ശ്രീലങ്കയിലും കരുത്ത് തെളിയിച്ച് ജനപ്രിയ ഇവി ബ്രാൻഡ്; 450X-ന് ശേഷം റിസ്തയുമായി ഏഥർ

രാജ്യത്തെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജി ലിമിറ്റഡ്, കൊളംബോ മോട്ടോർ ഷോ 2025 ൽ ശ്രീലങ്കയിൽ റിസ്ത പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. ശ്രീലങ്കയിലെ ഏഥറിന്റെ അംഗീകൃത വിതരണക്കാരായ ഇവല്യൂഷൻ ഓട്ടോ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചുള്ള ഈ ലോഞ്ച്, ബ്രാൻഡിൻ്റെ പോർട്ട്ഫോളിയോ വികസിപ്പിക്കുന്നതിലും അത് പോലെ തന്നെ പ്രധാന അന്താരാഷ്ട്ര വിപണികളിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിലുമുളള പ്രധാന ചുവടുവയ്പ്പായി കരുതാം. ഏഥർ 450X ഉപയോഗിച്ച് 2024 ഡിസംബറിൽ ശ്രീലങ്കയിൽ പ്രവേശിച്ച ഏഥർ, ഇന്നുവരെ ഇവല്യൂഷൻ ഓട്ടോ പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന 40 എക്സ്പീരിയൻസ് സെന്ററുകളുമുണ്ട്.

കഴിഞ്ഞ വർഷം ശ്രീലങ്കയിൽ പ്രവേശിച്ചതിനുശേഷം, ഇത് വളരെ വേഗത്തിൽ വളരുന്ന ഒരു വിപണിയായി മാറുകയും, കൂടാതെ റിസ്തയുമായി ഇവിടെ ഞങ്ങളുടെ പോർട്ട്‌ഫോളിയോ വികസിപ്പിക്കുന്നത് വലിയൊരു നേട്ടമായി തന്നെ കരുതുന്നു. ഒരു വർഷത്തിലേറെയായി ഇന്ത്യയിലും അടുത്തിടെ നേപ്പാളിലും റിസ്തയ്ക്ക് ശക്തമായ സ്വീകാര്യത ലഭിച്ചിട്ടുണ്ട്, കൂടാതെ ശ്രീലങ്കൻ റൈഡർമാരുടെ ആവശ്യങ്ങൾക്കും ഇത് അനുയോജ്യമാണെന്ന് ബ്രാൻഡ് വിശ്വസിക്കുന്നു എന്നാണ് ഏഥർ എനർജി ലിമിറ്റഡിന്റെ ചീഫ് ബിസിനസ് ഓഫീസർ രവ്‌നീത് സിംഗ് ഫോകെല പറഞ്ഞത്.

ather energy

ലോഞ്ച് ചെയ്ത് ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ ഒരു ലക്ഷം യൂണിറ്റുകളെന്ന് നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ദൈനംദിന യാത്രയിൽ വിശ്വാസ്യത, സുഖസൗകര്യങ്ങൾ, പ്രായോഗികത എന്നിവ ആഗ്രഹിക്കുന്ന ഇന്ത്യൻ കുടുംബങ്ങൾക്കിടയിൽ റിസ്‌ത സ്വീകാര്യത കണ്ടെത്തിയതിന്റെ തെളിവാണ് 1 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല്. നിലവിൽ 1.04 ലക്ഷം രൂപ മുതൽ 1.42 ലക്ഷം രൂപ വരെയാണ് ഏഥർ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

S, Z 2.9 kWh, Z 3.7 kWh എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലാണ് ഇവി വിപണനത്തിന് എത്തുന്നത്.ഒറ്റ ചാർജിൽ 123 കിലോമീറ്റർ (IDC) റേഞ്ചുള്ള 2.9 kWh ബാറ്ററി പായ്ക്ക് ഫാമിലി സ്‌കൂട്ടറിന്റെ S, Z വേരിയൻ്റുകളിൽ തെരഞ്ഞെടുക്കാനാവും. അതേസമയം 159 കിലോമീറ്റർ (IDC) റേഞ്ചുള്ള 3.9 kWh ബാറ്ററി പായ്ക്കാണ് ഏഥർ റിസ്‌ത Z പതിപ്പിന് തുടിപ്പേകുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 4.3 kW അതായത് 5.7 bhp പവറിൽ പരമാവധി 22 Nm ടോർക്ക് നിർമിക്കാനാവുന്ന തരത്തിലാണ് റിസ്‌ത ട്യൂൺ ചെയ്‌തിരിക്കുന്നത്.

ather energy

രാജ്യത്തിന്റെ സ്വന്തം ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിന് 4.7 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും. അതേസമയം റിസ്‌തയുടെ എല്ലാ വേരിയൻ്റുകളുടേയും പരമാവധി വേഗം 80 കിലോമീറ്ററായി ഏഥർ എനർജി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാലും ആശാൻ കിടിലമാണെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. മാജിക് ട്വിസ്റ്റ്, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം പോലുള്ള സവിശേഷതകളും ഇതിലുണ്ട്.

ഫീച്ചറുകളിലേക്ക് നോക്കിയാൽ ടേൺ-ബൈ-ടേൺ നാവിഗേഷൻ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വാട്ട്‌സ്ആപ്പ് നോട്ടിഫിക്കേഷനുകൾ, അലക്‌സാ വോയ്‌സ് അസിസ്റ്റൻസ്, സ്‌കിഡ് കൺട്രോൾ, മോണോ-എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലൈറ്റുകൾ, 34 ലിറ്റർ കാർഗോ ഏരിയ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, 12 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ഏഥർ റിസ്‌തയെ സെഗ്മെന്റിൽ വേറിട്ടുനിർത്തുന്ന കാര്യങ്ങളാണെന്ന് വേണം പറയാൻ.

സ്‌പോര്‍ടി സ്‌കൂട്ടറുകളുമായി വന്ന കമ്പനി ഇപ്പോള്‍ റിസ്തയിലൂടെ ഫാമിലികള്‍ക്കിടയിലും ജനപ്രിയമായി. ഓഗസ്റ്റില്‍ നടന്ന കമ്മ്യൂണിറ്റി ഇവന്റില്‍ കുറഞ്ഞ വിലയുള്ള ഇവികള്‍ക്ക് അടിവരയിടാന്‍ പോകുന്ന പുതിയ EL പ്ലാറ്റ്‌ഫോം ഏഥര്‍ പ്രഖ്യാപിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ നിലവാരം കുറയാതെ കുറഞ്ഞ വിലയില്‍ വരുന്ന സ്‌കൂട്ടറുകള്‍ക്ക് മികച്ച ഡിമാന്‍ഡ് ആണ്. ഈ അവസരം മുതലെടുക്കാനാണ് ഏഥറിന്റെയും ശ്രമം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, November 22, 2025, 8:00 [IST]
English summary
Ather energy widened electric scooter lineup in sri lanka by introducing the new rizta model
കൂടുതല്‍... #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X