കുറഞ്ഞ വിലയിൽ കൂടുതൽ അഡ്വഞ്ചർ ആയാലോ; 2 ലക്ഷത്തിൽ താഴെ വിലയുള്ള കിടിലൻ ബൈക്കുകൾ
അഡ്വഞ്ചർ ബൈക്കുകൾ എന്ന് കേൾക്കുമ്പോൾ തന്നെ പുളകം കൊള്ളുന്നവരാണ് ഇന്നത്തെ പുതുതലമുറ റൈഡർമാർ. കാലത്തിനൊപ്പം മാറുന്ന യാത്രകളിലെ രീതികളാണ് ഇത്തരം ബൈക്കുകളിലേക്ക് കൂടുതലായും യുവാക്കളെ ആകർഷിക്കുന്നതിൻ്റെ പ്രധാന കാരണം. ഇന്ന് വിപണികളിൽ ലഭ്യമാകുന്ന മോഡലുകൾ എല്ലാം തന്നെ വ്യത്യസ്ത ഉപയോഗങ്ങൾക്ക് വേണ്ടി നിർമിച്ചിട്ടുളളവയാണ്. അത് കൊണ്ട് തന്നെ അതിൽ നിന്നും മികച്ച റൈഡിംഗ് അനുഭവം നൽകുന്ന ബൈക്ക് തിരെഞ്ഞടുക്കുക എന്നത് കൺഫ്യൂഷൻ ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ഈ ലേഖനത്തിലൂടെ നിങ്ങൾക്ക് പറ്റിയ ബെസ്റ്റ് ഓപ്ഷനായ ഏറ്റവും കുറഞ്ഞ വിലയിലുള്ള കുറച്ചു മോഡലുകളെ പരിചയപെടുത്താം. തുടർന്ന് വായിക്കാൻ മറക്കരുതേ
കെടിഎം അഡ്വഞ്ചർ 250: ഇന്ത്യയിലെ യുവ റൈഡർമാർക്ക് ഇടയിൽ ഏറ്റവും കൂടുതൽ ആരാധകരുളള ഒരു മോഡലാണിത്. വെറും 2.40 ലക്ഷം രൂപ എക്സ്ഷോറൂം വില മുടക്കിയാൽ നിങ്ങൾക്കിവനെ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. വില കുറവാണെങ്കിലും ലഭിക്കുന്ന സാങ്കേതികവിദ്യകൾക്കും പെർഫോമൻസിനും ഒരു കുറവും വരുത്തുന്നില്ല. 249.07 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇവൻ്റെ കരുത്തിൻ്റെ പ്രധാന കാരണം.

ഇത് 6-സ്പീഡ് ദിയർബോക്സുമായി ജോടിയാക്കി 31 bhp പവറും 25 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. കൂടാതെ കെടിഎം 390 അഡ്വഞ്ചറിൽ നിന്നും കടമെടുത്ത പല പ്രീമിയം ഫീച്ചറുകളും ഈ ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ക്വിക്ക്ഷിഫ്റ്റർ, TFT ഡിസ്‌പ്ലേ, റൈഡ്-ബൈ-വയർ സിസ്റ്റം, ഓഫ്-റോഡ് ABS എന്നിവ ഉൾപ്പെടുന്നു. അതിനോടൊപ്പം സ്റ്റൈലിഷ് ഡിസൈൻ, മികച്ച ബ്രേക്കിംഗ് സംവിധാനം എന്നിവയും നൽകുന്നുണ്ട്.
സുസുക്കി വി-സ്ട്രോം SX: സുസുക്കിയുടെ ബജറ്റ് അഡ്വഞ്ചർ ബൈക്കായി ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന ഒരു മോഡലാണിത്. 249 സിസി സിംഗിൾ സിലിണ്ടർ ഓയിൽ-കൂൾഡ് എഞ്ചിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 6-സ്പീഡ് ഗിയർബോക്സിനോടൊപ്പം 26.5 bhp പവറും 22.2 Nm ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ സിറ്റിയിലും ഹൈവേകളിലും ഓഫ്റോഡുകളിലും വരെ സുഗമമായ റൈഡിംഗ് അനുഭവം നൽകുന്നു.

