ഒറ്റ മാസം ഈ ഇന്ത്യന്‍ കമ്പനി ബൈക്കുകള്‍ വാങ്ങിയത് 1.50 ലക്ഷത്തിലധികം വിദേശികള്‍! അത് ഹീറോയല്ല

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യ. ആഭ്യന്തര ബ്രാന്‍ഡുകള്‍ മുതല്‍ ലോകോത്തര ബ്രാന്‍ഡുകള്‍ വരെ ഇന്ത്യയില്‍ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നു. ഒരു ഇന്ത്യന്‍ കമ്പനിയാണ് ഇവിടെ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. അത് മറ്റാരുമല്ല ഹീറോ മോട്ടോകോര്‍പ്പാണ് (Hero MotoCorp). ഹീറോയും മുന്‍പങ്കാളിയായ ഹോണ്ടയും (Honda Motorcycles) തമ്മിലാണ് ആഭ്യന്തര വിപണിയില്‍ ഒന്നാം സ്ഥാനത്തിനായി കടുത്ത യുദ്ധം നടക്കുന്നത്. എന്നാല്‍ കയറ്റുമതിയുടെ കാര്യത്തില്‍ ഹീറോ, ഹോണ്ട എന്നീ കമ്പനികളെ പിന്നിലാക്കി മറ്റൊരു കമ്പനിയാണ് ഒന്നാമത്. അത് ഏതാണെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.

കഴിഞ്ഞ മാസം അതായത് 2025 ജനുവരിയില്‍ മൊത്തം 1,57,114 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ കയറ്റുമതി ചെയ്ത് ബജാജ് ഓട്ടോയാണ് ഹീറോയെയും ഹോണ്ടയെയും പിന്നിലാക്കിയത്. ഈ കാലയളവില്‍ ബജാജിന്റെ കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 36.74 ശതമാനം വര്‍ധിച്ചു. കയറ്റുമതി കണക്കുകളില്‍ രണ്ടാം സ്ഥാനവും ഹോണ്ട, ഹീറോ എന്നീ കമ്പനികള്‍ക്കില്ല എന്നാതാണ് രസം.

bajaj platina 100 instrument cluster

കയറ്റുമതിയുടെ കാര്യത്തില്‍ ടിവിഎസ് മോട്ടോര്‍ ആണ് രണ്ടാം സ്ഥാനത്തത്തെത്തിയത്. കഴിഞ്ഞ മാസം ടിവിഎസ് മൊത്തം 93,811 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ കപ്പല്‍ കയറ്റി വിട്ടു. 2024 ജനുവരി മാസത്തെ അപേക്ഷിച്ച് 52.03 ശതമാനമാണ് തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി വളര്‍ച്ച രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ നിന്ന് പോയ മാസം ഏറ്റവും കൂടുതല്‍ ഇരുചക്ര വാഹനങ്ങള്‍ കയറ്റുമതി ചെയ്ത കമ്പനികളുടെ പട്ടികയില്‍ ഹോണ്ട മൂന്നാം സ്ഥാനത്തെത്തി.

ഈ കാലയളവില്‍ ഹോണ്ട മൊത്തം 41,870 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ കയറ്റുമതി ചെയ്തു. 13.5 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ഹോണ്ടക്ക് പിന്നില്‍ നാലാം സ്ഥാനത്താണ് ഹീറോ. പോയ മാസം ഹീറോ മൊത്തം 34,495 യൂണിറ്റ് ഇരുചക്രവാഹനങ്ങള്‍ കയറ്റുമതി ചെയ്തു. വാര്‍ഷിക വളര്‍ച്ച 140.80 ശതമാനമാണ്. കയറ്റുമതിയുടെ കാര്യത്തില്‍ സുസുക്കിയാണ് അഞ്ചാം സ്ഥാനത്ത്.

2023 honda shine

ഈ കാലയളവില്‍ സുസുക്കി മൊത്തം 21,087 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ കയറ്റുമതി ചെയ്ത 38.27 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. 2025 ജനുവരിയില്‍ കയറ്റുമതിയുടെ കാര്യത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ആറാം സ്ഥാനത്തെത്തി. കഴിഞ്ഞ മാസം റോയല്‍ എന്‍ഫീല്‍ഡ് മൊത്തം 10,080 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ കയറ്റുമതി ചെയ്തു. വാര്‍ഷിക വളര്‍ച്ച 79.01 ശതമാനമാണ്. കഴിഞ്ഞ മാസം ആഭ്യന്തര വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് 80,000 യൂണിറ്റിലധികം ഇരുചക്ര വാഹനങ്ങളാണ് വിറ്റത്.

2025 ജനുവരിയില്‍ ബജാജ് രാജ്യത്ത് 1,71,299 ഇരുചക്ര വാഹനങ്ങള്‍ വിറ്റു. ഒരു വര്‍ഷം മുമ്പ് ഇതേ മാസത്തില്‍ ഇത് 1,93,350 യൂണിറ്റായിരുന്നു. എന്നിരുന്നാലും, 2024 ഡിസംബറില്‍ വില്‍പ്പന നടത്തിയ 1,28,335 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബജാജിന്റെ ആഭ്യന്തര വില്‍പ്പന 33.48 ശതമാനം വര്‍ധിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ ബജാജിന്റെ ആഭ്യന്തര വില്‍പ്പന 4 ശതമാനം വര്‍ധിച്ച് 19,78,452 യൂണിറ്റുകളായി.

hero splendor

മുന്‍ വര്‍ഷം അത് 18,97,054 യൂണിറ്റായിരുന്നു. കയറ്റിമതി ബിസിനസിലും വളര്‍ച്ചയുണ്ട്. ഇക്കാലയളവില്‍ കയറ്റുമതി 14 ശതമാനം വര്‍ധിച്ച് 12,22,300 യൂണിറ്റുകളില്‍ നിന്ന് 13,88,707 യൂണിറ്റുകളായി ഉയര്‍ന്നു. വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി ബജാജ് രാജ്യത്തെ തങ്ങളുടെ പോര്‍ട്‌ഫോളിയോ വലുതാക്കുന്നുണ്ട്. ഏറ്റവും പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ആവശ്യമായ അപ്ഡേറ്റുകള്‍ക്കൊപ്പം ബജാജ് രണ്ട് ബൈക്കുകള്‍ പുറത്തിറക്കാന്‍ പോകുകയാണ്.

ബജാജ് പള്‍സര്‍ RS200 പോലുള്ള മോഡലുകള്‍ ഈ വര്‍ഷം എത്തി. അതേ 'ബംബിള്‍-ബീ' സ്‌റ്റൈല്‍ ബോഡിക്കൊപ്പം പുതിയ എല്‍ഇഡി ടെയില്‍ ലൈറ്റ് ക്ലസ്റ്ററും പുതിയ സവിശേഷതകളുമായാണ് ഇത് വരുന്നത്. ബജാജ് വിപണിയിലെത്തിച്ച ലോകത്തിലെ ആദ്യത്തെ സിഎന്‍ജി ബൈക്കായ ഫ്രീഡം 125 മികച്ച വില്‍പ്പന നേടുന്നുണ്ട്. ബജാജിന്റെ ഏറ്റവും വില്‍പ്പനയുള്ള അഞ്ച് ബൈക്കുകളില്‍ ഒന്നായി ഇത് മാറിയിട്ടുണ്ട്.

More from DriveSpark

Article Published On: Friday, February 7, 2025, 14:30 [IST]
English summary
Bajaj auto becomes no 1 two wheeler exporter in january 2025 shipped 157114 units
കൂടുതല്‍... #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X