കോളേജിൽ ഷോ ഇറക്കാം പുത്തൻ അപ്രീലയയിൽ! വിലയിൽ മാറ്റമില്ലാതെ കിടിലൻ നിറങ്ങളുമായി ബ്രാൻഡ്

ഇറ്റാലിയൻ ബൈക്ക് നിർമ്മാതാക്കളായ അപ്രീലിയ, തങ്ങളുടെ RS 457 മോഡലിനായി മൂന്ന് പുതിയ കളർ ഓപ്ഷനുകൾ പുറത്തിറക്കിയിരിക്കുകയാണ്. റേസിംഗ് റെപ്ലിക്ക ബ്ലാക്ക്, ആർസെനിക് യെല്ലോ, സ്നേക്ക് ബ്ലൂ എന്നിവയാണ് ഈ പുതിയ കളർ ഓപ്ഷനുകൾ കൂട്ടിചേർത്തിരിക്കുന്നത്. മിലാനിൽ നടന്ന EICMA 2025 ഇവന്റിലാണ് ഈ പുത്തൻ നിറങ്ങൾ ആദ്യമായി അവതരിപ്പിച്ചത്. പുതിയ ഡിസൈൻ കൂട്ടിച്ചേർക്കലുകളിലൂടെ ബൈക്കിന് കൂടുതൽ ആകർഷകമായ രൂപം നൽകാൻ അപ്രീലിയ ശ്രമിച്ചിട്ടുണ്ട്.

ഈ പുതിയ നിറങ്ങളിൽ, റേസിംഗ് റെപ്ലിക്ക ബ്ലാക്ക്, അപ്രീലിയയുടെ മോട്ടോർജിപി റേസിംഗ് ബൈക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത് അപ്രീലിയയുടെ കരുത്തുറ്റ RS 660 മോഡലിൽ നിന്നും കടമെടുത്തതാണ്. സ്നേക്ക് ബ്ലൂ വേരിയന്റിന് സ്പോർട്ടി റേസിംഗ് ലുക്ക് നൽകുന്ന മൂന്ന് നിറങ്ങളുള്ള ഡൈനാമിക് സ്കീമാണുള്ളത് നീല, ചുവപ്പ്, കറുപ്പ് എന്നിവയുടെ മനോഹരമായ ബ്ലെൻഡാണ് ഇതിൽ കാണാൻ സാധിക്കുക.

aprillia rs 457 new colour

കൂടുതൽ മിനുസമാർന്ന ഡിസൈനാണ് ആർസെനിക് യെല്ലോ നിറഭേദത്തിനുള്ളത്. ഇതിൽ സിൽവർ, ബ്ലാക്ക് ഹൈലൈറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പുതിയ നിറങ്ങൾ ഒഴികെ, അപ്രീലിയ RS 457-ന്റെ നിലവിലുള്ള ഫീച്ചറുകളിലും എഞ്ചിൻ സംവിധാനത്തിലും യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ബൈക്ക് അതിന്റെ കരുത്തും സാങ്കേതിക സവിശേഷതകളും നിലനിർത്തുന്നുവെന്നാണ് കമ്പനിയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം.

457 സിസി പാരലൽ ട്വിൻ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് RS 457-ന് കരുത്ത് പകരുന്നത്. ഈ എഞ്ചിന് 47.6 BHP പവറും 43.5 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. 6-സ്പീഡ് ഗിയർബോക്സും സ്ലിപ്പർ ക്ലച്ചും എഞ്ചിനൊപ്പം ചേർത്തുവെച്ചിരിക്കുന്നു. മണിക്കൂറിൽ ഏകദേശം 190 കിലോമീറ്റർ വരെ ഉയർന്ന വേഗത കൈവരിക്കാൻ ഈ ബൈക്കിന് സാധിക്കുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

aprillia rs 457 new colour

ടെക്നോളജിയുടെ കാര്യത്തിൽ, റൈഡ്-ബൈ-വയർ ത്രോട്ടിൽ നിയന്ത്രണം, പൂർണ്ണ LED ലൈറ്റിംഗ് സിസ്റ്റം, 5 ഇഞ്ച് TFT ഡിസ്പ്ലേ, മൾട്ടിലെവൽ ട്രാക്ഷൻ കൺട്രോൾ, തിരഞ്ഞെടുക്കാവുന്ന റൈഡിംഗ് മോഡുകളുള്ള (സ്പോർട്ട്, റെയിൻ, റോഡ്) എബിഎസ് എന്നിവ RS 457-ൽ സജ്ജീകരിച്ചിരിക്കുന്നു. അലുമിനിയം ട്വിൻ-സ്പാർ ഷാസിയിൽ സ്റ്റീൽ ട്യൂബ് ട്രെല്ലിസ് സബ്ഫ്രെയിമും പ്രീമിയം 17 ഇഞ്ച് അലോയ് വീലുകളും ട്യൂബ്ലെസ് ടയറുകളുമാണ് ബൈക്കിനുള്ളത്.

സസ്പെൻഷൻ സംവിധാനത്തിൽ ഒരു അപ്സൈഡ്-ഡൗൺ (USD) ഫ്രണ്ട് ഫോർക്കും റിയർ മോണോഷോക്കും ഉൾപ്പെടുന്നു. ബ്രേക്കിംഗ് കൈകാര്യം ചെയ്യാൻ 320 mm മുൻ ഡിസ്കും 220 mm പിൻ ഡിസ്കും ഡ്യുവൽ-ചാനൽ എബിഎസും നൽകിയിട്ടുണ്ട്. പുതിയ നിറങ്ങൾക്ക് വിലയിൽ മാറ്റമില്ലെന്ന് അപ്രീലിയ വ്യക്തമാക്കി. ഇന്ത്യയിൽ, അപ്രീലിയ RS 457-ന്റെ എക്സ്-ഷോറൂം വില നിലവിൽ 4.57 ലക്ഷം രൂപയാണ്.

കെടിഎം RC 390, കവസാക്കി നിഞ്ച 400, യമഹ YZF-R3 തുടങ്ങിയ മിഡിൽവെയ്റ്റ് സൂപ്പർസ്പോർട്ട് ബൈക്കുകളോടാണ് ഇത് മത്സരിക്കുന്നത്. അപ്രീലിയ നിരയിലെ എൻട്രി ലെവൽ സൂപ്പർസ്പോർട്ട് മോഡലാണ് RS 457. അപ്രീലിയ മോഡലുകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും അടുത്തുളള ഷോറൂമുകളിൽ പോയി വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ മറക്കരുതേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, December 23, 2025, 14:30 [IST]
English summary
Aprilia rs 457 new colours launched india explained in malayalam
കൂടുതല്‍... #aprilia #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X