പവറും മൈലേജുമുള്ള കിടിലന്‍ ബൈക്ക് അവിശ്വസിനീയമായ വിലയില്‍! മാര്‍ക്കറ്റ് പിടിക്കാന്‍ കച്ചകെട്ടി ബജാജ്

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ ഒന്നാണ് ബജാജ് ഓട്ടോ. ലക്ഷക്കണക്കിന് ടൂവീലറുകളാണ് കമ്പനി ഓരോ വര്‍ഷവും വില്‍ക്കുന്നത്. പെട്രോള്‍ മണപ്പിച്ചാല്‍ ഓടുന്ന കമ്മ്യൂട്ടര്‍ ബൈക്കുകള്‍ മുതല്‍ സൂപ്പര്‍ ബൈക്കുകള്‍ വരെ ബജാജിന്റെ ശ്രേണിയില്‍ ഉണ്ട്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ 125 സിസി ബൈക്കുകള്‍ക്ക് നല്ല ഡിമാന്‍ഡ് ആണ്. അതിനാല്‍, എല്ലാ മുന്‍നിര കമ്പനികളും 125 സിസി സെഗ്മെന്റില്‍ പുതിയ ബൈക്കുകള്‍ അവതരിപ്പിക്കുന്നതില്‍ വലിയ താല്‍പ്പര്യം കാണിക്കുന്നു. ഇതിനോടകം തന്നെ ബജാജ് 125 സിസി സെഗ്മെന്റില്‍ 4 ബൈക്കുകള്‍ വില്‍ക്കുന്നു.

ബജാജ് പള്‍സര്‍ 125, ബജാജ് പള്‍സര്‍ N125, ബജാജ് പള്‍സര്‍ NS125, ബജാജ് ഫ്രീഡം സിഎന്‍ജി 125 എന്നിവയാണ് അവ. ഇതില്‍ ഫ്രീഡം 125 ഇന്ത്യയിലെ ആദ്യത്തെ സിഎന്‍ജി മോട്ടോര്‍സൈക്കിളാണ്. നിലവില്‍ ഓരോ മാസവും ഫ്രീഡം മികച്ച വില്‍പ്പനയാണ് ബജാജിന് സംഭാവന ചെയ്യുന്നത്. 2024 ജൂലൈയില്‍ പുറത്തിറങ്ങിയ ഫ്രീഡം സിഎന്‍ജി ബൈക്ക് ഇതിനോടകം 60000 യൂണിറ്റ് വില്‍പ്പനയുമായി വമ്പന്‍ കുതിപ്പാണ് കാഴ്ചവെക്കുന്നത്.

bajaj freedom 125 sid profile

ഇപ്പോള്‍ ബജാജിന്റെ എന്‍ട്രി ലെവല്‍ 125 സിസി ബൈക്കിന്റെ വില 85,000 രൂപയാണ്. അതേസമയം, ബജാജിന്റെ 125 സിസി ബൈക്കുകളുടെ പരമാവധി വില 1.11 ലക്ഷം രൂപയാണ്. എക്‌സ്-ഷോറൂം വിലകളാണ് ഇത്. കഴിഞ്ഞ വര്‍ഷം കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ വിപണി വിഹിതം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വരും മാസങ്ങളില്‍ വിലകുറഞ്ഞ എന്‍ട്രി ലെവല്‍ 125 സിസി ബൈക്ക് പുറത്തിറക്കി വീണ്ടും കരുത്ത് വീണ്ടെടുക്കാന്‍ ഒരുങ്ങുകയാണ് ബജാജ് എന്ന് പുതിയ റിപ്പാര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

125cc+ വിഭാഗത്തില്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ 21% ആയിരുന്ന ബജാജിന്റെ വിപണി വിഹിതം. 2024 സാമ്പത്തിക വര്‍ഷത്തില്‍ 26% ആയി ഉയര്‍ന്നെങ്കിലും 2025 സാമ്പത്തിക വര്‍ഷത്തില്‍ 24% ആയി ക്ലോസ് ചെയ്തു. ഇത് വീണ്ടും ഉയര്‍ത്താനാണ് ബജാജിന്റെ ശ്രമം. ബജാജിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള 125 സിസി ബൈക്കായിരിക്കും ഇതെന്നാണ് സൂചന. പുതിയ 125 സിസി ബൈക്കിന്റെ പ്രാരംഭ വില 80,000 രൂപയാകാനാണ് സാധ്യത.

പുതിയ 125 സിസി ബൈക്ക് അടുത്ത വര്‍ഷം അതായത് 2026-ല്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ 125 സിസി സെഗ്മെന്റില്‍ എല്ലാ മാസവും മികച്ച വില്‍പ്പനയാണ് രേഖപ്പെടുത്തുന്നത്. ഈ ഒരു അവസരം മുതലെടുക്കാനായാണ് ബജാജ് പുതിയ മോഡലുകളുമായി 125 സിസി മോഡല്‍ നിര അപ്‌ഡേറ്റ് ചെയ്യുന്നത്.

വളരെ കുറഞ്ഞ വിലയില്‍ വരുന്നതിനാല്‍ ഈ ബൈക്കിന് മികച്ച പ്രതികരണം ലഭിക്കാന്‍ സാധ്യതയുണ്ട്. ബജാജിന്റെ പുതിയ 125 സിസി ബൈക്കിന്റെ എഞ്ചിന്‍, സവിശേഷതകള്‍, സാങ്കേതിക സവിശേഷതകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വരും മാസങ്ങളില്‍ അവ ഓരോന്നായി കമ്പനി പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.

bajaj pulsar 125

പുതിയ 125 സിസി ബൈക്ക് വരുന്നുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പള്‍സര്‍ ശ്രേണിയിലായിരിക്കുമോ അതോ പുത്തന്‍ അവതാരത്തിലായിരിക്കുമോ മോഡല്‍ എത്തുകയെന്ന കാര്യങ്ങള്‍ ഒന്നും തുറന്ന് പറയാന്‍ ബജാജ് അധികൃതര്‍ തയാറായിട്ടില്ല. 100 സിസി ബൈക്ക് സെഗ്മെന്റില്‍ നിന്ന് മാറി ശക്തവും ഇന്ധനക്ഷമതയുള്ളതുമായ മോട്ടോര്‍സൈക്കിളുകള്‍ തേടുന്ന ഉപഭോക്താക്കള്‍ ഇപ്പോള്‍ എത്തിപ്പെടുന്നത് 125 സിസി വിഭാഗത്തിലാണ്. 80,848 രൂപയ്ക്ക് വില്‍ക്കുന്ന ഹീറോ സൂപ്പര്‍ സ്പ്ലെന്‍ഡറാണ് ഈ വിഭാഗത്തിലെ ഏറ്റവും വിലകുറഞ്ഞ ബൈക്ക്.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ (SIAM) ഡാറ്റ പ്രകാരം 110-125 സിസി സെഗ്മെന്റ് 2025 സാമ്പത്തിക വര്‍ഷത്തില്‍ 13% വളര്‍ച്ചയോടെ 3.6 ദശലക്ഷം യൂണിറ്റ് വില്‍പ്പനയാണ് നേടിയത്. ഈ വിഭാഗം ഇനിയും വളരാന്‍ സാധ്യതയുള്ളതിനാലാണ് പുത്തന്‍ മോഡലുമായി ചൂതാടാന്‍ ബജാജ് ഇറങ്ങുന്നത്.

More from DriveSpark

Article Published On: Monday, June 9, 2025, 13:08 [IST]
English summary
Bajaj auto plans to launch new affordable entry level 125cc motorcycle in india soon
കൂടുതല്‍... #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X