മഹീന്ദ്രയുടെ ഈ കാളക്കൂറ്റനെ കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! വില വെറും 2.09 ലക്ഷം മാത്രം മതി

മഹീന്ദ്രയുടെ കീഴിലുള്ള ക്ലാസിക് ലെജന്‍ഡ്‌സ് ആണ് ഐക്കണിക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് ആയ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സിന് കീഴില്‍ ഇപ്പോള്‍ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുന്നത്. കഴിഞ്ഞ മാസം യെസ്ഡി റോഡ്‌സ്റ്റര്‍ മോഡല്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്നത് ക്യാമറക്കണ്ണില്‍ പതിഞ്ഞതിനെ തുടര്‍ന്ന് ബൈക്ക് പ്രേമികള്‍ ആവേശത്തിലായിരുന്നു. ഏവരും കാത്തിരുന്ന 2025 യെസ്ഡി റോഡ്‌സ്റ്റര്‍ പുതിയ നിറങ്ങളും ചില അപ്‌ഗ്രേഡുകളുമായി ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുകയാണ്. 2025 യെസ്ഡി റോഡ്‌സ്റ്ററിന്റെ വില 2.09 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. നിറത്തിന് അനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ട്. ബൈക്കിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

ഷാര്‍ക്ക്‌സ്‌കിന്‍ ബ്ലൂ, സ്‌മോക്ക് ഗ്രേ, ബ്ലഡ്‌റഷ് മെറൂണ്‍, സാവേജ് ഗ്രീന്‍, ഷാഡോ ബ്ലാക്ക് തുടങ്ങിയ അഞ്ച് ആകര്‍ഷകമായ നിറങ്ങളില്‍ ഇത് ലഭ്യമാണ്. പ്രധാനമായും സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ഇത് ഓഫര്‍ ചെയ്യുന്നത്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റ് ഷാര്‍ക്ക്‌സ്‌കിന്‍ നിറത്തില്‍ തെരഞ്ഞെടുക്കുമ്പോള്‍ 2,09,,969 രൂപയാണ് വില. സ്‌മോക്ക് ഗ്രേക്ക് 2,12,969 രൂപയും ബ്ലഡ്‌റഷ് മെറൂണിന് 2,16,969 രൂപയുമാണ് വില.

2025 yezdi roadster launched in india

സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കേണ്ട നിറം സാവേജ് ഗ്രീന്‍ ആണ്. 2,21,969 രൂപയാണ് ഇതിന്റെ വില. ഷാഡോ ബ്ലാക്ക് നിറത്തില്‍ വരുന്ന പ്രീമിയം വേരിയന്റിന് 2,25,969 രൂപയാണ് എക്‌സ്‌ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ ക്ലാസിക് റോഡ്സ്റ്റര്‍ ഡിസൈന്‍ നിലനിര്‍ത്തിക്കൊണ്ട് റൗണ്ട് എല്‍ഇഡി ഹെഡ്ലൈറ്റ്, ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്ക്, വളഞ്ഞ ഫെന്‍ഡറുകള്‍, സ്ലിം ടെയില്‍ ലൈറ്റുകള്‍ എന്നിവ ബൈക്കിന്റെ ഭംഗി കൂട്ടുന്നുണ്ട്.

2025 യെസ്ഡി റോഡ്സ്റ്റര്‍ ആറ് ഫാക്ടറി കസ്റ്റം കിറ്റുകളോടുകൂടിയും ലഭ്യമാണ്. സംയോജിത ടെയില്‍-ലൈറ്റ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍, ഹൈഡ്രോഫോംഡ് ഹാന്‍ഡില്‍ബാര്‍, നീക്കം ചെയ്യാവുന്ന പില്യണ്‍ സീറ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കരുത്തുറ്റ സ്റ്റീല്‍ ഫ്രെയിമിലാണ് ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ ഒരുക്കുന്നു.

