പള്‍സര്‍ ഹാട്രിക് ഓഫര്‍ പുനരവതരിപ്പിച്ച് ബജാജ്, ₹15500 വരെ ലാഭിക്കാം! ഈ വര്‍ഷം ഇതുപോലൊരു ഓഫര്‍ ഇനി കിട്ടില്ല
ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് ഒരു മുഖവുര നല്‍കേണ്ട ആവശ്യമില്ലാത്ത ബൈക്ക് മോഡല്‍ ആണ് ബജാജ് പള്‍സര്‍. വര്‍ഷങ്ങളായി വിപണിയില്‍ ഉളള പള്‍സറിന്റെ ഒന്നിലേറെ പതിപ്പുകള്‍ വിപണിയില്‍ നിന്ന് വില്‍പ്പന വാരുന്നു. ഉത്സവ സീസണ്‍ അവസാനിച്ച് ഇയര്‍ എന്‍ഡ് ഓഫറുകളുടെ കാലമായപ്പോള്‍ ബജാജ് ഓട്ടോ തങ്ങളുടെ ജനപ്രിയ 'പള്‍സര്‍ ഹാട്രിക് ഓഫര്‍' പുനരവതരിപ്പിച്ചിരിക്കുകയാണ്. റെക്കോര്‍ഡ് ഉത്സവകാല വില്‍പ്പനയ്ക്ക് ശേഷവും ഉപഭോക്തൃ ഡിമാന്‍ഡ് തുടരുന്ന സാഹചര്യം പരിഗണിച്ചാണ് ഈ തീരുമാനം. 2025 ഡിസംബര്‍ മാസം പള്‍സര്‍ ബൈക്ക് വാങ്ങുന്നവര്‍ക്ക് പള്‍സര്‍ ഹാട്രിക് ഓഫറിന് കീഴില്‍ ലഭ്യമാകാന്‍ പോകുന്ന ആനുകൂല്യങ്ങള്‍ ഈ ലേഖനത്തില്‍ വിശദമായി വായിച്ചറിയാം.
ഡിസംബറില്‍ പള്‍സര്‍ വാങ്ങുന്നവര്‍ക്ക് 2025 കലണ്ടര്‍ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് 15,500 രൂപ വരെ ലാഭിക്കാന്‍ കഴിയുന്ന ഒരു കോംബോ ഓഫറാണിത്. പള്‍സര്‍ ഹാട്രിക് ഓഫറില്‍ മൂന്ന് പ്രധാന ആനുകൂല്യങ്ങളാണുള്ളത്. ജിഎസ്ടി പരിഷ്‌കരണത്തിന്റെ പൂര്‍ണ പ്രയോജനം, സീറോ പ്രോസസിംഗ് ചാര്‍ജ്, ഇന്‍ഷുറന്‍സില്‍ ഗണ്യമായ ലാഭം എന്നിവയാണ് അവ. മറഞ്ഞിരിക്കുന്ന മറ്റ് ചെലവുകള്‍ ഇല്ലാതെ പള്‍സര്‍ വാങ്ങുന്നവര്‍ക്ക് ഒരു വാല്യൂ പാക്കേജ് ഇത് നല്‍കുന്നു.

അടുത്തിടെ നടപ്പാക്കിയ ജിഎസ്ടി പരിഷ്‌കരണത്തില്‍ നിന്നുള്ള മുഴുവന്‍ വിലക്കുറവും നേരിട്ട് ഉപഭോക്തൃ ഇന്‍വോയ്സുകളിലേക്ക് കൈമാറുമെന്ന് ബജാജ് പറയുന്നു. പാക്കേജിന്റെ ഭാഗമായി ഉപഭോക്താക്കളില്‍ നിന്ന് ലോണ്‍ അല്ലെങ്കില്‍ ഫിനാന്‍സിംഗ് പ്രോസസിംഗ് ഫീസ് ഈടാക്കില്ല. ഈ ചാര്‍ജുകള്‍ സാധാരണയായി ഫിനാന്‍ഷ്യര്‍മാര്‍ ഈടാക്കുകയും വായ്പ നല്‍കുന്നയാള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടുകയും ചെയ്യും.
