എക്സ്പോയ്ക്കൊരുങ്ങി ഏഥറും! ഇവി സ്കൂട്ടറുകളുടെ കനത്ത മത്സരത്തിന് വേദിയായി ദില്ലി

2025 ഓട്ടോ എക്സ്പോയിൽ ഇലക്ട്രിക് വാഹനങ്ങളുടെ നിരവധി മോഡലുകൾ കാണാൻ സാധിക്കും. ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്‌കൂട്ടർ കമ്പനിയായ ഏഥറും എക്സ്പോയിൽ മുന്നിൽ തന്നെയുണ്. ഏഥറിന് ഈ വർഷത്തേക്ക് കാര്യമായ പദ്ധതികളുണ്ട് എന്ന് തന്നെയാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.2025-ൽ ഏഥർ അതിന്റെ ജനപ്രിയ 450X ഇലക്ട്രിക് സ്‌കൂട്ടറിൽ നിരവധി അപ്‌ഡേറ്റുകൾ അവതരിപ്പിച്ചിരിക്കുകയാണ്. അപ്ഡേറ്റ് ചെയ്ത മോഡുകളെല്ലാം തന്നെ ഏഥർ എക്സ്പോയിൽ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. രണ്ട് പുതിയ കളർ ഓപ്ഷനുകളാണ് ഏഥർ 450X ഇലക്ട്രിക് സ്കൂട്ടറിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.

റേഞ്ച് 24 ശതമാനത്തോളം വർധിപ്പിക്കാൻ സഹായിക്കുന്ന പുതിയ ഇവി നിർദിഷ്‌ഠ MRF ടയറുകളും ഏഥർ എനർജി മോഡലുകൾക്ക് നൽകിയിട്ടുണ്ട്. 450X ഇവിയുടെ അപെക്‌സ് വേരിയന്റ് വാങ്ങുന്നവർക്ക് ഫ്രീയായി ബ്രാൻഡിന്റെ ഹാലോ ഹെൽമെറ്റും ലഭിക്കുമെന്നതാണ് കൗതുകമുണർത്തുന്ന മറ്റൊരു കാര്യം. കൂടാതെ 450X പതിപ്പിലേക്ക് മാജിക് ട്വിസ്റ്റ് ഫീച്ചറും കമ്പനി പുതുതായി കൂട്ടിച്ചേർത്തിട്ടുണ്ട്.

ത്രോട്ടിൽ എതിർ ദിശയിൽ 15 ഡിഗ്രി വരെ ട്വിസ്റ്റ് ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് മികച്ച സ്പീഡ് മോഡുലേഷൻ അനുവദിക്കാനായാണ് ഏഥർ ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഒപ്പം ദിവസേനയുള്ള റൈഡിംഗ് സ്പീഡിൽ ബ്രേക്കിന് ആയാസം കുറയ്ക്കാനും മാജിക് ട്വിസ്റ്റ് സഹായിക്കുന്ന സവിശേഷതയാണിത്. അപെക്‌സ്, 450X ഇവികൾക്ക് ഇപ്പോൾ മൾട്ടി-മോഡ് ട്രാക്ഷൻ കൺട്രോൾ സ്റ്റാൻഡേർഡായി ലഭിക്കുന്നു.

റെയിൻ, റോഡ്, റാലി എന്നിങ്ങനെ മൂന്ന് ട്രാക്ഷൻ ഇൻ്റർവെൻഷൻ മോഡുകളാണ് വാഗ്‌ദാനം ചെയ്യുന്നത്. പിംഗ് മൈ സ്‌കൂട്ടർ, വാട്ട്‌സ്ആപ്പ് ഡാഷ്‌ബോർഡ്, ലൈവ് ലൊക്കേഷൻ ഷെയറിംഗ്, വിവിധ അലക്‌സാ സ്‌കില്ലുകൾ തുടങ്ങിയ ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കുന്ന ഏറ്റവും പുതിയ ഏഥർസ്റ്റാക്ക്6 (AtherStack6) സോഫ്‌റ്റ്‌വെയർ സജ്ജീകരണവും ഏഥർ 450X, 450 അപെക്‌സ് മോഡലുകളിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

റേഞ്ചിന്റെ കാര്യത്തിൽ മുൻഗാമികളെ അപേക്ഷിച്ച് ഏകദേശം 24 ശതമാനം വർധനവ് 2025 മോഡലുകളിൽ ഉണ്ടായതായാണ് ഏഥർ അവകാശപ്പെടുന്നത്. 2.9kWh ബാറ്ററി പായ്ക്ക് ഉള്ള 450X ബേസ് വേരിയന്റിന് സിംഗിൾ ചാർജിൽ 105 കിലോമീറ്റർ വരെ വാഗ്‌ദാനം ചെയ്യാനാവും. എന്നാൽ റൈഡിംഗ് മോഡുകളെ അപേക്ഷിച്ച് റേഞ്ചിൽ വ്യത്യാസമുണ്ടാവുമെന്നും ഏഥർ പറയുന്നു.

വാർപ്പ് മോഡിൽ റേഞ്ച് 60 കിലോമീറ്ററായി മാറുമ്പോൾ സ്പോർട്ട് മോഡിൽ റേഞ്ച് 80 കിലോമീറ്ററായും മാറും. ഇനി റൈഡ് മോഡിലാണ് ഓടിക്കുന്നതെങ്കിൽ റേഞ്ച് 90 കിലോമീറ്ററായി ഉയരും. അതേസമയം ഇക്കോയിലും സ്മാർട്ട് ഇക്കോയിലും ട്രൂറേഞ്ച് യഥാക്രമം 90 കിലോമീറ്റർ, 105 കിലോമീറ്റർ എന്നിങ്ങനെയാണ്. എന്നാൽ 450X ഇവിയുടെ 3.7kWh ബാറ്ററി പായ്ക്കുള്ള മോഡലാണെങ്കിൽ റേഞ്ച് മോഡുകളെ ആശ്രയിച്ച് 130 കിലോമീറ്ററായി വരെ ഉയരും.

ഏഥർ 450X 2.9kWh ബാറ്ററി പായ്ക്ക് വേരിയന്റുകൾ 0-80 ശതമാനം വരെ ചാർജാവാൻ 3 മണിക്കൂർ സമയമാണ് വേണ്ടി വരിക. ഇനി ഫുൾചാർജാവാനാണെങ്കിൽ 4 മണിക്കൂറാണ് വേണ്ടി വരുന്ന സമയം. ഇലക്ട്രിക് സ്‌കൂട്ടറിന്റെ 3.7kWh ബാറ്ററി പായ്ക്ക് വേരിയന്റുകൾ 0-80 ശതമാനം ചാർജാവാൻ നാലര മണിക്കൂർ വേണ്ടി വരും. അതേസമയം ഈ മോഡലുകളിലെ ബാറ്ററി പായ്ക്ക് ഫുൾ ചാർജാവാൻ 5 മണിക്കൂർ 45 മിനിറ്റാണ് വേണ്ടി വരിക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, January 16, 2025, 20:22 [IST]
English summary
Ather energy showcasing 450x updates auto expo 2025 what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X