ഫാമിലി പവറില്‍ മിന്നല്‍ വേഗം! 20 മാസം കൊണ്ട് വിറ്റത് 2 ലക്ഷം ഏഥര്‍ റിസ്ത

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും എന്ന് പറയുന്നത് ഏഥര്‍ എനര്‍ജിയുടെ കാര്യത്തില്‍ സത്യമാണ്. ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഏഥറിന്റെ തലവര തന്നെ മാറ്റിയ മോഡലാണ് റിസ്ത. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഥര്‍ എനര്‍ജി (Ather Energy) തങ്ങളുടെ ഫാമിലി സ്‌കൂട്ടറായ റിസ്ത (Rizta) 2 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടതായി പ്രഖ്യാപിച്ചു. വിപണിയില്‍ അവതരിപ്പിച്ച് കേവലം 20 മാസത്തിനുള്ളിലാണ് ഈ ശ്രദ്ധേയമായ നേട്ടംം. 2025 മെയ് മാസത്തിലാണ് റിസ്ത ആദ്യത്തെ 1 ലക്ഷം യൂണിറ്റ് വില്‍പ്പന കൈവരിച്ചത്.

ശേഷം, വെറും 6 മാസത്തിനുള്ളിലാണ് അടുത്ത 1 ലക്ഷം യൂണിറ്റ് വില്‍പ്പന പൂര്‍ത്തിയാക്കിയത്. 2024 ഏപ്രിലില്‍ അവതരിപ്പിച്ച റിസ്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രധാന വിപണികള്‍ക്കപ്പുറത്തേക്ക് ഏഥറിന്റെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ കമ്പനിയെ സഹായിച്ചു. പുതിയ വിപണികളില്‍ ഈ ഫാമിലി സ്‌കൂട്ടറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍ക്കുന്ന മൂന്നാമത്തെ കമ്പനിയായി ഏഥര്‍ മാറിയിരുന്നു.

ather rizta two lakh sales

ടെറാക്കോട്ട റെഡ് (Terracotta Red) പോലുള്ള പുതിയ കളര്‍ ഓപ്ഷനുകളും 3.7 kWh ബാറ്ററി ശേഷിയുള്ള റിസ്ത S വേരിയന്റും വില്‍പ്പന വര്‍ധിപ്പിക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചതായി ഏഥര്‍ പറയുന്നു. നിലവില്‍ ഏഥറിന്റെ മൊത്തം വില്‍പ്പനയുടെ 70 ശതമാനത്തിലധികവും റിസ്തയാണ് സംഭാവന ചെയ്യുന്നത്.
കൂടാതെ, നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളില്‍ ഏഥറിന്റെ വിപണി വിഹിതം 7 ശതമാനം മാത്രമായിരുന്നു.

ഇത് മൂന്നാം പാദത്തില്‍ ഇരട്ടിയായി വര്‍ധിപ്പിക്കാനും (14 ശതമാനം) സാധിച്ചു. ഇതേ കാലയളവില്‍ പഞ്ചാബില്‍ വില്‍പ്പന 8 ശതമാനത്തില്‍ നിന്ന് 15 ശതമാനമായും, ഉത്തര്‍പ്രദേശില്‍ 4 ശതമാനത്തില്‍ നിന്ന് 10 ശതമാനമായും വളര്‍ന്നു. വാഹന്‍, തെലങ്കാന വാഹന ഓണ്‍ലൈന്‍ വില്‍പ്പന ഡാറ്റ എന്നിവ പ്രകാരം ഏഥറിന്റെ ഇന്ത്യയിലെ വില്‍പ്പന 5 ലക്ഷം യൂണിറ്റ് നാഴികക്കല്ല് പിന്നിടുകയും ചെയ്തിരുന്നു.

ather rizta terracotta red

റിസ്തയുടെ ലോഞ്ചിന് ശേഷം ഏഥര്‍ രാജ്യത്തുടനീളമുള്ള തങ്ങളുടെ റീട്ടെയില്‍ സാന്നിധ്യം അതിവേഗം വ്യാപിപ്പിച്ചു. 2025 സെപ്റ്റംബര്‍ 30 വരെ 524 എക്സ്പീരിയന്‍സ് സെന്ററുകളാണ് കൂട്ടിച്ചേര്‍ത്തത്. ഈ വര്‍ഷം ആദ്യം ഏഥര്‍ റിസ്ത നേപ്പാളിലും ശ്രീലങ്കയിലും അവതരിപ്പിച്ചിരുന്നു. ഏഥര്‍ റിസ്തയെ കുറിച്ച് പറയുമ്പോള്‍ നിലവില്‍ ഈ ഫാമിലി സ്‌കൂട്ടര്‍ റിസ്ത S, റിസ്ത Z എന്നീ രണ്ട് വേരിയന്റുകളിലാണ് വില്‍പ്പനക്കെത്തുന്നത്.

