ഫാമിലിമാനായി റിസ്‍ത വന്നതോടെ ഏഥർ രക്ഷപെട്ടു! ഇതുവരെ പണിതിറക്കിയത് 500000 ഇലക്ട്രിക് സ്‌കൂട്ടറുകൾ

ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളാണ് ഏഥര്‍ എനര്‍ജി. 2025 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഓല ഇലക്ട്രിക്കിനെ പിന്തള്ളി മൂന്നാം സ്ഥാനം കൈയ്യടക്കിയ ഏഥര്‍ ഇപ്പോള്‍ മറ്റൊരു ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. തമിഴ്നാട്ടിലെ ഹൊസൂരിലുള്ള പ്ലാന്റില്‍ നിന്ന് 5 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കിയാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി സുപ്രധാന ഉല്‍പ്പാദന നാഴികക്കല്ല് താണ്ടിയത്. ഏഥറിന്റെ ഫാമിലി സ്‌കൂട്ടറായ റിസ്തയാണ് നേട്ടം കൈവരിച്ച സ്‌പെഷ്യല്‍ ഇവി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി അതിവേഗം ബ്രാന്‍ഡിന്റെ വളര്‍ച്ചയിലെ ഒരു പ്രധാന ഘടകമായി മാറിയ റിസ്തയല്ലാതെ ഇതിന് മറ്റൊരു മോഡല്‍ ചിന്തിക്കേണ്ട ആവശ്യം പോലുമില്ല.

2013-ല്‍ സ്ഥാപിതമായ ഏഥര്‍ എനര്‍ജി 2018 ജൂണിലാണ് തങ്ങളുടെ ആദ്യ ഉല്‍പ്പന്നം പുറത്തിറക്കിയത്. ചുരുങ്ങിയ കാലം കൊണ്ട് പെര്‍ഫോമന്‍സ്, ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വലിയ നിര സൃഷ്ടിച്ചാണ് ഏഥര്‍ ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തിലെ മുന്‍നിരക്കാരായി മാറിയത്. ഇതില്‍ തന്നെ ഏഥറിന്റെ വളര്‍ച്ചയുടെ ആണിക്കല്ലായി മാറിയത് റിസ്ത ഫാമിലി സ്‌കൂട്ടറാണ്.

ather 5 lakh production milestone

പുറത്തിറക്കി ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ മൊത്തം ഉല്‍പ്പാദനത്തിന്റെ മൂന്നിലൊന്നും സംഭാവന ചെയ്യുന്നത് റിസ്തയാണ്. 2024 ഏപ്രിലില്‍ പുറത്തിറങ്ങിയ റിസ്ത വിപണിയിലെത്തി ഒരു വര്‍ഷം പിന്നിടുന്നതിന് മുമ്പേ 1 ലക്ഷം യൂണിറ്റ് വില്‍പ്പന നേടിയിരുന്നു.റിസ്തയുടെ ജനപ്രീതി ഏഥറിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തിയതായും ഫാമിലി സ്‌കൂട്ടര്‍ വിഭാഗത്തില്‍ തങ്ങള്‍ക്ക് ശക്തമായ സാന്നിധ്യം നല്‍കിയതായും കമ്പനി പറയുന്നു.

'5,00,000 സ്‌കൂട്ടറുകള്‍ എന്ന നാഴികക്കല്ല് ഏഥറിന് വലിയ നേട്ടമാണ്. ഞങ്ങളുടെ ആദ്യത്തെ പ്രോട്ടോടൈപ്പ് മുതല്‍ ഇന്നുവരെ വാഹനങ്ങള്‍ നിര്‍മിക്കുക എന്നത് മാത്രമല്ല, വിശ്വസനീയവും സ്ഥിരതയുള്ളതുമായ ഒരു പ്രൊഡക്ഷന്‍ സംവിധാനം കെട്ടിപ്പടുക്കുക എന്നതിലൂടെയായിരുന്നു ഞങ്ങളുടെ പ്രയാണം. ഫോക്കസ്ഡ് ആയ എഞ്ചിനീയറിംഗിന്റെയും, സൂക്ഷ്മമായ പരിശോധനകളുടെയും, ഉല്‍പ്പാദനത്തിന്റെ ഓരോ ഘട്ടത്തിലും ഗുണമേന്മയില്‍ ചെലുത്തിയ ശ്രദ്ധയുടെയും ഫലമാണിത്' നേട്ടത്തെക്കുറിച്ച് ഏഥര്‍ എനര്‍ജിയുടെ സഹസ്ഥാപകനും സിടിഒയുമായ സ്വപ്നില്‍ ജെയിന്‍ പറഞ്ഞു.

