ആക്ടിവക്ക് പിറകെ നടക്കാനല്ല ഒപ്പം നടക്കാനാണ് ഇഷ്ടമെന്ന് ആക്‌സസ്! സുസുക്കിയുടെ കന്നി ഇവി വരുന്നു

ഇലക്ട്രിക് ടൂവീലര്‍ സെഗ്‌മെന്റില്‍ മത്സരം കടുപ്പിച്ച് കൊണ്ട് കൂടുതല്‍ പരമ്പരാഗത വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിക്കൊണ്ടിരിക്കുകയാണ്. സ്‌കൂട്ടര്‍ സെഗ്‌മെന്റിലെ രാജാക്കന്‍മാരായ ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ കഴിഞ്ഞ മാസം തങ്ങളുടെ രണ്ട് പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചിരുന്നു. ആക്ടിവ e:, QC1 എന്നീ പേരുകളില്‍ വരുന്ന ഇവികളുടെ വില നാളെ തുടങ്ങാന്‍ പോകുന്ന 2025 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് പ്രഖ്യാപിക്കാനിരിക്കുകയാണ്. ഹോണ്ട, ഹീറോ, ടിവിഎസ്, ബജാജ് എന്നീ കമ്പനികള്‍ അരങ്ങേറിയതിനാല്‍ ഇനി സുസുക്കിയുടെ ഊഴമാണ്.

നാളെ ഡല്‍ഹിയില്‍ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ ആദ്യ ഇലക്ട്രിക് ടൂവീലര്‍ അവതരിപ്പിക്കാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജാപ്പനീസ് ബ്രാന്‍ഡ് 2023-ല്‍ ഇ-ബര്‍ഗ്മാന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബര്‍ഗ്മാന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷണം നടത്തുന്ന സ്‌പൈ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കന്നി ഇവി കൊണ്ട് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സ്വാധീനം ചെലുത്താന്‍ ജാപ്പനീസ് ബ്രാന്‍ഡ് ലക്ഷ്യമിടുന്നു. അതുകൊണ്ട് ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇ-ബര്‍ഗ്മാന്‍ ആയേക്കില്ല.

suzuki access 125

ഇന്ത്യന്‍ വിപണിക്കായി സുസുക്കി ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് XF091 എന്നാണ് ആന്തരികമായി കോഡ് നാമം നല്‍കിയിട്ടുള്ളത്. ഇന്ത്യന്‍ വിപണിയിലെ സുസുക്കിയുടെ ഏറ്റവും ജനപ്രിയമായ ഉല്‍പ്പന്നമാണ് ആക്‌സസ്. ആക്ടിവയോട് എതിരിട്ട് അടുത്തിടെയാണ് ആക്‌സസ് 60 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയിരുന്നു.

ജനങ്ങള്‍ക്ക് സുപരിചിതമായ പേര് ഉപയോഗിക്കുന്നത് വില്‍പ്പനക്ക് ഗുണം ചെയ്യുമെന്നതിനാല്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രൊഡക്ഷന്‍ പതിപ്പിനെ ആക്സസ് ഇലക്ട്രിക് അല്ലെങ്കില്‍ ഇ-ആക്സസ് എന്ന് പേരിടാന്‍ സാധ്യതയുണ്ട്. ഇലക്ട്രിക് പതിപ്പിന്റെ കാര്യത്തില്‍ ആയാലും ആക്ടിവയുടെ പിറകില്‍ നടക്കാനല്ല ഒപ്പം നടക്കാനാണ് ഇഷ്ടമെന്നാണ് ആക്‌സസ് പറയുന്നത്. ബാറ്ററി പായ്ക്കിന്റെ കാര്യത്തിലായിരിക്കും ഇ-ബര്‍ഗ്മാനും ഇ-ആക്സസും തമ്മിലുള്ള പ്രധാന വ്യത്യാസം.

suzuki access 125 front

അതായത് പുതിയ ഇലക്ട്രിക് സ്‌കൂട്ടറില്‍ സുസുക്കി ഒരു ഫിക്‌സഡ് ബാറ്ററി പായ്ക്ക് ആയിരിക്കും ഘടിപ്പിക്കുക. അതേസമയം ഇ-ബര്‍ഗ്മാനില്‍ നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്കുകള്‍ ആണ് വരുന്നത്. ഇന്ത്യയില്‍ ഒട്ടുമിക്ക ഇവി നിര്‍മാതാക്കളും തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ഫിക്‌സഡ് ബാറ്ററി പായ്ക്കാണ് നല്‍കുന്നത്. എന്നാല്‍ ഹീറോ വിഡ V1, പുറത്തിറങ്ങാന്‍ പോകുന്ന ഹോണ്ട ആക്റ്റീവ e: എന്നീ മോഡലുകള്‍ക്ക് റീമൂവബിള്‍ ബാറ്ററി പായ്ക്കുകളുമായി വരുന്നു.

റീമൂവബിള്‍ ബാറ്ററി പായ്ക്കുകള്‍ ചാര്‍ജിംഗ് സമയം ഗണ്യമായി കുറയ്ക്കുന്നുണ്ടെങ്കിലും അതുകൊണ്ട് ചില ബുദ്ധിമുട്ടുകളും ഉണ്ട്. അതില്‍ പ്രധാനമാണ് അണ്ടര്‍ സീറ്റ് കപാസിറ്റി കുറയുന്നത്. റീമൂവബിള്‍ ബാറ്ററി പായ്ക്കുകള്‍ ഉള്‍പ്പെടുത്തുമ്പോള്‍ ബൂട്ട് സ്‌പെയ്‌സിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. സ്‌കൂട്ടറിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഒന്നും സുസുക്കി പുറത്തുവിട്ടിട്ടില്ല. ഹോണ്ട ആക്ടിവയില്‍ സ്വീകരിച്ച അതേ മാതൃക സുസുക്കിയും ആക്‌സസിലൂടെ പിന്തുടരും.

വരാന്‍ പോകുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് 80 മുതല്‍ 100 കിലോമീറ്റര്‍ വരെ ട്രൂ റേഞ്ച് പ്രതീക്ഷിക്കുന്നു. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സഹായിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ ആയിരിക്കും ഇതിന് കരുത്ത് പകരുക. സുസുക്കി ആക്‌സസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉത്പാദനം ഇതിനകം ആരംഭിച്ചതായും അത് ഉടന്‍ വില്‍പ്പനയ്ക്കെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. 2025 ഓട്ടോ എക്‌സ്‌പോയില്‍ വരാനിരിക്കുന്ന ഉല്‍പ്പന്നത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ നമുക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, January 16, 2025, 16:33 [IST]
English summary
Auto expo 2025 suzuki expected to showcase access electric at bharat mobility global expo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X