ഓഫറില്‍ ഇന്‍ഷുറന്‍സ് സേവിംഗുകളും ഉള്‍പ്പെടുന്നതിനാല്‍ പ്രാരംഭ ചെലവുകള്‍ കുറയുന്നു. ഈ മൂന്ന് ഭാഗങ്ങളിലായി ലഭിക്കുന്ന കിഴിവിനെയാണ് കമ്പനി 'ഹാട്രിക്' സേവിംഗ്‌സ് എന്ന് വിളിക്കുന്നത്.ഈ ഹാട്രിക് ഓഫര്‍ ഇന്ത്യയിലെ എല്ലാ പള്‍സര്‍ മോഡലുകള്‍ക്കും ബാധകമാണ്, എന്നാല്‍ ഇത് പരിമിതകാലത്തേക്കുള്ളതാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
ഇയര്‍ എന്‍ഡില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള പള്‍സര്‍ വാങ്ങി കാര്യമായ തുക ലാഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഇതൊരു സുവര്‍ണാവസരമാണ് ഒരുക്കുന്നത്. ചില പ്രദേശങ്ങളില്‍ പള്‍സര്‍ 125-ന് 10,900 രൂപയും പള്‍സര്‍ NS125 എബിഎസിന് 12,200 രൂപയും പള്‍സര്‍ N160-ക്ക്15,700 രൂപയും വരെ ലാഭിക്കും.ഈ വര്‍ഷം ഏറ്റവും മികച്ച ഓഫറില്‍ പള്‍സര്‍ സ്വന്തമാക്കാനുള്ള അവസാന അവസരമാണ് ഇതെന്ന് കമ്പനി വ്യക്തമാക്കുന്നു.
ഈ ഓഫറിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഏറ്റവും അടുത്ത ബജാജ് ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കാന്‍ താല്‍പര്യപ്പെടുന്നു. ഏതൊരു നിര്‍മ്മാതാവിന്റെയും ഓഫറിലെന്ന പോലെ ഇവിടെയും കൃത്യമായ ആപ്ലിക്കേഷന്‍ വ്യത്യാസപ്പെടാം. അതിനാല്‍ മൂന്ന് ഘടകങ്ങള്‍ എങ്ങനെ പ്രയോഗികമാകുന്നു എന്നതിനെ കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ ഡീലര്‍ഷിപ്പില്‍ ഇന്‍വോയ്‌സ് ബ്രേക്ക്ഡൗണും നിബന്ധനകളും പരിശോധിക്കണം.
ബജാജ് ഓട്ടോയുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ 2025 നവംബര്‍ മാസത്തെ മൊത്തം വില്‍പ്പന 453,273 യൂണിറ്റായിരുന്നു. അതായത് മുന്‍ വര്‍ഷത്തേക്കാള്‍ 8% വര്‍ധന. കയറ്റുമതിയിലെ വര്‍ധനവ് കമ്പനിയുടെ കഴിഞ്ഞ മാസത്തെ പ്രകടനത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മ പറഞ്ഞു. ആഭ്യന്തര വിപണിയില്‍ നേരിയ വളര്‍ച്ചയുണ്ടായെങ്കിലും കയറ്റുമതിയില്‍ ബജാജ് നേട്ടമുണ്ടാക്കി.
കമ്പനിയുടെ മൊത്തം കയറ്റുമതി 205,757 യൂണിറ്റായിരുന്നു. 14% വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ കയറ്റുമതി 180,786 യൂണിറ്റായിരുന്നു. കയറ്റുമതിയില്‍ ബജാജിന്റെ ഏറ്റവും വലിയ നേട്ടമാണിത്. ആഭ്യന്തര ടൂവീലര്‍ വില്‍പ്പന 202,510 യൂണിറ്റായിരുന്നു. ഉത്സവ സീസണിനുശേഷം ഡിമാന്‍ഡില്‍ നേരിയ കുറവുണ്ടായതോടെ 1% ഇടിവ് നേരിട്ടു. ടൂവീലര്‍ കയറ്റുമതി 8% വര്‍ധിച്ച് 177,204 യൂണിറ്റായി.


Click it and Unblock the Notifications