ather 5 lakh production milestone

കഴിഞ്ഞ കുറച്ച് മാസങ്ങളായി മെട്രോ നഗരങ്ങള്‍ക്കൊപ്പം ടയര്‍ 2, 3 നഗരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വടക്കേ ഇന്ത്യയിലും മധ്യ ഇന്ത്യയിലും ഏഥര്‍ തങ്ങളുടെ സാന്നിധ്യം അതിവേഗം വിപുലീകരിച്ച് കൊണ്ടിരിക്കുകയാണ്. ഈ നീക്കം കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്ക് ഒരു പ്രധാന അടിത്തറ നല്‍കും. നിലവില്‍, തമിഴ്നാട്ടിലെ ഹൊസൂരില്‍ ഏഥറിന് രണ്ട് നിര്‍മ്മാണ പ്ലാന്റുകളുണ്ട്. ഒന്ന് വാഹന അസംബ്ലിക്കും മറ്റൊന്ന് ബാറ്ററി ഉല്‍പ്പാദനത്തിനും വേണ്ടിയാണ്.

ഹൊസൂരിലെ ഈ പ്ലാന്റുകള്‍ക്ക് പ്രതിവര്‍ഷം 4,20,000 സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുണ്ട്. ഡിമാന്‍ഡ് കൂടുന്ന സാഹചര്യത്തില്‍ ഏഥര്‍ തങ്ങളുടെ മൂന്നാമത്തെ ഇവി നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ പോകുകയാണ്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലുള്ള ബിഡ്കിന്‍, ഓറിക് എന്നിവിടങ്ങളിലാണ് ഏഥറിന്റെ ഫാക്ടറി 3.0 ഉയരുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് ഇതിന്റെ വികസനം.

ather rizta

നിര്‍മിത ബുദ്ധി (എഐ), ഡിജിറ്റല്‍ മോണിറ്ററിംഗ്, ഓട്ടോമേഷന്‍ സംവിധാനങ്ങള്‍ എന്നിവ ഉപയോഗിച്ചുകൊണ്ട് ഇന്‍ഡസ്ട്രി 4.0 സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ യൂണിറ്റ്. മൂന്നാമത്തെ ഇവി നിര്‍മാണ പ്ലാന്റ് കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ എല്ലാ പ്ലാന്റുകളിലുമായി ഏഥറിന്റെ ആകെ ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 1.42 ദശലക്ഷം യൂണിറ്റായി ഉയരും.ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയുടെ വളര്‍ച്ചയ്ക്കുള്ള ഉദാഹരണങ്ങളില്‍ ഒന്നാണ് ഏഥറിന്റെ പുത്തന്‍ നേട്ടം.

'പയ്യെ തിന്നാല്‍ പനയും തിന്നാം' എന്ന രീതി പിന്തുടര്‍ന്ന് ഏഥര്‍ ഇന്ന് ഇന്ത്യയിലെ ടോപ് 3 ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡുകളില്‍ ഒന്നായി മാറിയിരിക്കുകയാണ്. പെര്‍ഫോമന്‍സ് ഓറിയന്റഡ് മോഡലുകളിലൂടെ യൂത്തിനെയും റിസ്തയിലൂടെ കുടുംബങ്ങളെയും കൈയ്യിലെടുത്ത കമ്പനി കുറഞ്ഞ വിലയിലുള്ള ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിനായി EL എന്ന പുതിയ പ്ലാറ്റ്‌ഫോം കഴിഞ്ഞ മാസം അവതരിപ്പിച്ചിരുന്നു. ഈ പ്ലാറ്റ്‌ഫോമിലുള്ള ബജറ്റ് ഇവികള്‍ കൂടി വന്നാല്‍ ഏഥറിനെ പിന്നെ പിടിച്ചാല്‍ കിട്ടില്ലെന്നാണ് തോന്നുന്നത്.

More from DriveSpark

Article Published On: Tuesday, October 7, 2025, 14:11 [IST]
English summary
Ather energy crossed 5 lakh unit production milestone landmark unit was rizta family scooter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X