2025 yezdi roadster launched in india

ട്യൂബ്ലെസ് ടയറുകളുള്ള അലോയ് വീലുകളിലാണ് ബൈക്ക് ഓടുക. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ മികച്ച ബ്രേക്കിംഗ് പ്രകടനം ഉറപ്പാക്കുന്നു. 29.6 bhp പവറും 29.9 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 334 സിസി സിംഗിള്‍-സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് ആല്‍ഫ 2 എഞ്ചിനാണ് 2025 യെസ്ഡി റോഡ്സ്റ്ററിന് കരുത്ത് പകരുന്നത്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു.

പുതിയ യെസ്ഡി റോഡ്സ്റ്ററിനായുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഡെലിവറി ഉടന്‍ തന്നെ ആരംഭിക്കും.2.09 ലക്ഷം രൂപയെന്ന മത്സരാധിഷ്ഠിത വില 2025 റോഡ്സ്റ്ററിനെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ തന്ത്രപരമായി സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. ബ്രെംബോ ബ്രേക്കുകള്‍ പോലുള്ള പ്രീമിയം ഘടകങ്ങള്‍, വിപുലമായ കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ എന്നിവ കണക്കിലെടുക്കുമ്പോള്‍ ഇത് പ്രത്യേകിച്ച് പ്രകടമാകും.

2025 yezdi roadster launched in india

ഇന്ത്യയില്‍ മോട്ടോര്‍സൈക്കിള്‍ വില്‍പ്പന പരമ്പരാഗതമായി ഏറ്റവും ഉയര്‍ന്ന നിലയിലെത്തുന്ന ഉത്സവ സീസണില്‍ കൂടുതല്‍ ഉപഭോക്താക്കളെ ഷോറൂമിലെത്തിക്കാന്‍ ഈ മോഡലിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. പുതിയ ലോഞ്ചിനൊപ്പം ശക്തമായ നെറ്റ്വര്‍ക്ക് വിപുലീകരണ പദ്ധതികളും കമ്പനി പ്രഖ്യാപിച്ചു. ഈ വര്‍ഷം ദീപാവലിയോടെ ഇന്ത്യയിലുടനീളമുള്ള സെയില്‍സ് ആന്‍ഡ് സര്‍വീസ് ശൃംഖല 450 ആയി വികസിപ്പിക്കുമെന്ന് ക്ലാസിക് ലെജന്‍ഡ്സിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ ശരദ് അഗര്‍വാള്‍ പറഞ്ഞു.

നിലവില്‍ കമ്പനിക്ക് 350 ഔട്ട്‌ലെറ്റുകളാണ് ഉള്ളത്. ഉത്സവ സീസണ്‍ കഴിയുമ്പോള്‍ 500 ഔട്ട്‌ലെറ്റുകള്‍ കടക്കുന്നത് വലിയ കുതിച്ചുചാട്ടമായിരിക്കും. വില്‍പ്പനാനന്തര സേവനം മെച്ചപ്പെടുത്തുന്നത് വില്‍പ്പനയിലും കമ്പനിക്ക് ഗുണം ചെയ്യും. എതിരാളികളായ റോയല്‍ എന്‍ഫീല്‍ഡുമായി കട്ടക്ക് നില്‍ക്കാന്‍ വിപുലമായ സെയില്‍സ്, സര്‍വീസ് ശൃംഖല ആവശ്യമാണ്. ചുറ്റുവട്ടത്ത് സര്‍വീസ് സൗകര്യം ലഭ്യമാണ് എന്ന് അറിയുമ്പോള്‍ തന്നെ ഒത്തിരി പേര്‍ ബൈക്ക് വാങ്ങാന്‍ സ്വമേധയാ തയാറാകും.

More from DriveSpark

Article Published On: Tuesday, August 12, 2025, 18:34 [IST]
English summary
2025 yezdi roadster launched in india with few updates new colours prices starts from rs 2 09 lakh
കൂടുതല്‍... #yezdi #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X