കെടിഎമ്മിനെ മൂലയ്ക്കിരുത്താൻ അപ്രീലിയയുടെ പുതിയ ബൈക്ക് എത്തിപോയി; 3.95 ലക്ഷത്തിന് വീട്ടിലെത്തിക്കാം
നേക്കഡ് ബൈക്കുകളിലെ രാജാവായി നിൽക്കുന്ന ബ്രാൻഡാണ് കെടിഎം. എന്നാൽ മികച്ച മത്സരം മുന്നോടച്ട് വച്ച് കൊണ്ട് ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ അപ്രീലിയ തങ്ങളുടെ ടുവോനോ 457 നേക്കഡ് മോട്ടോർസൈക്കിൾ അവതരിപ്പിച്ചിരിക്കുകയാണ്. 3.95 ലക്ഷം രൂപയാണ് അപ്രീലിയ ട്യൂണോ 457-ൻ്റെ എക്‌സ് ഷോറൂം വിലയായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അപ്രീലിയയുടെ ബ്രാൻഡ് അംബാസഡറും നടനുമായ ജോൺ എബ്രഹാമാണ് അപ്രീലിയ ട്യൂണോ 457 ലോഞ്ച് ചെയ്തത്. അപ്രീലിയ ട്യൂണോയ്ക്ക് RS457-നെക്കാൾ 25,000 രൂപ കുറവാണ് എന്നതാണ് പ്രത്യേകത. ഞാൻ ആദ്യം സൂചിപ്പിച്ചത് പോലെ ഇത് ഇന്ത്യയിലെ KTM 390 ഡ്യൂക്ക്, യമഹ MT-03 എന്നിവയ്‌ക്ക് എതിരെയാണ് അപ്രീലിയയുടെ പോരാട്ടം.
ലുക്കിൻ്റെ കാര്യത്തിലേക്ക് നോക്കിയാൽ, Tuono 457 ഒരു ബഗ്-ഫേസ്ഡ് ലുക്ക് ആണ് നൽകുന്നത്. LED DRL-കളാൽ ഇരുവശത്തും ലഭിക്കുന്ന സെൻട്രൽ എൽഇഡി ഹെഡ്‌ലൈറ്റ്, സിംഗിൾ പീസ് ഹാൻഡിൽബാർ, മസ്കുലർ ഫ്യുവൽ ടാങ്ക്, ഫെയറിംഗില്ലാത്ത വശങ്ങൾ എന്നിവയാണ് ട്യൂണോയുടെ എടുത്തു പറയേണ്ട സവിശേഷതകൾ. പിൻവശത്തെ ലൈറ്റിംഗ് സജ്ജീകരണവും എൽഇഡി തന്നെയാണ് നൽകിയിരിക്കുന്നത്, അതോടൊപ്പം അണ്ടർബോഡി എക്‌സ്‌ഹോസ്റ്റ് സജ്ജീകരണവും ഉണ്ട്.

46.9 bhp പരമാവധി പവറും 43.5 nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന ലിക്വിഡ് കൂൾഡ് പാരലൽ ട്വിൻ എഞ്ചിനാണ് അപ്രീലിയ ട്യൂണോ 457 ന് കരുത്തേകുന്നത്. 6-സ്പീഡ് ഗിയർബോക്സുമായിട്ടാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്, ഒരു ഓപ്ഷണൽ ക്വിക്ക്ഷിഫ്റ്റർ ഒപ്പം നൽകിയിട്ടുണ്ട്. ഒന്നിലധികം റൈഡിംഗ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള കളർ ഡിസ്‌പ്ലേ എന്നീ ഫീച്ചറുകളും ട്യൂണോ 457-ൽ ലഭിക്കുന്നു
ട്യൂണോ 457-ൻ്റെ മുൻവശത്ത് 41 mm യുഎസ്ഡി ഫോർക്ക് സസ്പെൻഡ് ചെയ്ത അലുമിനിയം ഫ്രെയിമും (120 എംഎം ട്രാവൽ), പിന്നിൽ മോണോഷോക്കും (130 എംഎം ട്രാവൽ) സ്റ്റീൽ സ്വിംഗാർമും ഉണ്ട്. മുന്നിലും പിന്നിലും പ്രീലോഡ് ക്രമീകരണവും അപ്രീലിയ ട്യൂണോ 457 -ൽ നൽകിയിട്ടുണ്ട്. മുൻവശത്ത് ഇരട്ട 320 mm ഡിസ്‌കുകളും പിന്നിൽ 220 mm ഡിസ്‌ക്കുമാണ് ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്.

കഴിഞ്ഞ വർഷം ഡിസംബറിൽ 2023 ഇന്ത്യ ബൈക്ക് വീക്കിലൂടെ സർപ്രൈസായി രാജ്യത്ത് പുറത്തിറക്കിയ സൂപ്പർബൈക്കാണ് അപ്രീലിയ RS 457.
4.10 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഇന്ത്യയിലെ സബ്-500 സിസി സ്പോർട്‌സ് മോട്ടോർസൈക്കിൾ സെഗ്മെന്റിൽ യമഹ R3, കവസാക്കി നിഞ്ച 500, കെടിഎം RC 390, ടിവിഎസ് അപ്പാച്ചെ RR 310, ബിഎംഡബ്ല്യു G310 RR എന്നീ പുലിക്കുട്ടൻമാരുമായാണ് അപ്രീലിയയുടെ സിംഹക്കുട്ടി മത്സരിക്കുന്നത്.
മെയ്ഡ്-ഇൻ-ഇന്ത്യ RS 457 സൂപ്പർബൈക്ക് അതിൻ്റെ വലിയ പതിപ്പായ RS660-യിൽ നിന്ന് ഡിസൈൻ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ ബാരാമതി പ്ലാൻ്റിൽ നിർമിച്ച് ആഗോളതലത്തിൽ വിതരണം ചെയ്യുന്ന അപ്രീലിയ RS 457 ട്വിൻ-സ്പാർ അലുമിനിയം ഫ്രെയിമിലാണ് പണികഴിപ്പിച്ചിരിക്കുന്നതും. ലിക്വിഡ്-കൂൾഡ്, 457 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് അപ്രീലിയയുടെ ഏറ്റവും പുതിയ എൻട്രി ലെവൽ സൂപ്പർബൈക്കിന് തുടിപ്പേകുന്നത്.

സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 9,400 ആർപിഎമ്മിൽ 47.6 bhp പവറും 6,700 ആർപിഎമ്മിൽ 43.5 Nm torque ഉം വരെ ഉത്പാദിപ്പിക്കാനാവും. ഇക്കോ, റെയിൻ, സ്‌പോർട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളുമായാണ് അപ്രീലിയ RS 457 വരുന്നത്. കൂടാതെ ഫ്ലൈ അഡ്ജസ്റ്റുള്ള ട്രാക്ഷൻ കൺട്രോൾ ഫീച്ചറും വാഹനത്തിന് കമ്പനി സമ്മാനിച്ചിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








