പുതിയ യെസ്ഡി അഡ്വഞ്ചര്‍ പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം! ഈ മാറ്റങ്ങളുണ്ടെങ്കില്‍ ഹിമാലയന്‍ വിറയ്ക്കും

ഇന്ത്യയില്‍ അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കുകളുടെ ജനപ്രീതി ഓരോ ദിവസരവും കൂടിക്കൊണ്ടിരിക്കുകയാണ്. ഈ വിഭാഗത്തിലെ പോപ്പുലര്‍ ഓപ്ഷനുകളില്‍ ഒന്നാണ് യെസ്ഡി അഡ്വഞ്ചര്‍ (Yezdi Adventure). താങ്ങാനാകുന്ന വിലയില്‍ മികച്ച പെര്‍ഫോമാന്‍സും കൈനിറയെ ഫീച്ചറുകളും നല്‍കുന്നതാണ് ഈ മോഡല്‍. ക്ലാസിക് ലെജന്‍ഡ്സ് അടുത്ത മാസം അതായത് മെയ് 15-ന് യെസ്ഡി അഡ്വഞ്ചറിന്റെ അപ്ഡേറ്റഡ് പതിപ്പ് പുറത്തിറക്കും. ഈ ബൈക്കിന് പുതുക്കിയ ഡിസൈന്‍ നല്‍കുമെന്നാണ് സൂചന. വരാന്‍ പോകുന്ന ബൈക്കില്‍ നമുക്ക് എന്തൊക്കെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് ഈ ലേഖനത്തില്‍ ഇനി പറയാന്‍ പോകുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ക്ലാസിക് ലെജന്‍ഡ്സ് യെസ്ഡി അഡ്വഞ്ചറിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കിയത്. വലിയ തോതില്‍ പരിഷ്‌കരിച്ച എഞ്ചിനും കുറച്ച് ഡിസൈന്‍ മാറ്റങ്ങളുമാണ് കമ്പനി ഉള്‍പ്പെടുത്തിയിരുന്നത്. ഇപ്പോഴിതാ ക്ലാസിക് ലെജന്‍ഡ്സ് അവരുടെ അഡ്വഞ്ചര്‍ ബൈക്കിന്റെ മറ്റൊരു അപ്ഡേറ്റ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം ബൈക്കിന് പെര്‍ഫോമന്‍സ് ഓറിയന്റഡ് അപ്ഡേറ്റുകള്‍ ലഭിച്ചതിനാല്‍ ഇത്തവണ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ലുക്ക് മെച്ചപ്പെടുത്താനായിരിക്കും.

yezdi adventure riding shot

അതിനായി ചെയ്യുന്ന ആദ്യത്തെ പരിപാടി പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിക്കുന്നതായിരിക്കും. നിലവില്‍ യെസ്ഡി അഡ്വഞ്ചറില്‍ ഗ്രാഫിക്‌സും സ്റ്റിക്കറിംഗും വലിയ തോതില്‍ കാണാനാകില്ല. എന്നാല്‍, യെസ്ഡി അഡ്വഞ്ചറിന്റെ എതിരാളികള്‍ അങ്ങനെയല്ല. സ്റ്റിക്കറിന്റെയും ഗ്രാഫിക്‌സിന്റെയും കാര്യത്തില്‍ ചിലര്‍ക്ക് മിനിമലിസ്റ്റ് സമീപനമാണ് ഇഷ്ടമെങ്കിലും മറിച്ച് ചിന്തിക്കുന്നവര്‍ ആയിരിക്കും കൂടുതല്‍.

നിലവിലുള്ള യെസ്ഡി അഡ്വഞ്ചറിന് ടാങ്ക് ബ്രേസില്‍ 'Est. 69' എന്ന ലെറ്ററിംഗും ഫ്യുവല്‍ ടാങ്കില്‍ യെസ്ഡി ലോഗോയും ഉണ്ട്. സൈഡ് പാനലുകള്‍ക്ക് 'അഡ്വഞ്ചര്‍' ബാഡ്ജിംഗ് ലഭിക്കുന്നു. എന്നാല്‍, യെസ്ഡി അഡ്വഞ്ചറുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായ നിറങ്ങളും ഗ്രാഫിക്‌സും ഉപയോഗിച്ചിട്ടുള്ളതിനാല്‍ ഹീറോ എക്‌സ്പള്‍സ് 210, കെടിഎം 250 അഡ്വഞ്ചര്‍, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 തുടങ്ങിയ എതിരാളികള്‍ക്ക് കൂടുതല്‍ ഡൈനാമിക്കായ രൂപവും ഭാവവും ഉണ്ട്.

