ജ്വല്ലറിക്കാരുടെ അടവ് പുറത്തെടുത്ത് ഓല! അക്ഷയ തൃതീയക്ക് 40000 രൂപ വരെ കിഴിവ്
അക്ഷയ തൃതീയ (Akshaya Tritiya 2025) അഥവാ അഖ തീജ് ചരിത്രാതീത കാലം മുതല്‍ ആഘോഷിച്ച് വരുന്ന ഒരു ഉത്സവമാണ്. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയ തൃതീയ. ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിന്റെ ദിനമായാണ് അക്ഷയ തൃത്രീയ കണക്കാക്കപ്പെടുന്നത്. അക്ഷയ തൃതീയ ദിനത്തില്‍ അനുഷ്ഠിക്കുന്ന കര്‍മങ്ങളുടെ ഫലം അക്ഷയമാകയാലാണ് അക്ഷയ തൃതീയ എന്ന് പേര് ലഭിച്ചതെന്നാണ് കരുതപ്പെടുന്നത്. അക്ഷയ തൃതീയ ദിനത്തില്‍ മുഹൂര്‍ത്തം നോക്കാതെ ഏതു പ്രവര്‍ത്തികള്‍ക്കും തുടക്കം കുറിക്കാമെന്ന് പറയപ്പെടുന്നു. ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉത്തമമായ ദിവസമാണ് അക്ഷയ തൃതീയയെന്ന് കണക്കാക്കപ്പെടുന്നു.
ഈ വര്‍ഷം ഏപ്രില്‍ 30 ബുധനാഴ്ചയാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. വടക്കേ ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള അക്ഷയ ത്രിതീയ ഇന്ന് കേരളത്തിലും ആഘോഷമായി മാറിയിട്ടുണ്ട്. സ്വര്‍ണ വ്യാപാരികളാണ് അക്ഷയ തൃതീയ കേരളത്തിലും ആഘോഷമാക്കി മാറ്റിയത്. എന്നാല്‍ ജ്വല്ലറികള്‍ മാത്രമല്ല വണ്ടിക്കമ്പനികളും ഇത് ഏറ്റെടുത്തിട്ടുണ്ട്. പണ്ട് മുതലേ ഓഫറുകള്‍ നല്‍കുന്ന കാര്യത്തില്‍ കേമന്‍മാരായ ഓല ഇലക്ട്രിക് ആണ് അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട് 72 അവര്‍ ഇലക്ട്രിക് റഷ് ഓഫര്‍ പ്രഖ്യാപിച്ചത്.

ഏപ്രില്‍ 28 മുതല്‍ ആരംഭിച്ച പരിമിതകാല ഓഫര്‍ നാളെ അവസാനിക്കും. എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകള്‍, സൗജന്യ എക്സ്റ്റന്‍ഡഡ് വാറണ്ടികള്‍, തിരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ സ്‌കൂട്ടറുകള്‍ക്ക് ഒരേ ദിവസം ഡെലിവറികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഓലയുടെ അക്ഷയ തൃതീയ 72 അവര്‍ ഇലക്ട്രിക് റഷ് ഓഫര്‍. ജെന്‍2, ജെന്‍ 3 മോഡലുകള്‍ ഉള്‍പ്പെടുന്ന S1 പോര്‍ട്ട്ഫോളിയോയിലുടനീളം ഉപഭോക്താക്കള്‍ക്ക് 40,000 രൂപ വരെ കിഴിവുകള്‍ ലഭിക്കുമെന്നതിനാല്‍ ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങാന്‍ ഏറ്റവും മികച്ച സമയമാണ് ഇത്.
എല്ലാ ജെന്‍ 2, ജെന്‍ 3 മോഡലുകള്‍ക്കും ഫ്രീ എക്‌സ്റ്റന്റഡ് വാറണ്ടി കമ്പനി വാഗ്ദാനം ചെയ്യുന്നത് ഏറെ ആകര്‍ഷകമാണ്. ഇപ്പോള്‍ ജെന്‍ 2 സ്‌കൂട്ടറുകളുടെ വില 67,499 രൂപയില്‍ ആരംഭിക്കുന്നു. അതേസമയം ജെന്‍ 3 ലൈനപ്പിന്റെ വില തുടങ്ങുന്നത് 73,999 രൂപ മുതലാണ്.

