ടിവിഎസിന്റെ കിടുക്കാച്ചി ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നു! ഹൈപ്പുയര്‍ത്തുന്ന ടീസര്‍ പുറത്ത്

ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഒന്നാം സ്ഥാനക്കാരാണ് ടിവിഎസ് മോട്ടോര്‍. ഐക്യൂബിനൊപ്പം ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കമ്പനി ഓര്‍ബിറ്റര്‍ എന്ന മോഡല്‍ പുറത്തിറക്കിയത്. സെഗ്‌മെന്റിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതിനൊപ്പം വിപണി വിഹിതം ഉയര്‍ത്താനും കമ്പനി ലക്ഷ്യമിടുന്നു. ഇതിനൊപ്പം ആഗോളതലത്തില്‍ തങ്ങളുടെ സാന്നിധ്യം വികസിപ്പിക്കാനും കമ്പനി വലിയ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. 2025 EICMA ഷോയില്‍ അവതരിപ്പിക്കാന്‍ പോകുന്ന M1-S ഇലക്ട്രിക് സ്‌കൂട്ടറിന്റെ 2026 അപ്ഡേറ്റഡ് പതിപ്പിന്റെ ടീസര്‍ ടിവിഎസ് പുറത്തിറക്കി.

ഈ പുതിയ വാഹനം പ്രധാനമായും യൂറോപ്യന്‍ വിപണി ലക്ഷ്യമിട്ടുള്ളതാണ്, എന്നാല്‍ ഇന്ത്യയിലും ഇത് പുറത്തിറക്കാന്‍ സാധ്യതയുണ്ട്. ION മൊബിലിറ്റി എന്ന ഇവി സ്റ്റാര്‍ട്ടപ്പിലെ നിക്ഷേപകര്‍ കൂടിയായ ടിവിഎസ്, ഈ ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പിനെ തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിച്ചിട്ടുണ്ട്. ION മൊബിലിറ്റിയുടെ എല്ലാ ആസ്തികളും അതിലെ ബൗദ്ധിക സ്വത്തവകാശങ്ങളും പ്രധാന ടീമും ഇപ്പോള്‍ ടിവിഎസിന്റെ കീഴിലാണ്.

2026 tvs m1-s teaser

ION മൊബിലിറ്റിയുടെ ഒരു ഇലക്ട്രിക് മാക്‌സി സ്‌കൂട്ടറായ M1-S-നെ ടിവിഎസ് ഇപ്പോള്‍ റീബ്രാന്‍ഡ് ചെയ്യുകയാണ്. 2025 ഓഗസ്റ്റില്‍ തങ്ങളുടെ ഇന്തോനേഷ്യന്‍ വെബ്‌സൈറ്റിലൂടെ M1-S ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസര്‍ ടിവിഎസ് പുറത്തുവിട്ടിരുന്നു. ഇപ്പോള്‍, യൂറോപ്യന്‍ വിപണി ലക്ഷ്യമിട്ട് അപ്ഡേറ്റ് ചെയ്ത 2026 M1-S ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസറാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്.

യൂറോപ്യന്‍ വിപണിക്കായുള്ള 2026 ടിവിഎസ് M1-S ഇലക്ട്രിക് സ്‌കൂട്ടര്‍ 2025 EICMA ഷോയിലെ എട്ടാം നമ്പര്‍ ഹാളിലെ ബൂത്ത് I58-ല്‍ അവതരിപ്പിക്കുമെന്ന് ടിവിഎസ് സ്ഥിരീകരിച്ചിട്ടുണ്ട്. ടിവിഎസിന്റെ ഏറ്റവും പുതിയ ടീസര്‍ അനുസരിച്ച്, 2026 ടിവിഎസ് M1-S ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതുക്കിയ പതിപ്പില്‍ പ്രൊജക്ടര്‍ ഹെഡ്ലൈറ്റ് സംവിധാനത്തോടൊപ്പം പുതിയ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് (ഡിആര്‍എല്‍) സിഗ്‌നേച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ പുതിയ ഡിആര്‍എല്‍ യഥാര്‍ത്ഥ ഡിസൈനിലെ ഡിആര്‍എല്ലിനേക്കാള്‍ കൂടുതല്‍ കവറേജ് നല്‍കുന്നു. മുന്നിലെ ബോഡി പാനലില്‍ നല്‍കിയിരിക്കുന്ന ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീമും പുതിയതാണ്. അതേസമയം, നീളമുള്ള വിന്‍ഡ്‌സ്‌ക്രീന്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിട്ടുണ്ട്. ഫ്‌ലാറ്റ് ഫ്‌ലോര്‍ബോര്‍ഡ്, സ്റ്റെപ്പ്ഡ് സിംഗിള്‍-പീസ് സീറ്റ്, സ്‌റ്റൈലിഷ് സിംഗിള്‍-പീസ് റിയര്‍ ഗ്രാബ് റെയില്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, എല്‍ഇഡി റിയര്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ തുടങ്ങിയ ഘടകങ്ങള്‍ നിലവിലുള്ളതുപോലെ തുടരും.14 ഇഞ്ച് അലോയ് വീലുകളാണ് M1-S ഇവിയില്‍ വരുന്നത്.

കൂടാതെ കട്ടിയുള്ള ടയറുകളിലാണ് ഇത് ഓടുന്നത്. സ്‌റ്റോപ്പിംഗ് പവറിനായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളുണ്ട്. ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും, റിയര്‍ ട്വിന്‍ ഷോക്കറുകളും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. 7 ഇഞ്ച്് ടിഎഫ്ടി ക്ലസ്റ്റര്‍, സ്മാര്‍ട്ട് കീ ഫീച്ചര്‍, 26 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് സ്‌പെയ്‌സ് എന്നിവയാണ് മറ്റ് സവിശേഷതകള്‍.152 കിലോഗ്രാം ആണ് സ്‌കൂട്ടറിന്റെ ഭാരം. 1,350 മില്ലിമീറ്ററാണ് ഇതിന്റെ വീല്‍ബേസ്.

4.3 kWh ബാറ്ററി പായ്ക്കും സ്വിങ്ആം-മൗണ്ടഡ് മോട്ടോറും ഇതില്‍ പ്രതീക്ഷിക്കുന്നു. ഇതിന് 12.5 kW പീക്ക് പവറും 254 Nm റിയര്‍ വീല്‍ ടോര്‍ക്കും 45 Nm റേറ്റഡ് ടോര്‍ക്കും ഉണ്ടാകും. ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്നു. ഏതായാലും EICMA ഷോയില്‍ വെച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടും. 2025 നവംബര്‍ ആറ് മുതല്‍ ഒമ്പത് വരെ ഇറ്റലിയിലെ മിലാനിലാണ് ഈ ഷോ നടക്കുന്നത്.

More from DriveSpark

Article Published On: Sunday, October 26, 2025, 12:03 [IST]
English summary
2026 tvs m1 s electric scooter teased ahead of 2025 eicma debut happening next month
കൂടുതല്‍... #tvs motor #electric bike #electric vehicles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X