കൂടാതെ ഡ്യുവൽ-ചാനൽ ABS നിങ്ങളുടെ സേഫ്റ്റിയിൽ പ്രധാന്യം നൽകുന്നു. സ്മാർട്ട് കണക്റ്റിവിറ്റി സംവിധാനത്തിലൂടെ റൂട്ടുകൾ, ഫ്യൂവൽ ഡാറ്റ, സ്മാർട്ട് ഫോൺ നോട്ടിഫിക്കേഷനുകൾ എന്നീ വിവരങ്ങൾ നൽകാൻ സഹായിക്കുന്നു. 205 mm ഗ്രൗണ്ട് ക്ലിയറൻസ്, സൗകര്യപ്രദമായ സീറ്റുകൾ ശരിയായ എർഗോണമിക്സ് എന്നിവ ഈ ബൈക്കിൻ്റെ ആകർഷകമായ മറ്റ് സവിശേഷതകളാണ്. 2.01 ലക്ഷം എക്സ്-ഷോറൂം വിലയോടുകൂടി ലഭിക്കുന്ന ബജറ്റ് അഡ്വഞ്ചർ ബൈക്ക് നിങ്ങൾക്കൊരു മുതൽക്കൂട്ടായിരിക്കും.
ഹോണ്ട NX200: 1.56 ലക്ഷം രൂപ മാത്രമാണ് NX200ൻ്റെ എക്സ്ഷോറൂം വില വരുന്നത്. 184.4 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇവന് കരുത്ത് പകരുന്നത്. ഇത് 16.76 bhp പവറും 15.7 Nm ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്. മാത്രവുമല്ല 5-സ്പീഡ് ഗിയർബോക്സിനൊപ്പം ചേർന്നതിനാൽ എളുപ്പത്തിൽ റൈഡ് ചെയ്യാൻ സാധിക്കുന്നതാണ്. ഡ്യുവൽ-ചാനൽ ABS, ശക്തമായ ഡിസ്ക് ബ്രേക്കുകൾ, ട്യൂബ്‌ലസ് ടയറുകൾ എന്നിവയെല്ലാമാണ് മറ്റ് എടുത്തു പറയേണ്ട പ്രത്യേകതകൾ.

ഹീറോ എക്‌സ്‌പൾസ് 210: 210 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഈ മോഡലിൻ്റെ ഏറ്റവും വലിയ ആകർഷണം. ഈ എഞ്ചിൻ 24.6 bhp പവർ ഉത്പാദിപ്പിച്ച് 6-സ്പീഡ് ഗിയർബോക്സുമായി ചേർന്ന് മികച്ച ഡ്രൈവിംഗ് നൽകുന്നു. എക്സ്പൾസ് 210 സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് സിസ്റ്റം, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, മോണോ-ഷോക്ക് റിയർ സസ്‌പെൻഷൻ എന്നിവയിലൂടെ എല്ലാ റോഡ് സാഹചര്യങ്ങളിലും സ്മൂത്ത് റൈഡിംഗ് ഉറപ്പാക്കുന്നു.
ടിവിഎസ് അപ്പാച്ചെ RTX 300: കുറഞ്ഞ വിലയിൽ മികച്ച അഡ്വഞ്ചർ റൈഡിംഗ് സമ്മാനിക്കുന്ന ബൈക്കാണ് RTX 300. പുതുതായി വികസിപ്പിച്ചെടുത്ത 299.1സിസി സിംഗിൾ സിലിണ്ടർ, DOHC, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഇത് 36 bhp പവർ, 28.5 Nm ടോർക്ക് ഉത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ 6-സ്പീഡ് ഗിയർബോക്സുമായി ചേർന്നിരിക്കുന്നു. ഡ്യുവൽ-ചാനൽ ABS, കൂടാതെ റിയർ ABS എന്നിവയെല്ലാം സുരക്ഷയുടെ കാര്യത്തിൽ എടുത്തു പറയേണ്ട പ്രത്യേകതകളാണ്.


Click it and Unblock the Notifications