ഉത്സവ ഓഫറുകള്‍ക്ക് പുറമേ ഓല വിപുലമായ ശ്രേണിയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു.ജെന്‍ 2 ശ്രേണിയില്‍ S1X പോലുള്ള മോഡലുകള്‍ ഉള്‍പ്പെടുന്നു. 2kWh, 3kWh, 4kWh എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഇത് ലഭ്യമാണ്. ഇവയുടെ വില യഥാക്രമം 67,499 രൂപ, 83,999 രൂപ, 90,999 രൂപ എന്നിങ്ങനെയാണ്. പിന്നെ 1,11,999 രൂപയില്‍ ആരംഭിക്കുന്ന ഏറ്റവും ഉയര്‍ന്ന റേഞ്ചുള്ള S1 പ്രോയുമുണ്ട്.
ഏറ്റവും പുതിയ ജെന്‍ 3 ശ്രേണിയില്‍ 5.3kWh, 4kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളുള്ള S1 പ്രോ+ പോലുള്ള മുന്‍നിര സ്‌കൂട്ടറുകള്‍ ഉള്‍പ്പെടുന്നു. ഇവയുടെ വില യഥാക്രമം 1,88,200 രൂപയും 1,48,999 രൂപയുമാണ്. രണ്ട് ട്രിമ്മുകളിലായി വരുന്ന S1 പ്രോ അടക്കം താങ്ങാവുന്ന സ്‌കൂട്ടറുകളും ജെന്‍ 3 ശ്രേണിയില്‍ ഉണ്ട്. 4kWh, 3kWh എന്നിവയ്ക്ക് യഥാക്രമം 1,29,999 രൂപയും 1,12,999 രൂപയും വിലയുണ്ട്.

ജെന്‍ 3 S1 X ശ്രേണിയുടെ വില 73,999 രൂപയില്‍ ആരംഭിക്കുന്നു. കൂടാതെ S1 X+ (4kWh) എന്ന ടോപ്പ് വേരിയന്റിന് 1,09,999 രൂപയുമാണ് വില. അടുത്തിടെ ഓല കൊണ്ടുവന്ന ഹൈപ്പര്‍ ഡെലിവറി സേവനം ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്ന അന്ന് തന്നെ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം ഇറക്കിക്കൊണ്ടുപോകാം. എഐ സാങ്കേതികവിദ്യയുടെ അടക്കം സഹായത്തോടെയാണ് ഡെലിവറി ദിവസം തന്നെ രജിസ്‌ട്രേഷന്‍ സാധ്യമാക്കുന്നത്.
നിലവില്‍ ബെംഗളൂരുവില്‍ മാത്രമേ ഇത് ലഭ്യമാകൂ. ഉപഭോക്താക്കള്‍ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ ഫുള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ കഴിഞ്ഞ് സ്‌കൂട്ടര്‍ വീട്ടിലേക്ക് കൊണ്ടുപോകാനുള്ള സേവനം വൈകാതെ തന്നെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിച്ചേക്കും. ഓണ്‍ലൈനായോ ഡീലര്‍ഷിപ്പില്‍ നിന്നോ സ്‌കൂട്ടറുകള്‍ വാങ്ങുന്നവര്‍ക്ക് ഈ സവിശേഷത തിരഞ്ഞെടുക്കാം. ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഈ ഓഫറുകള്‍ പ്രയോജനപ്പെടുത്താന്‍ ഒരു ദിവസം മാത്രമാണ് മുന്നിലുള്ളത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








