റിസ്തയില്‍ ഇനി മലയാളം വായിക്കാം, ഇപ്പോള്‍ ശരിക്കും ഫാമിലി സ്‌കൂട്ടറായി! സീനിയര്‍ സിറ്റിസണ്‍സ് ചോദിച്ച് വാങ്ങും

ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളാണ് ഏഥര്‍ എനര്‍ജി. കഴിഞ്ഞ വര്‍ഷം ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി റിസ്തയെന്ന പേരില്‍ ഒരു പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരുന്നു. ഈ ഒരു മോഡലിനെ ഇന്ത്യക്കാര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഫാമിലി ഇവി ആയതിനാല്‍ തന്നെ വീട്ടിലുള്ള എല്ലാവരും ഈ സ്‌കൂട്ടര്‍ ഉപയോഗിക്കും. അതുകൊണ്ട് തന്നെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിക്കുന്ന മുതിര്‍ന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന ഒരു പരിഷ്‌കാരം വരുത്തിയിരിക്കുകയാണ് ഏഥര്‍. പുതിയ ബഹു-ഭാഷാ ഇന്റര്‍ഫേസ് നല്‍കി അപ്‌ഡേറ്റ് ചെയ്തതിനാല്‍ ഇനി റിസ്ത മലയാളം ഭാഷയും പിന്തുണയ്ക്കും. അതിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.

ഇതുവരെ ഇംഗ്ലീഷ് മാത്രമായിരുന്നു ഏഥര്‍ റിസ്തയുടെ ഡിജിറ്റല്‍ സ്‌ക്രീന്‍ സപ്പോര്‍ട്ട് ചെയ്തിരുന്നത്. ഏഥര്‍ എനര്‍ജി തങ്ങളുടെ ഇരുചക്ര വാഹനങ്ങളില്‍ മലയാളം മാത്രമല്ല മറ്റ് നിരവധി പ്രാദേശിക ഭാഷകളും ചേര്‍ത്തിട്ടുണ്ട്. ഹിന്ദി, മറാത്തി, ഗുജറാത്തി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളും പുതിയ ഇന്റര്‍ഫേസില്‍ വരും. ഇംഗ്ലീഷ് അത്ര വശമില്ലാത്ത മാതൃഭാഷ മാത്രം അറിയാവുന്ന വ്യക്തികള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന ഒരു മാറ്റമാണ് ഇത്.

ather rizta

ഗാഡ്ജറ്റുകളിലാണെങ്കിലും സോഷ്യല്‍ മീഡിയയിലാണെങ്കിലും മാതൃഭാഷ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയിലെ നെറ്റിസണ്‍സ് സ്വന്തം ഭാഷയില്‍ പോസ്റ്റുകള്‍ പങ്കിടുകയും കണ്ടന്റുകള്‍ വീക്ഷിക്കുകയും ചെയ്യുന്നു. ഇതെല്ലാം മനസ്സില്‍ കണ്ടുകൊണ്ടാണ് ഏഥര്‍ എനര്‍ജി അതിന്റെ ഇരുചക്ര വാഹനങ്ങളില്‍ ചില പ്രധാന ഭാഷകള്‍ ചേര്‍ത്തത്.

ഈ സവിശേഷത OTA സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് വഴി നിലവിലുള്ള ഏഥര്‍ റിസ്ത Z ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. ആദ്യം ഹിന്ദി ഭാഷയായിരിക്കും ലഭ്യമാകുക. വഴിയേ മലയാളമടക്കമുള്ള മറ്റ് ഭാഷകളും സ്‌കൂട്ടറില്‍ ലഭിക്കും. റിസ്ത Z സ്‌കൂട്ടറില്‍ കമ്പനി നിരവധി ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു.

ather energy multi language dahboard

ഫാള്‍ സേഫ് ഡിറ്റെക്ഷന്‍, ഓട്ടോ ഹോള്‍ഡ്, വാട്‌സ്ആപ്പ് നോട്ടിഫിക്കേഷന്‍, ലൈവ് ലൊക്കേഷന്‍ ഷെയറിംഗ്, പിംഗ് മൈ സ്‌കൂട്ടര്‍, അലക്‌സ ഇന്റഗ്രേഷന്‍ എന്നിവയടക്കം ഒട്ടനവധി ഫീച്ചറുകള്‍ ഏഥര്‍സ്റ്റാക്ക് ഓഫര്‍ ചെയ്യുന്നു. ഒരു 7 ഇഞ്ച് ടിഎഫ്ടി സ്‌ക്രീനാണ് റിസ്തക്ക് ലഭിക്കുന്നതെങ്കിലും ഇത് നോണ്‍-ടച്ച്‌സ്‌ക്രീന്‍ യൂണിറ്റ് ആണ്.

റിസ്തയുടെ ഉയര്‍ന്ന വേരിയന്റാണ് റിസ്ത Z. ഇത് 2.9 kWh, 3.7 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ലഭ്യമാണ്. ചെറിയ ബാറ്ററി പായ്ക്ക് ഫുള്‍ചാര്‍ജില്‍ 123 കിലോമീറ്റര്‍ റേഞ്ച് പറയുന്നു. അതേസമയം വലിയ ബാറ്ററി പായ്ക്കിന്റെ IDC റേഞ്ച് 159 കിലോമീറ്ററാണ്. 5.7 bhp പവറും 22 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള മോട്ടോറിന്റെ കരുത്തില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ റിസ്തക്ക് സാധിക്കുന്നു.

ather energy multi language dahboard

വെറും 4.7 സെക്കന്‍ഡില്‍ ഇത് 0-40 kmph വേഗത കൈവരിക്കുന്നു. 1.10 ലക്ഷം മുതലാണ് ഏഥര്‍ റിസ്തയുടെ വില തുടങ്ങുന്നത്. ടോപ് സ്‌പെക് വേരിയന്റിന് 1.46 ലക്ഷം രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകള്‍ ആണിത്. സെഗ്‌മെന്റിലെ ഏറ്റവും വലിയ സീറ്റും മികച്ച അണ്ടര്‍ സീറ്റ് സ്‌റ്റേറേജ് സ്‌പെയ്‌സും വാഗ്ദാനം ചെയ്യുന്ന റിസ്ത ഇതിനകം കുടുംബങ്ങള്‍ക്ക് പ്രിയപ്പെട്ടവനാണ്. മലയാളമടക്കം പ്രാദേശിക ഭാഷകള്‍ കൂടി സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നത് അല്‍പ്പം മുതിര്‍ന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, January 24, 2025, 10:34 [IST]
English summary
Ather rizta electric scooters dashboard now support 8 regional languages including malayalam
കൂടുതല്‍... #ather energy #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X