പ്ലാറ്റിന മുതൽ ഡൊമിനാർ 250 വരെയുണ്ട്; ജിഎസ്ടി ഇളവിൽ കുറയുന്നത് 24000 രൂപ വരെ
ജിഎസ്ടി ഇളവ് രാജ്യമെങ്ങും ആഘോഷിക്കുമ്പോൾ, നിരവധി ബ്രാൻഡുകൾ തങ്ങളുടെ മോഡലുകളുടെ വിലകൾ പരിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്. ബജാജിൻ്റെ പ്ലാറ്റിന എന്ന മോഡലിൽ തുടങ്ങി ഡൊമിനാർ 250 വരെ മുഴുവൻ ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾക്ക് 20,000 രൂപ വരെ ലാഭവും
350 സിസിയിൽ താഴെയുള്ള എഞ്ചിൻ ശേഷിയുള്ള എല്ലാ മോട്ടോർസൈക്കിളുകൾക്കും വിലക്കുറവ് ബാധകമാകുമെന്നും ബജാജ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ തന്നെ ഒന്നിലധികം പൾസർ മോഡലുകളും, പ്ലാറ്റിന, സിടി, അവഞ്ചർ ലൈനപ്പ്, ഡൊമിനാർ 250 എന്നിവയുമെല്ലാമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിങ്ങളൊരു ബജാജ് ബൈക്ക് വാങ്ങാൻ തീരുമാനിച്ചിരിക്കുകയാണെങ്കിൽ കുറച്ച് കൂടി കാത്ത് നിൽക്കണേ.
അതായത് 22 സെപ്റ്റംബർ മുതൽ ഇളവ് പ്രാബല്യത്തിൽ വരും. ബജാജിനൊപ്പം തന്നെ കെടിഎമ്മിൻ്റെ വിലയിലും മാറ്റം വരുത്തിയിട്ടുണ്ട്. കെടിഎമ്മിൻ്റെ വിലയിലേക്ക്, 160 ഡ്യൂക്ക്, 200 ഡ്യൂക്ക്, 250 ഡ്യൂക്ക്, ആർസി 200, 250 അഡ്വഞ്ചർ തുടങ്ങിയ മോഡലുകൾക്കും ഈ ആനുകൂല്യം ലഭിക്കും. ഉപഭോക്താക്കൾക്ക് 20,000 രൂപ വരെ ലാഭിക്കാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഏപ്രിലിലാണ് ബജാജ് ചേതക് 3503 എന്നുപേരിട്ടിരിക്കുന്ന ഇവി അവതരിപ്പിച്ചത്. 1.10 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ബജാജ് ചേതക് 35 സീരീസിലെ ടോപ്പ് മോഡലുകളുടെ അതേ ബാറ്ററി പായ്ക്കും പുതിയ ഷാസിയും ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ടൂവീലറിന് വില കുറവായതിനാൽ തന്നെ കുറച്ച് ഫീച്ചറുകൾ മാത്രമേ വാഗ്‌ദാനം ചെയ്യുന്നുള്ളൂ. എങ്കിലും റേഞ്ചും വിലയും തന്നെ ഹൈലൈറ്റാക്കിയിരിക്കുന്നതിനാൽ ആളുകളെ ആകർഷിക്കാൻ പ്രാപ്‌തമാണ്.
ബജാജ് ചേതക് 3503 മറ്റ് 35 വേരിയന്റുകളിലെ അതേ അടിസ്ഥാന ആർക്കിടെക്ച്ചർ ഉപയോഗിച്ചാണ് പണികഴിപ്പിച്ചിരിക്കുന്നത്. 3.5kWh ബാറ്ററി പായ്ക്കുള്ളതിനാൽ തന്നെ സിംഗിൾ ചാർജിൽ 155 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ഇലക്ട്രിക് സ്‌കൂട്ടറിന് സാധിക്കുമെന്ന് ചുരുക്കം. ഉയർന്ന വേരിയന്റുകളിലെ അതേ ഷാസി ഉപയോഗിക്കുന്നതിനാൽ 3503 വേരിയന്റിന് വലിയ 35 ലിറ്റർ ബൂട്ട് സ്പേസും ലഭിക്കുന്നു.
ചേതക് ഇവിയുടെ മറ്റ് വേരിയന്റുകളിൽ നിന്ന് വ്യത്യസ്തമായി പുതിയ 3503 വേരിയന്റിന് മണിക്കൂറിൽ 63 കിലോമീറ്ററാണ് പരമാവധി പുറത്തെടുക്കാനാവുന്ന വേഗം. ഇക്കാര്യം കമ്പനി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ചേതക് 3503 ഇലക്ട്രിക് സ്‌കൂട്ടറിൽ ബേസിക്കായ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള കളർ എൽസിഡി ഡിസ്‌പ്ലേയാണ് ബജാജ് ഉപയോഗിച്ചിരിക്കുന്നത്. മറ്റ് ചേതക് 35 മോഡലുകളെ അപേക്ഷിച്ച് കൂടുതൽ ചാർജിംഗ് സമയവും ആവശ്യമായി വരും.
ബജാജ് പള്‍സര്‍ 125, ബജാജ് പള്‍സര്‍ N125, ബജാജ് പള്‍സര്‍ NS125, ബജാജ് ഫ്രീഡം സിഎന്‍ജി 125 എന്നിവയാണ് അവ. ഇതില്‍ ഫ്രീഡം 125 ഇന്ത്യയിലെ ആദ്യത്തെ സിഎന്‍ജി മോട്ടോര്‍സൈക്കിളാണ്. നിലവില്‍ ഓരോ മാസവും ഫ്രീഡം മികച്ച വില്‍പ്പനയാണ് ബജാജിന് സംഭാവന ചെയ്യുന്നത്. ബജാജിന്റെ എന്‍ട്രി ലെവല്‍ 125 സിസി ബൈക്കിന്റെ വില 85,000 രൂപയാണ്. അതേസമയം, ബജാജിന്റെ 125 സിസി ബൈക്കുകളുടെ പരമാവധി വില 1.11 ലക്ഷം രൂപയാണ്. എക്‌സ്-ഷോറൂം വിലകളാണ് ഇത്
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ (SIAM) ഡാറ്റ പ്രകാരം 110-125 സിസി സെഗ്മെന്റ് 2025 സാമ്പത്തിക വര്‍ഷത്തില്‍ 13% വളര്‍ച്ചയോടെ 3.6 ദശലക്ഷം യൂണിറ്റ് വില്‍പ്പനയാണ് നേടിയത്. ജിഎസ്ടിയുടെ ഇളവ് പ്രാബല്യത്തിൽ വരുന്നതോടെ ബജാജ് ആരാധകർക്ക് ഇനി സന്തോഷത്തിൻ്റെ നാളുകളായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








