക്ഷന്‍ എന്നിവയ്ക്കൊപ്പം പുതിയ ബൈക്കിന് മൂര്‍ച്ചയുള്ളതും ആക്രമണാത്മകവുമായ രൂപം ലഭിക്കുന്നു. ഏറ്റവും പുതിയ നിഞ്ച ഡിസൈന്‍ ഭാഷയുള്ള സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സ്മാര്‍ട്ട്ഫോണ്‍ സംയോജനവും പ്രാപ്തമാക്കുന്ന ഫുള്‍ ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

785 mm സീറ്റ് ഉയരം, 171 കിലോഗ്രാം കെര്‍ബ് ഭാരം, 14 ലിറ്റര്‍ ഇന്ധന ടാങ്ക് എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ഘടകങ്ങള്‍. ബോഡി വര്‍ക്കിന് കീഴില്‍ ഒരു സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിം ബൈക്കിലുണ്ട്. അതില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കും സജ്ജീകരിച്ചിരിക്കുന്നു. രണ്ട് വീലുകളിലും സിംഗിള്‍ ഡിസ്‌ക് ബ്രേക്ക് സജ്ജീകരണം കാണാം. കൂടാതെ ഡ്യുവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി വരുന്നു.
ഈ മോട്ടോര്‍സൈക്കിളിലെ പ്രധാന മാറ്റം അതിന്റെ പവര്‍ട്രെയിനിലാണ് കാണാന്‍ കഴിയുക.ഇത് ഇപ്പോള്‍ ഏറ്റവും പുതിയതും കൂടുതല്‍ കര്‍ശനവുമായ ബിഎസ്6 P2 OBD2B എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നു. ബൈക്കിന് 451 സിസി, പാരലല്‍-ട്വിന്‍ എഞ്ചിനാണ് കരുത്തേകുന്നത്. ഇത് പരമാവധി 44.77 bhp പവറും 42.6 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ബൈക്കിന്റെ എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഇത് പ്രധാനമായും അപ്രീലിയ RS457 മോഡലുമായാണ് എതിരിടുന്നത്.

കാവസാക്കി തങ്ങളുടെ മിഡ്-റേഞ്ച് സ്പോര്‍ട്സ് ടൂറിംഗ് മോട്ടോര്‍സൈക്കിളായ നിഞ്ച 650 MY25 അപ്‌ഡേറ്റിന് വിധേയമായിരുന്നു. ഈ മോട്ടോര്‍സൈക്കിള്‍ പുതിയ ലൈം ഗ്രീന്‍ കളര്‍ ഓപ്ഷനിലാണ് ലഭ്യമാകുക. കമ്പനി അതിന്റെ എക്‌സ്-ഷോറൂം വില അല്പം വര്‍ദ്ധിപ്പിച്ച് 7.27 ലക്ഷം രൂപയാക്കി. ഇപ്പോള്‍ ഈ മോട്ടോര്‍സൈക്കിളിന് മുമ്പത്തേക്കാള്‍ 11,000 രൂപ കൂടുതലാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








