ഫാമിലിക്ക് ബെസ്റ്റാ... 150 കി.മീ റേഞ്ചുള്ള ഇവിയുമായി ഇന്ത്യന്‍ കമ്പനി ഓട്ടോ എക്‌സ്‌പോയില്‍
ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങളും നവീന സാങ്കേതികവിദ്യയും ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ കിട്ടുന്ന മികച്ച അവസരമാണ് ഓട്ടോ എക്‌സ്‌പോ. ഇപ്രാവശ്യത്തെ ഓട്ടോ എക്‌സ്‌പോയിലും നിരവധി ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ കമ്പനികള്‍ അവരുടെ വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ 2025 ഓട്ടോ എക്‌സ്‌പോയില്‍ വാഹനങ്ങളുടെ ഒരു പുതിയ ശ്രേണി അനാവരണം ചെയ്തിരിക്കുകയാണ് ഗോദാവരി ഇലക്ട്രിക് മോട്ടോര്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ഗോദാവരിയുടെ പവലിയനില്‍ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കമ്പനി പ്രദര്‍ശിപ്പിച്ചു. ഇതില്‍ ഗോദാവരി ഇബ്ലൂ ഫിയോ Z, ഇബ്ലൂ ഫിയോ DX എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.
ആദ്യം നമുക്ക് ഇബ്ലു ഫിയോ DX ഇലക്ട്രിക് സ്‌കൂട്ടറിനെ പറ്റി നോക്കാം. ഇത് ഒരു ഹൈ-പെര്‍ഫോമന്‍സ് ലോംഗ് റേഞ്ച് ഇലക്ട്രിക് സ്‌കൂട്ടറാണ്. മോഡേണ്‍ സ്‌റ്റൈലിഷ് ലുക്കിലാണ് ഈ സ്‌കൂട്ടറുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ശക്തമായ 5.0 KW പീക്ക് പവര്‍ മോട്ടോര്‍ ഘടിപ്പിച്ച ഉയര്‍ന്ന പ്രകടനമുള്ള ഇലക്ട്രിക് സ്‌കൂട്ടറാണ് ഇബ്ലു DX.

140 Nm ടോര്‍ക്ക് നല്‍കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് പരമാവധി 80 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാം. 4.2kWh ബാറ്ററിയില്‍ നിന്നാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ പവര്‍ എടുക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 150 കിലോമീറ്ററാണ് ഗോദാവരി അവകാശപ്പെടുന്ന റേഞ്ച്. 1.2kW ഹോം ചാര്‍ജര്‍ ഉപയോഗിച്ച് 3 മണിക്കൂറും 30 മിനിറ്റും കൊണ്ട് ചാര്‍ജ് ചെയ്യാന്‍ കഴിയും.
ഇക്കണോമി, നോര്‍മല്‍, പവര്‍ എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഇതില്‍ വരുന്നു. കൂടാതെ ബ്ലൂടൂത്ത് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന 11 ഇഞ്ച് ടിഎഫ്ടി സ്‌ക്രീനുമായി വരുന്ന സ്‌കൂട്ടര്‍ 28 ലിറ്റര്‍ ബൂട്ട് സ്‌പേസ് വാഗ്ദാനം ചെയ്യുന്നു. ഇത് സ്‌കൂട്ടറിനെ ദൈനംദിന ഉപയോഗത്തിന് പറ്റിയ ഓപ്ഷനാക്കി മാറ്റുന്നു.

ഗോദാവരി ഇബ്ലൂ Z ഒരു റെട്രോ ലുക്ക് സ്ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറാണ്. ഇന്ത്യന്‍ കുടുംബങ്ങളെ ലക്ഷ്യംവെച്ചാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിന് 48V/30Ah റീമൂവബിള്‍ LMFP (ലിഥിയം മാംഗനീസ് അയണ്‍ ഫോസ്‌ഫേറ്റ്) ബാറ്ററി പായ്ക്ക് ലഭിക്കുന്നു. ഫുള്‍ ചാര്‍ജില്‍ 80 കിലോമീറ്ററാണ് ക്ലെയിംഡ് റേഞ്ച്. എല്‍ഇഡി ലൈറ്റിംഗ് സജ്ജീകരണവും 28 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ് കപ്പാസിറ്റിയും ഇതിന് ലഭിക്കുന്നു.
വാഹനത്തിന് 3 വര്‍ഷം/30,000 കിലോമീറ്ററും ബാറ്ററിക്ക് 5 വര്‍ഷം/50,000 കിലോമീറ്ററും വാറണ്ടി പാക്കേജും കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഗോദാവരി ഇലക്ട്രിക് മോട്ടോര്‍സ് രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളുടെയും വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇബ്ലു ഫിയോ DX-ന് ഏകദേശം 1 ലക്ഷം രൂപ വിലയിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇബ്ലു ഫിയോ Z ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറിന് 70,000 രൂപയ്ക്ക് അടുത്താണ് പ്രതീക്ഷിക്കുന്ന വില. എല്ലാ വിലകളും എക്‌സ്-ഷോറൂം ആണ്. ഈ വര്‍ഷം തന്നെ രണ്ട് സ്‌കൂട്ടറുകള്‍ പുറത്തിറക്കും. ഹോണ്ട ആക്ടിവ e:, ഹോണ്ട QC1, ഹീറോ വിഡ V2, ബജാജ് ചേതക് എന്നീ ഇവികള്‍ക്കെതിരെയാണ് ഗോദാവരിയുടെ ചുണക്കുട്ടന്‍മാര്‍ മത്സരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








