മിതമായ വിലയില്‍ പുതിയ ഏഥര്‍ 450S പുറത്തിറങ്ങി! റേഞ്ച് കുറവാണെന്ന പരാതി തീര്‍ത്തു, പെര്‍ഫോമന്‍സ് കുറയ്ക്കാതെ

പയ്യെ തിന്നാല്‍ പനയും തിന്നാം എന്ന നിലപാടില്‍ ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഏഥര്‍ എനര്‍ജി. തങ്ങള്‍ക്കൊപ്പം വിപണിയില്‍ പ്രവേശിച്ച ഓല ഇലക്ട്രിക് മാസങ്ങളോളം ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ശേഷം ഇപ്പോള്‍ മൂന്നിലേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. അതിനൊപ്പം ഏഥര്‍ എനര്‍ജി ഓലയുമായുള്ള വിടവ് നികത്തിക്കൊണ്ടിരിക്കുകയാണ്. ജൂലൈ അവസാന വാരം വാഹന്‍ ഡേറ്റ പ്രകാരം ഓലയുടെ വിപണി വിഹിതം 17.2 ശതമാനമാണ്. അതേസമയം 16.5 വിപണി വിഹിതവുമായി ഏഥര്‍ തൊട്ടുപിറകില്‍ തന്നെയുണ്ട്. ജൂലൈ 27 വരെയുള്ള കണക്കുകള്‍ പ്രകാരം ഓലയും ഏഥറും തമ്മില്‍ വെറും 526 യൂണിറ്റുകളുടെ വ്യത്യാസം മാത്രമാണുള്ളത്.

ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് ഇപ്പോള്‍ ഏഥര്‍ പുതിയ സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുകയാണ്. 3.7 kWh ബാറ്ററി പായ്‌ക്കോടെ ഏഥര്‍ 450S ഇലക്ട്രിക് സ്‌കൂട്ടറാണ് വിപണിയിൽ എത്തിയിരിക്കുന്നത് . കൂടുതല്‍ റേഞ്ചും മികച്ച പ്രകടനവും ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ വേരിയന്റ് ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ എത്തിയിരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 161 കിലോമീറ്റര്‍ IDC റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. പുത്തന്‍ സ്‌കൂട്ടറിന്റെ വിലയും മറ്റ് സവിശേഷതകളും ചുവടെ വിശദമായി വായിക്കാം.

ather 450s new variant launched

കൂടുതല്‍ റേഞ്ചും മികച്ച പ്രകടനവും മിതമായ വിലയും സംയോജിപ്പിച്ച് 3.7 kWh ബാറ്ററി പായ്ക്കുള്ള 450S വേരിയന്റിലൂടെ ഏഥര്‍ എന്‍ട്രി ലെവല്‍ സ്‌കൂട്ടറുകള്‍ക്കും പ്രീമിയം മോഡലുകള്‍ക്കും ഇടയിലുള്ള വിടവ് നികത്തുന്നു. 450 സീരീസിന്റെ പെര്‍ഫോമന്‍സ് നിലനിര്‍ത്തിക്കൊണ്ട് തന്നെ ഉയര്‍ന്ന റേഞ്ചിനായി വിപണിയില്‍ നിന്നുയര്‍ന്ന ആവശ്യം കമ്പനി പരിഗണിച്ചതിന്റെ ഫലമാണ് ഈ പുത്തന്‍ വേരിയന്റിന്റെ ലോഞ്ച്.

450X-ലെ നൂതന സോഫ്റ്റ്വെയര്‍ സവിശേഷതകളെക്കാള്‍ സ്‌പോര്‍ട്ടി ആകര്‍ഷണത്തിനും ദീര്‍ഘദൂര യാത്രകള്‍ക്കും പ്രാധാന്യം നല്‍കുന്ന റൈഡര്‍മാര്‍ക്ക് വേണ്ടിയാണ് പുതിയ 450S രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഏഥര്‍ എനര്‍ജി ലിമിറ്റഡ് ചീഫ് ബിസിനസ് ഓഫീസര്‍ രവിനീത് ഫോകേല പറഞ്ഞു. പുതിയ 450S നല്‍കുന്ന 161 കിലോമീറ്റര്‍ IDC റേഞ്ച് ഉപയോഗിച്ച് റൈഡര്‍മാര്‍ക്ക് ദീര്‍ഘദൂര യാത്രകള്‍ ആത്മവിശ്വാസത്തോടെ ആസൂത്രണം ചെയ്യാനും 450 സീരീസിന്റെ ആവേശം നിറഞ്ഞ പെര്‍ഫോമന്‍സും മിതമായ വിലയില്‍ അനുഭവിച്ചറിയാനുമാണ് കമ്പനി അവസരം ഒരുക്കുന്നത്.

