BaaS സംവിധാനവുമായി ഏഥർ; ലഭിക്കുന്നത് ഈ സ്കൂട്ടറുകൾക്ക് മാത്രമാണ് കേട്ടോ

ബംഗ്ലൂരു ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി ഒരു കിടിലൻ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്. ബ്രാൻഡിൻ്റെ ഏറ്റവും വിൽപ്പനയുളള മോഡലായ റിസ്തയ്ക്ക് ബാറ്ററി സബ്‌സ്ക്രിപ്ഷൻ സംവിധാനം നൽകിയിരിക്കുകയാണ്. വാഹനം വാങ്ങുമ്പോൾ ബാറ്ററിയുടെ വില മുൻകൂട്ടി അടയ്ക്കുന്നതിനുപകരമായി, റിസ്തയുടേയും 450 സീരീസിന്റെയും ഉടമകൾക്ക് അതിന്റെ ഉപയോഗത്തിന് പ്രതിമാസമോ അല്ലെങ്കിൽ ഓരോ കിലോമീറ്ററിനുമായി തുക അടയ്ക്കാൻ സാധിക്കുന്നതാണ്. കിലോമീറ്ററിന് 1 രൂപ മുതലാണ് ആരംഭിക്കുന്നത്. നാല് വർഷത്തെ BaaS പാക്കേജിൽ പ്രതിമാസം കുറഞ്ഞത് 1,000 കിലോമീറ്റർ ഓടുന്ന ഒരു റൈഡർ ബാറ്ററി ഉപയോഗത്തിന് കിലോമീറ്ററിന് ഏകദേശം ഒരു രൂപയാണ് നൽകേണ്ടിവരിക.

എന്നാൽ കാലക്രമേണ ബാറ്ററി നശിക്കുമെന്ന ആശങ്കയില്ലാതെ ഉപയോഗിക്കുന്നതിന് വേണ്ടി ഫിക്സഡ് കോസ്റ്റ് മോഡൽ ഉപഭോക്താക്കളെ സഹായിക്കും. ഒരു ഇലക്ട്രിക് സ്കൂട്ടറിന്റെ ഏറ്റവും ചെലവേറിയ ഭാഗമാണല്ലോ ബാറ്ററികൾ. ബാറ്ററി ഉടമസ്ഥാവകാശം വേർതിരിക്കുന്നതിലൂടെ, പെട്രോൾ ഇരുചക്ര വാഹനങ്ങൾക്ക് അടുത്തായി സ്കൂട്ടറുകളുടെ വില നിശ്ചയിക്കാൻ ഏഥറിന് കഴിയുമെന്നതാണ് പദ്ധതി ഇടുന്നത്. റിസ്തയുടെ വില ഇപ്പോൾ 75,999 മുതൽ ആരംഭിക്കുന്നത്, അതേസമയം 450 സീരീസ് 84,341 മുതൽ ആരംഭിക്കുന്നു.

ather launched baas for rizta

പുതിയ BaaS മോഡൽ അവതരിപ്പിക്കുന്നതിൻ്റെ ഭാഗമായി, പുതിയ ഏഥർ സ്കൂട്ടർ വാങ്ങുന്നവർക്ക് ഏഥറിൻ്റെ രാജ്യത്തുളള 3,300-ലധികം പബ്ലിക് ചാർജിംഗ് സ്റ്റേഷനുകളിൽ നിന്ന് ഒരു വർഷത്തെ സൗജന്യ ഫാസ്റ്റ് ചാർജിംഗ് സൗകര്യവും ലഭിക്കുന്നതാണ്. ബ്രാൻഡിന്റെ രാജ്യവ്യാപകമായ ചാർജിംഗ് നെറ്റ്‌വർക്ക് അനുഭവിക്കാൻ റൈഡർമാരെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ചാർജിംഗ് ചെലവ് കുറയ്ക്കുന്നതിനും കൂടിയാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവിൽ 1.04 ലക്ഷം രൂപ മുതൽ 1.42 ലക്ഷം രൂപ വരെയാണ് ഏഥർ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. S, Z 2.9 kWh, Z 3.7 kWh എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലാണ് ഇവി വിപണനത്തിന് എത്തുന്നത്. ഒറ്റ ചാർജിൽ 123 കിലോമീറ്റർ (IDC) റേഞ്ചുള്ള 2.9 kWh ബാറ്ററി പായ്ക്ക് ഫാമിലി സ്‌കൂട്ടറിന്റെ S, Z വേരിയൻ്റുകളിൽ തെരഞ്ഞെടുക്കാനാവും.

ather launched baas for rizta

അതേസമയം 159 കിലോമീറ്റർ (IDC) റേഞ്ചുള്ള 3.9 kWh ബാറ്ററി പായ്ക്കാണ് ഏഥർ റിസ്‌ത Z പതിപ്പിന് തുടിപ്പേകുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 4.3 kW അതായത് 5.7 bhp പവറിൽ പരമാവധി 22 Nm ടോർക്ക് നിർമിക്കാനാവുന്ന തരത്തിലാണ് റിസ്‌ത ട്യൂൺ ചെയ്‌തിരിക്കുന്നത്. ഇലക്‌ട്രിക് സ്‌കൂട്ടറിന് 4.7 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും.

അതേസമയം റിസ്‌തയുടെ എല്ലാ വേരിയൻ്റുകളുടേയും പരമാവധി വേഗം 80 കിലോമീറ്ററായി ഏഥർ എനർജി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാലും ആശാൻ കിടിലമാണെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. മാജിക് ട്വിസ്റ്റ്, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം പോലുള്ള സവിശേഷതകളും ഇതിലുണ്ട് എന്നത് എതിരാളികളിൽ നിന്ന് ഏഥർ റിസ്തയെ വേറി്ട്ട് നിർത്തുന്ന കാര്യങ്ങളാണ് എന്നതാണ്.

ather launched baas for rizta

ടേൺ-ബൈ-ടേൺ നാവിഗേഷൻ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വാട്ട്‌സ്ആപ്പ് നോട്ടിഫിക്കേഷനുകൾ, അലക്‌സാ വോയ്‌സ് അസിസ്റ്റൻസ്, സ്‌കിഡ് കൺട്രോൾ, മോണോ-എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലൈറ്റുകൾ, 34 ലിറ്റർ കാർഗോ ഏരിയ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, 12 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ഏഥർ റിസ്‌തയുടെ ഹൈലൈറ്റുകളാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, August 15, 2025, 22:45 [IST]
English summary
Ather energy launched battery as a service for its rizta and 450 series details inside
കൂടുതല്‍... #ather energy #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X