കേരളക്കരയാകെ ഏഥർ മയം; 350 ഫാസ്റ്റ് ചാർജിങ്ങ് പോയിൻ്റുകളുമായി ജനപ്രിയ ബ്രാൻഡ്
രാജ്യത്തെ ഇലക്ട്രിക് സ്കൂട്ടറുകളിൽ വിപ്ലവം തീർത്ത ബ്രാൻഡാണ് ഏഥർ എനർജി. റേഞ്ചിൻ്റെ കാര്യത്തിലും വാഹനത്തിൻ്റെ റിലയബിളിറ്റിയുടെ കാര്യത്തിൽ ഏഥർ കേരളത്തിൽ തങ്ങൾക്ക് 350 ഫാസ്റ്റ് ചാർജിങ്ങ് ഗ്രിഡ് എന്ന നേട്ടം കൈവരിച്ചു എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.എല്ലാ നഗരങ്ങളിലും അത് പോലെ തന്ന ഗ്രാമപ്രദേശങ്ങളിലും ഏഥർ ഉടമകൾക്ക് ചാർജിങ്ങ് തടസരഹിതമായി ലഭിക്കുന്നു എന്നതാണ് പ്രത്യേകത. റേഞ്ചിനെ കുറിച്ചുള്ള ഉത്കണ്ഠ കുറയ്ക്കുക എന്നതാണ് ബ്രാൻഡിൻ്റെ ലക്ഷ്യം. കേരളത്തിലെ 44 നഗരങ്ങളിലായി ഏഥർ -ന് 47 എക്സ്പീരിയൻസ് സെൻ്ററുകളും 42 സർവീസ് സെൻ്ററുകളുണ്ട് ഏഥറിന്.
രാജ്യത്ത് ഏഥറിൻ്റെ എക്സ്പീരിയൻസ് സെൻ്ററുകളുടെ എണ്ണം 500 കടന്നിരിക്കുന്നു എന്നതും ഒരു നേട്ടം തന്നെയാണ് കേട്ടോ. മധ്യ, വടക്കേ ഇന്ത്യ മേഖലകളിലാണ് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചfരിക്കുന്നതെങ്കിലും കേരളത്തിൽ ഏഥറിന് ഫാൻസ് കൂടുതലാണ്. ബ്രാൻഡിൻ്റെ ഫാമിലി സ്കൂട്ടറായ റിസ്തയുടെ ഡിമാൻ്റ് വർധിച്ചത് കൊണ്ട് തന്നെ രാജ്യത്തെ എക്സ്പീരിയൻസ് സെൻ്ററുകളിലൂടെ റിസ്തയെ അടുത്ത് അറിയാനും ടെസ്റ്റ് ഡ്രൈവ് നടത്താനും ഉപഭോക്താക്കൾ സാധിക്കുന്നുണ്ട് എന്നത് വളരെ ഗുണം ചെയ്തിട്ടുണ്ട്.

നിലവിൽ 1.04 ലക്ഷം രൂപ മുതൽ 1.42 ലക്ഷം രൂപ വരെയാണ് ഏഥർ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. S, Z 2.9 kWh, Z 3.7 kWh എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലാണ് ഇവി വിപണനത്തിന് എത്തുന്നത്. ഒറ്റ ചാർജിൽ 123 കിലോമീറ്റർ (IDC) റേഞ്ചുള്ള 2.9 kWh ബാറ്ററി പായ്ക്ക് ഫാമിലി സ്‌കൂട്ടറിന്റെ S, Z വേരിയൻ്റുകളിൽ തെരഞ്ഞെടുക്കാനാവും
അതേസമയം 159 കിലോമീറ്റർ (IDC) റേഞ്ചുള്ള 3.9 kWh ബാറ്ററി പായ്ക്കാണ് ഏഥർ റിസ്‌ത Z പതിപ്പിന് തുടിപ്പേകുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 4.3 kW അതായത് 5.7 bhp പവറിൽ പരമാവധി 22 Nm ടോർക്ക് നിർമിക്കാനാവുന്ന തരത്തിലാണ് റിസ്‌ത ട്യൂൺ ചെയ്‌തിരിക്കുന്നത്.

രാജ്യത്തിന്റെ സ്വന്തം ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിന് 4.7 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും. അതേസമയം റിസ്‌തയുടെ എല്ലാ വേരിയൻ്റുകളുടേയും പരമാവധി വേഗം 80 കിലോമീറ്ററായി ഏഥർ എനർജി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാലും ആശാൻ കിടിലമാണെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. മാജിക് ട്വിസ്റ്റ്, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം പോലുള്ള സവിശേഷതകളും ഇതിലുണ്ടെന്ന് എന്നതാണ് ഉപഭോക്താക്കളെ ഏഥർ വാങ്ങാൻ പ്രേരിപ്പിക്കുന്നത്.
ടേൺ-ബൈ-ടേൺ നാവിഗേഷൻ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വാട്ട്‌സ്ആപ്പ് നോട്ടിഫിക്കേഷനുകൾ, അലക്‌സാ വോയ്‌സ് അസിസ്റ്റൻസ്, സ്‌കിഡ് കൺട്രോൾ, മോണോ-എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലൈറ്റുകൾ, 34 ലിറ്റർ കാർഗോ ഏരിയ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, 12 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ഏഥർ റിസ്‌തയെ സെഗ്മെന്റിൽ വേറിട്ടുനിർത്തുന്ന കാര്യങ്ങളാണ്.
ബ്രാന്‍ഡിന്റെ ഭാവി ഉല്‍പ്പന്നങ്ങള്‍ക്ക് അടിവരയിടുന്ന EL (എന്‍ലൈറ്റന്‍ഡ്) പ്ലാറ്റ്‌ഫോം കമ്പനി അവതരിപ്പിച്ചിരുന്നു. ചെലവ് കുറഞ്ഞതും എളുപ്പത്തില്‍ സര്‍വീസും മെയിന്റനന്‍സും ചെയ്യാം എന്നതുമാണ് ഈ പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകത. വിവിധ ബാറ്ററി, വീല്‍ സൈസുകള്‍, ഡാഷ്ബോര്‍ഡ് ഡിസൈനുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന സാധാരണ ഫാമിലി സ്‌കൂട്ടറുകള്‍ മുതല്‍ ഹൈ-പെര്‍ഫോമന്‍സ് സ്‌കൂട്ടറുകള്‍ വരെ ഈ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കാന്‍ കഴിയും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