yezdi adventure

യെസ്ഡി അഡ്വഞ്ചറിന്റെ പെര്‍ഫോമന്‍സുമായി ഒരിക്കലും ചേര്‍ന്ന്‌നില്‍ക്കുന്ന നിറങ്ങള്‍ അല്ല നിലവില്‍ കളര്‍ പാലറ്റിലുള്ളത് എന്നത് ഒരു പോരായ്മയായി പറയപ്പെടുന്നു. നിലവില്‍, യെസ്ഡി അഡ്വഞ്ചറില്‍ രണ്ട് മാറ്റ് (ടൊര്‍ണാഡോ ബ്ലാക്ക്, മാഗ്‌നൈറ്റ് മറൂണ്‍) രണ്ട് ഗ്ലോസ് (വുള്‍ഫ് ഗ്രേ, ഗ്ലേസിയര്‍ വൈറ്റ്) കളര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. നല്ല ചില കളറുകള്‍ നല്‍കിയാല്‍ അത് ബൈക്കിന്റെ വില്‍പ്പനയെ വരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ വര്‍ഷം കാര്യമായ നവീകരണത്തിന് വിധേയമായതിനാല്‍ 2025 യെസ്ഡി അഡ്വഞ്ചറിന് മെക്കാനിക്കലായി മാറ്റങ്ങള്‍ ഒന്നും കാണില്ല. 29.60 PS പവറും 29.80 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 334 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ്, DOHC എഞ്ചിനില്‍ നിന്നാണ് ബൈക്ക് തുടര്‍ന്നും പവര്‍ എടുക്കുക. ഇത് 6-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

yezdi adventure riding shot

41 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളുള്ള ഡബിള്‍ ക്രാഡില്‍ ഫ്രെയിമും ലിങ്കേജ്, 7-സ്റ്റെപ്പ് ക്രമീകരിക്കാവുന്ന പ്രീലോഡ് എന്നിവയുള്ള റിയര്‍ മോണോ ഷോക്ക് അബ്‌സോര്‍ബറുമാണ് ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. മുന്‍വശത്തും പിന്‍വശത്തും യഥാക്രമം 90/90, 130/80 ടയറുകളില്‍ പൊതിഞ്ഞ 21 ഇഞ്ച്, 17 ഇഞ്ച് വീലുകളുണ്ട്. രണ്ട് അറ്റത്തും ഡ്യുവല്‍-ചാനല്‍ എബിഎസുള്ള ഡിസ്‌ക് ബ്രേക്കുകള്‍ സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നു.

നിലവില്‍ യെസ്ഡി അഡ്വഞ്ചറിന്റെ വില 2.10 ലക്ഷം മുതല്‍ 2.16 ലക്ഷം രൂപ വരെയാണ് വില. ക്ലാസിക് ലെജന്‍ഡ്സ് ഈ വില നിലനിര്‍ത്തുമോ അതോ വര്‍ധിപ്പിക്കുമോ എന്ന് അറിയാന്‍ മെയ് 15 വരെ കാത്തിരുന്നാല്‍ മതി. എതിരാളികളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഹീറോ എക്‌സ്പള്‍സ് 210-ന്റെ വില 1.86 ലക്ഷം രൂപയില്‍ തുടങ്ങുന്നു.

2.60 ലക്ഷം രൂപ മുതലാണ് കെടിഎം 250 അഡ്വഞ്ചറിന്റെ വില ആരംഭിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 ആണെങ്കില്‍ ധാരാളം കളറുകളില്‍ വാങ്ങാന്‍ അവസരമുണ്ട്. ഹിമാലയന്റെ വില 2.85 ലക്ഷം മുതല്‍ 2.98 ലക്ഷം രൂപ വരെ പോകുന്നു. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.

More from DriveSpark

Article Published On: Friday, April 25, 2025, 10:06 [IST]
English summary
2025 yezdi adventure set to launch on 2025 may 15 might get new design and colours
കൂടുതല്‍... #yezdi #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X