2026 ഉഷാറായിരിക്കും..! കുറഞ്ഞ വിലയില്‍ വരുന്ന ഏഥർ ഇലക്ട്രിക് സ്‌കൂട്ടര്‍ പേറ്റന്റ് ചെയ്തു
ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പാണ് ഏഥര്‍ എനര്‍ജി. ഓല ഇലക്ട്രിക്കിനെ പോലും പിന്നിലാക്കി ടിവിഎസിനും ബജാജിനും പിന്നില്‍ നിലവില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനക്കാരാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഥര്‍. 2025 കലണ്ടര്‍ വര്‍ഷം ഏഥറിനെ സംബന്ധിച്ച് വളരെ മികച്ച ഒന്നായിരുന്നു. റിസ്ത ഫാമിലി സ്‌കൂട്ടറിന്റെ വിജയമാണ് ഏഥറിന്റെ കുതിപ്പിന് ഇന്ധനമായത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റിസത 2 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴിക്കല്ല് പിന്നിട്ടത്. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പുത്തന്‍ പ്രതീക്ഷകളും കമ്പനിക്കുണ്ട്. അതില്‍ പ്രധാനമാണ് പുതിയ 'EL' പ്ലാറ്റ്‌ഫോം.
മോഡുലാര്‍ സ്വഭാവമുള്ള ഈ പ്ലാറ്റ്‌ഫോം വിവിധ തരത്തിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുയോജ്യമായ ഏഥറിന്റെ ഏറ്റവും വലിയ പദ്ധതികളിലൊന്നായി വിലയിരുത്തപ്പെടുന്നു.കുറഞ്ഞത് മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കെങ്കിലും ഇത് ഉപയോഗിക്കാം. ഏഥര്‍ എനര്‍ജിക്ക് നിലവില്‍ 450, റിസ്ത എന്നീ രണ്ട് മോഡല്‍ നിരകള്‍ക്ക് അടിസ്ഥാനമായ ഒരു പ്ലാറ്റ്‌ഫോം ഉണ്ട്. 450 ശ്രേണിയില്‍ സ്‌പോര്‍ട്ടി മോഡലുകളായ 450S, 450X, 450 അപെക്‌സ് എന്നിവ ഉള്‍പ്പെടുന്നു.

റിസത S, റിസ്ത Z വേരിയന്റുകളില്‍ ലഭ്യമായ റിസ്ത ഒരു പ്രായോഗികമായ ഫാമിലി സ്‌കൂട്ടറാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന 2025 ഏഥര്‍ കമ്മ്യൂണിറ്റി ഡേയില്‍ പുതിയ EL 3 പ്ലാറ്റ്‌ഫോമില്‍ അധിഷ്ഠിതമായ EL01 കണ്‍സെപ്റ്റ് ഏഥര്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ കമ്പനിയുടെ ഒരു പുതിയ ഡിസൈന്‍ പേറ്റന്റ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. റഷ്‌ലെയ്‌നില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇത് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്രദര്‍ശിപ്പിച്ച EL01 കണ്‍സെപ്റ്റിനോട് സമാനമായ ഒരു പുതിയ ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ആണെന്നാണ് സൂചന. EL01 കണ്‍സെപ്റ്റില്‍ ഒരു ഫാമിലി സ്‌കൂട്ടര്‍ ഡിസൈനാണ് ഉള്‍ക്കൊള്ളിച്ചിരുന്നത്. പ്രൊഡക്ഷന്‍-സ്‌പെക്ക് മോഡലും ഇത് നിലനിര്‍ത്തുന്നു. ചില കാര്യങ്ങളില്‍ ഈ ഡിസൈന്‍ ടിവിഎസ് ഓര്‍ബിറ്ററിനെ അനുസ്മരിപ്പിക്കുന്നുണ്ട്. ഹെഡ്ലൈറ്റുകള്‍ ഹാന്‍ഡില്‍ബാര്‍ കൗളില്‍ ഘടിപ്പിച്ചിരിക്കുന്നു, കൂടാതെ ഫ്രണ്ട് അപ്രോണില്‍ ഇന്‍ഡിക്കേറ്ററുകളോട് കൂടിയ വിശാലമായ എല്‍ഇഡി ഡിആര്‍എല്ലും ഉണ്ട്.

മൊത്തത്തിലുള്ള ഡിസൈന്‍ വളരെ വൃത്തിയുള്ളതാണ്. ഇതൊരു ഫാമിലി സ്‌കൂട്ടറായതിനാല്‍ പ്രായോഗികതക്കാണ് ഏറ്റവും പ്രാധാന്യം നല്‍കിയിരിക്കുന്നത്. പരന്ന ഫ്‌ലോര്‍ബോര്‍ഡും അപ്രോണിന് പിന്നില്‍ സ്റ്റോറേജ് സൗകര്യവും ഇതിനുണ്ട്. പില്യണ്‍ സീറ്റ് റൈഡര്‍ക്ക് സ്‌റ്റെപ്പോട് കൂടിയ സിംഗിള്‍ യൂണിറ്റ് സീറ്റുകളാണ് ഇതില്‍ വരുന്നത്. EL01 കണ്‍സെപ്റ്റില്‍ കണ്ടതുപോലെ ഒരു പില്യണ്‍ ബാക്ക്റെസ്റ്റും ഇതിനുണ്ട്.
കണ്‍സെപ്റ്റില്‍ നിന്ന് വ്യത്യസ്തമായി പേറ്റന്റ് ചെയ്ത പ്രൊഡക്ഷന്‍ മോഡലില്‍ മിററുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വശങ്ങളിലെ ബോഡി പാനലുകളില്‍ ഒരു ക്രീസ് നല്‍കിയിരിക്കുന്നു. EL01 കണ്‍സെപ്റ്റില്‍ ഫ്‌ലോര്‍ബോര്‍ഡിനും സീറ്റിനും നിയോണ്‍ നിറങ്ങള്‍ നല്‍കിയിരുന്നു. ഇത് പ്രൊഡക്ഷന്‍-സ്‌പെക്ക് മോഡലിലേക്കും വന്നേക്കാം. പേറ്റന്റ് ചെയ്ത സ്‌കൂട്ടറിന്റെ വീലുകള്‍ EL01 കണ്‍സെപ്റ്റില്‍ നിന്ന് വ്യത്യസ്തമാണ്. ടിവിഎസ് ഓര്‍ബിറ്ററിന് സമാനമായി ഏഥര്‍ 14 ഇഞ്ച് ഫ്രണ്ട് വീലും 12 ഇഞ്ച് റിയര്‍ അലോയ് വീലുകളും നല്‍കിയേക്കും.

2 kWh മുതല്‍ 5 kWh വരെ ശേഷിയുള്ള മള്‍ട്ടിപ്പിള്‍ ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ ഈ സ്‌കൂട്ടറില്‍ ലഭ്യമാകും. വരാനിരിക്കുന്ന ഈ താങ്ങാനാവുന്ന വിലയുള്ള ഏഥര്‍ സ്‌കൂട്ടറില്‍ ധാരാളം ഫീച്ചറുകളും സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തും. ഒപ്പം തന്നെ അധിക വിലയുള്ള ഒരു 'പ്രോ പാക്ക്' ഓഫര്‍ ചെയ്യാനും സാധ്യതയുണ്ട്. ഏഥര്‍ 450, റിസ്ത സ്‌കൂട്ടറുകളില്‍ ഉപയോഗിക്കുന്ന 7 ഇഞ്ച് ടിഎഫ്ടി ടച്ച്സ്‌ക്രീനും നിരവധി സുരക്ഷാ ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെട്ടേക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