3.7 kWh ബാറ്ററി പായ്ക്കിനൊപ്പം 22 Nm ടോര്‍ക്ക് നല്‍കാന്‍ ശേഷിയുള്ള 5.4 kW മോട്ടോറാണ് ഇതിന് ലഭിക്കുന്നത്. വെറും 3.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ പുതിയ ഏഥര്‍ 450S വേരിയന്റിന് സാധിക്കും. മണിക്കൂറില്‍ 90 കിലോമീറ്ററാണ് പരമാവധി വേഗത. സ്മാര്‍ട്ട് ഇക്കോ, ഇക്കോ, റൈഡ്, സ്‌പോര്‍ട്ട് എന്നീ നാല് റൈഡ് മോഡുകളുടെ സഹായത്തോടെ റൈഡര്‍മാര്‍ക്ക് റേഞ്ചും പെര്‍ഫോമന്‍സും ക്രമീകരിക്കാം.

7 ഇഞ്ച് ഡീപ് വ്യൂ ഡിസ്പ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഓട്ടോമാറ്റിക് ബ്രൈറ്റ്‌നസ് അഡ്ജസ്റ്റ്‌മെന്റ് എന്നീ സാങ്കേതിക സവിശേഷതകള്‍ ഈ സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്. ഓട്ടോഹോള്‍ഡ്, ഫാള്‍ സേഫ്, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, ഓട്ടോ ഇന്‍ഡിക്കേറ്റര്‍ കട്ട്-ഓഫ്, ടോ ആന്‍ഡ് തെഫ്റ്റ് അലര്‍ട്ടുകള്‍, ഫൈന്‍ഡ് മൈ സ്‌കൂട്ടര്‍, ഏഥര്‍സ്റ്റാക്ക് പ്രോ വഴി ആമസോണ്‍ അലക്‌സ സ്‌കില്‍സ് ഇന്റഗ്രേഷന്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ലഭ്യമാണ്. OTA സോഫ്റ്റ്‌വെയർ അപ്ഡേറ്റുകളും വേരിയന്റിന് ലഭിക്കും.

ather 450s new variant instrument cluster

രാജ്യവ്യാപകമായുള്ള 3,300-ല്‍ അധികം ചാര്‍ജിംഗ് പോയിന്റുകളുള്ള ഏഥര്‍ ചാര്‍ജിംഗ് ശൃംഖലയുടെ പ്രയോജനം ഉപയോക്താക്കള്‍ക്ക് ലഭിക്കും. വീട്ടിലിരുന്ന് 4.5 മണിക്കൂറിനുള്ളില്‍ ബാറ്ററി 0-80% വരെ ചാര്‍ജ് ചെയ്യാം. 8 വര്‍ഷം അല്ലെങ്കില്‍ 80,000 കിലോമീറ്റര്‍ വരെ പരിരക്ഷ നല്‍കുന്ന ഏഥര്‍ എയിറ്റ്70 വാറണ്ടി പ്രോഗ്രാം 70% ബാറ്ററി ഹെല്‍ത്ത് ഉറപ്പുനല്‍കുന്നു.

നഗരങ്ങള്‍ക്കനുസരിച്ച് ഏഥര്‍ 450S 3.7 kWh വേരിയന്റിന്റെ വിലയില്‍ വ്യത്യാസമുണ്ട്. ബെംഗളൂരുവില്‍ 145,999 രൂപയാണ് ഇതിന്റെ വില. അതേസമയം ഡല്‍ഹിയില്‍ 148,047 രൂപയും മുംബൈയില്‍ 148,258 രൂപയും ചെന്നൈയില്‍ 147,312 രൂപയുമാണ് മുടക്കേണ്ടത്. എക്‌സ്-ഷോറൂം വിലകളാണ് ഇത്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഏഥര്‍ ഷോറൂമില്‍ നിന്നും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം. 2025 ഓഗസ്റ്റ് മുതല്‍ കസ്റ്റമര്‍ ഡെലിവറി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Thursday, July 31, 2025, 19:17 [IST]
English summary
Ather 450s launched with 3 7 kwh battery pack promising 161 km range price details inside
കൂടുതല്‍... #ather energy #new launches #india #electric bike
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X