ഏയ് ഓട്ടോ! ബജാജ് ഓട്ടോ പുത്തൻ ബ്രാൻഡ് ഇറക്കിയിട്ടുണ്ടേ; ഇവി സെഗ്മെൻ്റിൽ രാജാവാകാൻ ബജാജ്

വാഹന വിപണി മൊത്തത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ പിന്നാലെ പോകുമ്പോൾ പ്രത്യേകിച്ച് ത്രീ വീലർ സെഗ്മെൻ്റിൽ കാര്യമായി മത്സരം നടക്കുന്നില്ല. പക്ഷേ എപ്പോഴും ബജാജ് തന്നെയാണ് ത്രീ വീലർ സെഗ്മെൻ്റിൽ മുന്നൽ നിൽക്കുന്നത്. പിയാജിയോ ആപ്പേയ്ക്കുളള പ്രാധാന്യവും തളളിക്കളയാൻ കഴിയുന്ന ഒന്നല്ല. എന്നാൽ ഇപ്പോഴിതാ ബജാജ് തങ്ങളുടെ ഇവി ത്രീവീലർ സെഗ്മെൻ്റിനെ ഒന്ന് ഉടച്ച് വാർത്തിരിക്കുകയാണ്. ഇവി സെഗ്മെൻ്റിന് ഗോഗോ എന്ന പേര് നൽകിയിരിക്കുകയാണ് ബജാജ്.

ബജാജ് ഗോഗോ ബ്രാൻഡിന് കീഴിൽ കൂടുതൽ വാഹനങ്ങൾ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. P5009, P5012, P7012 എന്ന മൂന്ന് മോഡലുകളാണ് വരാൻ പോകുന്നത്. മോഡലുകളുടെ വിലയുടെ കാര്യത്തിലേക്ക് വന്നാൽ ബജാജ് ഗോഗോ P5009 ന് 3,26,797 രൂപ ആണ് എക്സ്ഷോറൂം വില, കൂടാതെ 12 kWh ബാറ്ററി ഓപ്ഷനും ഇതിനൊപ്പം ലഭിക്കുന്നതാണ്.

വലിയ ഗോഗോ P7012 ന് 3,83,004 രൂപ ആണ് എക്സ്ഷോറൂം വിലയുണ്ട്. ബജാജ് ഓട്ടോയുടെ എതിരാളിയായ പിയാജിയോ ആപ്പേ കഴിഞ്ഞ വർഷം ഇവി ഓട്ടോ അവതരിപ്പിച്ചിരുന്നു. പാസഞ്ചർ സെഗ്‌മെന്റിൽ ആപ്പെ ഇ സിറ്റി എഫ്എക്സ് മാക്സ് (Ape E-City FX Max), കാർഗോ വിഭാഗത്തിൽ ആപ്പെ ഇ-എക്സ്‍ട്ര എഫ്എക്സ് മാക്സ് (Ape E-Xtra FX Max) എന്നിവയായിരുന്നു അത്.

പിയു മാക്സും ഡബ്ലുപി മാക്സും. യഥാക്രമം 3.46 ലക്ഷം രൂപയും 3.43 ലക്ഷം രൂപയുമാണ് ഇവയുടെ വില. ആപ്പെ ഇ സിറ്റി എഫ്എക്സ് മാക്സിന് 3.26 ലക്ഷം രൂപയാണ് പൂനെ എക്സ്-ഷോറൂം വില. പുതിയ വേരിയന്റുകളായ ആപ്പെ ഇ സിറ്റി , ആപ്പെ ഇ-എക്സ്‍ട്ര എന്നിവ ഒറ്റ ചാർജിൽ യഥാക്രമം 145 കിലോമീറ്ററും 115 കിലോമീറ്ററും റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മികച്ച ഗ്രൗണ്ട് ക്ലിയറൻസിനായി 12 ഇഞ്ച് ടയർ വലുപ്പമുള്ളതാണ് ഈ ഇവികൾ.

ഡ്രൈവിംഗ് സമയത്ത് മികച്ച ദൃശ്യപരതയ്ക്കും നിയന്ത്രണത്തിനും വേണ്ടി ഈ മുച്ചക്ര ഇവികളുടെ സീറ്റ് ഉയരം ക്രമീകരിച്ചിരിക്കുന്നു. ഡ്രൈവർമാർക്ക് മികച്ച നാവിഗേഷൻ നൽകുകയും ഫ്ലീറ്റ് ഉടമകളെ ഏറ്റവും കാര്യക്ഷമതയോടെ ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും അനുവദിക്കുന്ന അഡ്വാൻസ്‍ഡ് ടെലിമാറ്റിക്‌സ് 2.0 സഹിതമാണ് പുതിയ മോഡലുകൾ വരുന്നത് എന്നും കമ്പനി പറയുന്നു.

ഹീറോ മോട്ടോകോർപ്പിൻ്റെ ഉടമസ്ഥതയിലുള്ള സർജ് സ്റ്റാർട്ടപ്പ് തങ്ങളുടെ ആദ്യ S32 വെളിപ്പെടുത്തി ലോകത്തെ മൊത്തം ഞെട്ടിച്ചിരുന്നു. ഇതൊരു മോഡുലാർ വാഹനമാണെന്നതു തന്നെയാണ് പ്രത്യേകത. രണ്ട് തരത്തിൽ ഉപയോഗിക്കാനാവുന്ന വണ്ടിയാണിത്. എന്നാൽ കാർ അല്ലെന്ന് മാത്രം. പകരം ഇതൊരു ഇലക്ട്രിക് സ്കൂട്ടറിൻ്റെയും ഇലക്ട്രിക് ഓട്ടോറിക്ഷയുടേയും സംയോജനമാണ്.

ത്രീവീലറായും ടൂവീലറായും ഈ വാഹനം കൊണ്ടുനടക്കാമെന്ന് സാരം. കാർഗോ അല്ലെങ്കിൽ ഫെറി യാത്രക്കാരെ കൊണ്ടുപോകുന്നതിനും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികളെ പിന്തുണയ്ക്കുന്നതിനുമായാണ് ഈ മോഡൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു വാഹന നിർമാതാവ് ഇത്തരമൊരു ആശയം പിന്തുടരുന്നതും അവതരിപ്പിക്കുന്നതും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, February 27, 2025, 20:35 [IST]
English summary
Bajaj auto is launching an all new brand of electric auto called gogo details inside
കൂടുതല്‍... #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X