ഇടംകൈ അറിയാതെ ഗിയര്‍ മാറാം! ഇ-ക്ലച്ച് സംവിധാനത്തോടെ പുതിയ ഹോണ്ട CB750 ഹോര്‍നെറ്റ്
ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട 2026 മോഡല്‍ CB750 ഹോര്‍നെറ്റ് അപ്‌ഡേറ്റ് ചെയ്ത് വിപണിയിലെത്തിച്ചു. പുതിയ ഇ-ക്ലച്ച് സംവിധാനവും ആകര്‍ഷകമായ നിറഭേദങ്ങളുമാണ് ഈ മോഡലിന്റെ പ്രത്യേകതകള്‍. നിലവിലുള്ള ഹോര്‍നെറ്റിന്റെ സാങ്കേതിക അടിത്തറ നിലനിര്‍ത്തിക്കൊണ്ട് അടുത്ത മോഡല്‍ ഇയറിലേക്കുള്ള സൗകര്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള സാങ്കേതികവിദ്യകളാണ് 2026 ഹോണ്ട CB750 ഹോര്‍നെറ്റില്‍ അവതരിപ്പിക്കുന്നത്. 2026 ഹോണ്ട CB750 ഹോര്‍നെറ്റിലെ ഇ-ക്ലച്ച് സംവിധാനത്തെ കുറിച്ചും മോട്ടോര്‍സൈക്കിളില്‍ വരുന്ന നിറങ്ങളെ കുറിച്ചും അറിയാന്‍ ഏവര്‍ക്കും താല്‍പര്യമുണ്ടാകും. പുതിയ മോട്ടോര്‍സൈക്കിളിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.
ഈ വാഹനത്തിന് കരുത്ത് പകരുന്നത് 755 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ്. ഇത് 9,500 ആര്‍പിഎമ്മില്‍ 90 hp പവറും 7,250 ആര്‍പിഎമ്മില്‍ 75 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ആക്‌സിലറേഷനിലും ബ്രേക്കിംഗിലും ഷിഫ്റ്റുകള്‍ എളുപ്പമാക്കാന്‍ സഹായിക്കുന്ന അസിസ്റ്റ്-ആന്‍ഡ്-സ്ലിപ്പര്‍ ഫംഗ്ഷന്‍ സഹിതമുള്ള സിക്‌സ്-സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതിലുള്ളത്.

ഹോണ്ടയുടെ പുതിയ ഇ-ക്ലച്ച് സിസ്റ്റമാണ് 2026 ഹോണ്ട CB750 ഹോര്‍നെറ്റിലെ ഏറ്റവും വലിയ ആകര്‍ഷണം.
ഈ സംവിധാനത്തിലൂടെ റൈഡര്‍ക്ക് ക്ലച്ച് ലിവറില്‍ തൊടാതെ ഗിയറില്‍ തന്നെ മോട്ടോര്‍സൈക്കിള്‍ പൂര്‍ണ്ണമായി നിര്‍ത്താന്‍ സാധിക്കും.ഈ സിസ്റ്റം ക്ലച്ച് യാന്ത്രികമായി പ്രവര്‍ത്തിപ്പിക്കുകയും വിച്ഛേദിക്കുകയും ചെയ്യുന്നതിനാല്‍ കുറഞ്ഞ വേഗതയില്‍ പോകുമ്പോഴും നഗരത്തിലെ ഗതാഗതക്കുരുക്കുകളിലും ഏറെ സഹായകമാകും.
ഇലക്ട്രോണിക് പിന്തുണയുണ്ടെങ്കിലും സ്വമേധയാ ക്ലച്ച് നിയന്ത്രിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് ക്ലച്ച് ലിവര്‍ സാധാരണപോലെ ഉപയോഗിക്കാം. റൈഡര്‍ പെഡല്‍ വഴി ഗിയര്‍ മാറ്റുമ്പോള്‍ ഇലക്ട്രോണിക് ആക്‌ച്വേഷനിലൂടെയാണ് ഈ സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. സാധാരണ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ക്ലച്ചിന്റെ ആവശ്യം ഇതിനില്ല. എപ്പോള്‍ വേണമെങ്കിലും ലിവര്‍ലെസ് കണ്‍ട്രോള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുമെന്ന് ഹോണ്ട വ്യക്തമാക്കുന്നു.