ഇതില്‍ ഏഥര്‍ റിസ്ത S ഫുള്‍ ചാര്‍ജില്‍ 123 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. അതേസമയം ഫുള്‍ ചാര്‍ജില്‍ 159 കിലോമീറ്ററാണ് റിസ്ത Z വേരിയന്റിന്റെ IDC റേഞ്ച്. പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് നോക്കിയാല്‍ 4.3 kW അതായത് 5.7 bhp പവറില്‍ പരമാവധി 22 Nm ടോര്‍ക്ക് നല്‍കുന്ന തരത്തിലാണ് റിസ്ത ട്യൂണ്‍ ചെയ്തിരിക്കുന്നത്. വെറും 4.7 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഇവിക്ക് സാധിക്കും.

അതേസമയം റിസ്തയുടെ എല്ലാ വേരിയന്റുകളുടേയും പരമാവധി വേഗം 80 കിലോമീറ്ററായി ഏഥര്‍ എനര്‍ജി പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രായോഗികതയാണ് ഈ സ്‌കൂട്ടറിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്. റിസ്തക്ക് വലിയ സീറ്റും 56 ലിറ്റര്‍ സ്റ്റോറേജ് കപ്പാസിറ്റിയുമുണ്ട്. 34 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്‌റ്റോറേജും ഓപ്ഷണലായി 22 ലിറ്റര്‍ ഫ്രങ്ക് ആക്‌സസറിയും ഇതില്‍ ഉള്‍പ്പെടുന്നു.

റിസ്തയിലെ വിശാലമായ ഫേ്‌ലാര്‍ബോര്‍ഡ് റൈഡര്‍മാര്‍ക്ക് മികച്ച ലെഗ് സ്‌പെയ്‌സ് നല്‍കും. സ്‌കിഡ് കണ്‍ട്രോള്‍ പോലുള്ള സുരക്ഷാ ഫീച്ചറുകള്‍ക്ക് പുറമേ ഏഥറിന്റെ 450 സീരീസ് സ്‌കൂട്ടറുകളില്‍ ഉണ്ടായിരുന്ന ഫോള്‍ സേഫ്, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍ (ESS), തെഫ്റ്റ, ടോ അലേര്‍ട്ടുകള്‍, പിംഗ് മൈ സ്‌കൂട്ടര്‍ (ഏഥര്‍സ്റ്റാക്ക് പ്രോ) തുടങ്ങിയ ഫീച്ചറുകള്‍ റിസ്തയില്‍ ലഭ്യമാണ്.

ather rizta

ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, വാട്ട്സ്ആപ്പ് നോട്ടിഫിക്കേഷനുകള്‍, അലക്സാ വോയ്സ് അസിസ്റ്റന്‍സ്, മോണോ-എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, 12 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. അടുത്തിടെ നടന്ന 2025 ഏഥര്‍ കമ്മ്യൂണിറ്റി ഡേയില്‍ റിസ്ത Z വേരിയന്റിന് ടച്ച്സ്‌ക്രീന്‍ നല്‍കി അപ്‌ഡേറ്റ് ചെയ്തിരുന്നു.

മാജിക് ട്വിസ്റ്റ്, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം പോലുള്ള സവിശേഷതകളും ഇതിലുണ്ട്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ സിംഗിള്‍ ഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍ ജോലികള്‍ ചെയ്യുന്നത്. ഓല S1, ടിവിഎസ് ഐക്യൂബ്, ഹീറോ വിഡ V1, ബജാജ് ചേതക്, ആംപിയര്‍ നെക്സസ് പോലുള്ള മോഡലുകളുമായാണ് മത്സരിക്കുന്നത്.

More from DriveSpark

Article Published On: Thursday, December 11, 2025, 16:01 [IST]
English summary
Ather rizta family electric scooter crossed 2 lakh sales milestone in 20 months since market debut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X