എക്സ്പീരിയൻസ് സെൻ്ററിൽ '500' പിന്നിട്ട് ഏഥർ, റിസ്ത മതി ഞങ്ങൾക്കെന്ന് ഒറ്റ സ്വരത്തിൽ കുടുംബങ്ങൾ
ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ പേരുകേട്ട ബ്രാൻഡാണ് ഏഥർ. ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഓല S1 തുടങ്ങിയ വമ്പൻമാരോട് പടവെട്ടി നേടിയതാണ് ഏഥറിൻ്റെ വിജയം. ലൈനപ്പിൽ ഇപ്പോൾ എല്ലാവർക്കും വേണ്ടത് റിസ്തയാണ്. ഇഷ്‌ടം പോലെ സ്ഥലം, വലിയ സീറ്റ്, നല്ല റേഞ്ച്, താങ്ങാനാവുന്ന വില എന്നിവയെല്ലാം റിസ്തയിലേക്ക് ഉപഭോക്താക്കളെ വലിച്ച് അടിപ്പിക്കുന്ന കാര്യങ്ങളാണ്. 1 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടം റിസ്ത കൈവരിച്ചിരുന്നു. അതിനൊപ്പം സന്തോഷകരമുളള മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ ഏഥറിൻ്റെ എക്സ്പീരിയൻസ് സെൻ്ററുകളുടെ എണ്ണം 500 കടന്നിരിക്കുന്നു എന്നതാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഏഥർ രാജ്യത്തുടനീളം തങ്ങളുടെ സാന്നിധ്യം അതിവേഗം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് മധ്യ, വടക്കേ ഇന്ത്യ മേഖലകളിലാണ് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചു. ബ്രാൻഡിൻ്റെ ഫാമിലി സ്കൂട്ടറായ റിസ്തയുടെ ഡിമാൻ്റ് വർധിച്ചത് കൊണ്ട് തന്നെ രാജ്യത്തെ എക്സ്പീരിയൻസ് സെൻ്ററുകളിലൂടെ റിസ്തയെ അടുത്ത് അറിയാനും ടെസ്റ്റ് ഡ്രൈവ് നടത്താനും ഉപഭോക്താക്കൾ സാധിക്കുന്നുണ്ട്.

500 എക്സ്പീരിയൻസ് സെന്ററുകൾ കടക്കുന്നത് ഞങ്ങളുടെ വളർച്ചാ യാത്രയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നും, വിപണിയിൽ വർദ്ധിച്ചുവരുന്ന ആവശ്യകതയ്ക്ക് അനുസൃതമായി തന്നെ ഞങ്ങൾ ഞങ്ങളുടെ സാന്നിധ്യം വികസിപ്പിക്കുന്നത് തുടരുകയാണ്.ഉപഭോക്തൃ പ്രതികരണം ഒരുപോലെ പ്രോത്സാഹജനകമായ ടയർ 2, 3 നഗരങ്ങളിലേക്കു കൂടുതൽ ആഴത്തിൽ വികസിപ്പിക്കുന്നത് വഴി 2026 സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തോടെ 700 എക്സ്പീരിയൻസ് സെന്ററുകൾ കടക്കുക എന്നതാണ് ലക്ഷ്യമെന്ന് ഏഥർ എനർജി ലിമിറ്റഡിന്റെ ചീഫ് ബിസിനസ് ഓഫീസർ ശ്രീ. രവ്‌നീത് സിംഗ് ഫോകെല പറഞ്ഞു.
നിലവിൽ 1.04 ലക്ഷം രൂപ മുതൽ 1.42 ലക്ഷം രൂപ വരെയാണ് ഏഥർ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. S, Z 2.9 kWh, Z 3.7 kWh എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലാണ് ഇവി വിപണനത്തിന് എത്തുന്നത്. ഒറ്റ ചാർജിൽ 123 കിലോമീറ്റർ (IDC) റേഞ്ചുള്ള 2.9 kWh ബാറ്ററി പായ്ക്ക് ഫാമിലി സ്‌കൂട്ടറിന്റെ S, Z വേരിയൻ്റുകളിൽ തെരഞ്ഞെടുക്കാനാവും.

അതേസമയം 159 കിലോമീറ്റർ (IDC) റേഞ്ചുള്ള 3.9 kWh ബാറ്ററി പായ്ക്കാണ് ഏഥർ റിസ്‌ത Z പതിപ്പിന് തുടിപ്പേകുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 4.3 kW അതായത് 5.7 bhp പവറിൽ പരമാവധി 22 Nm ടോർക്ക് നിർമിക്കാനാവുന്ന തരത്തിലാണ് റിസ്‌ത ട്യൂൺ ചെയ്‌തിരിക്കുന്നത്.
രാജ്യത്തിന്റെ സ്വന്തം ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിന് 4.7 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും. അതേസമയം റിസ്‌തയുടെ എല്ലാ വേരിയൻ്റുകളുടേയും പരമാവധി വേഗം 80 കിലോമീറ്ററായി ഏഥർ എനർജി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാലും ആശാൻ കിടിലമാണെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. മാജിക് ട്വിസ്റ്റ്, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം പോലുള്ള സവിശേഷതകളും ഇതിലുണ്ടെന്ന് എടുത്തു പറയേണ്ടതാണ്.
ടേൺ-ബൈ-ടേൺ നാവിഗേഷൻ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വാട്ട്‌സ്ആപ്പ് നോട്ടിഫിക്കേഷനുകൾ, അലക്‌സാ വോയ്‌സ് അസിസ്റ്റൻസ്, സ്‌കിഡ് കൺട്രോൾ, മോണോ-എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലൈറ്റുകൾ, 34 ലിറ്റർ കാർഗോ ഏരിയ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, 12 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ഏഥർ റിസ്‌തയെ സെഗ്മെന്റിൽ വേറിട്ടുനിർത്തുന്ന കാര്യങ്ങളാണെന്ന് വേണം പറയാൻ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