ഹോണ്ട CB750 ഹോര്‍നെറ്റിന്റെ മുന്‍ മോഡലില്‍ നിന്ന് സസ്‌പെന്‍ഷന്‍ സംവിധാനം അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. മുന്‍വശത്ത് ഷോവ SFF-BP അപ്‌സൈഡ്-ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ ലിങ്ക്ഡ് മോണോഷോക്കുമാണ്.ബ്രേക്കിംഗ് സംവിധാനത്തില്‍ മുന്‍വശത്ത് ഇരട്ട 296mm ഡിസ്‌കുകളും പിന്നില്‍ 240mm ഡിസ്‌കും ഉള്‍പ്പെടുന്നു. സുസ്ഥിരമായ ബ്രേക്കിംഗ് പ്രകടനത്തിനായി ഡ്യുവല്‍-ചാനല്‍ എബിഎസും ഇതിലുണ്ട്.
ഹോണ്ട CB750 ഹോര്‍നെറ്റില്‍ 5 ഇഞ്ച് ഫുള്‍-കളര്‍ TFT ഡാഷ് തുടരുന്നു. സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, കോള്‍, മെസ്സേജ് അലേര്‍ട്ടുകള്‍, ഹോണ്ടയുടെ കണക്റ്റഡ് ഫീച്ചറുകളിലൂടെയുള്ള നാവിഗേഷന്‍ എന്നിവയെല്ലാം ഈ ഡിസ്‌പ്ലേ പിന്തുണയ്ക്കുന്നു.വിവിധ സാഹചര്യങ്ങള്‍ക്കനുസരിച്ച് എഞ്ചിന്‍ റെസ്‌പോണ്‍സും ട്രാക്ഷന്‍ കണ്‍ട്രോള്‍ ക്രമീകരണങ്ങളും മാറ്റാന്‍ സഹായിക്കുന്ന സ്‌പോര്‍ട്ട്, സ്റ്റാന്‍ഡേര്‍ഡ്, റെയിന്‍, യൂസര്‍ റൈഡിംഗ് മോഡുകളും റൈഡര്‍മാര്‍ക്ക് തിരഞ്ഞെടുക്കാം.

2026 മോഡല്‍ ഇയറിലേക്ക് CB750 ഹോര്‍നെറ്റിന്റെ കളര്‍ പാലറ്റ് ഹോണ്ട പുതുക്കിയിട്ടുണ്ട്. മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക് കോമ്പിനേഷനിലുള്ള ഗ്രാഫൈറ്റ് ബ്ലാക്കും കോണ്‍ട്രാസ്റ്റിംഗ് റെഡ് ഫ്രെയിമും പുതിയ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.ഇറിഡിയം ഗ്രേ മെറ്റാലിക്കിനൊപ്പമുള്ള വുള്‍ഫ് സില്‍വര്‍ മെറ്റാലിക്കും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്, ഇത് ഡ്യുവല്‍-ടോണ്‍ ഫിനിഷ് നല്‍കുന്നു.
വുള്‍ഫ് സില്‍വര്‍ മെറ്റാലിക്കിനൊപ്പം ഗോള്‍ഡ്ഫിഞ്ച് യെല്ലോയും, മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക്കിനൊപ്പം മാറ്റ് ജീന്‍സ് ബ്ലൂ മെറ്റാലിക്കും മറ്റ് പുതിയ കൂട്ടിച്ചേര്‍ക്കലുകളാണ്. രൂപകല്‍പ്പനയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് പകര, പുതിയ നിറങ്ങളിലാണ് ഹോണ്ട കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഹോണ്ട CB750 ഹോര്‍നെറ്റിന്റെ ഇന്ത്യയിലെ എക്‌സ്-ഷോറൂം വില 9.22 ലക്ഷം രൂപയാണ്. പുതിയ 2026 മോഡലിന് നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ പണം മുടക്കേണ്ടി വരും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








