കോടികൾ വാരിയെറിഞ്ഞ് കെടിഎമ്മിനെ വലവീശി പിടിച്ചു; ഇനി ബജാജിന് വിൽപ്പനയിൽ ശുക്രദശ തന്നെ
ഏതൊരു ചെറുപ്പക്കാരൻ്റേയും പ്രിയപ്പെട്ട വാഹനമാണ് കെടിഎം. അതോടൊപ്പം തന്നെയാണ് ബജാജിൻ്റെ മോഡലുകളും. ഓസ്ട്രിയൻ കമ്പനിയായ കെഎടിഎമ്മിനെ സഹായിക്കാൻ ബജാജ് 7800 കോടി രൂപ മുടക്കിയിരിക്കുകയാണ്. കെടിഎമ്മിൽ ചെറിയ ഓഹരി പങ്കാളിത്തമുണ്ടായിരുന്ന ബജാജ് ഇനി മുതൽ കമ്പനിയെ മൊത്തമായി സ്വന്തമാക്കിയിരിക്കുകയാണ്. ഈ ഏറ്റെടുക്കലിലൂടെ ബജാജ് സ്പോർട്സ് മോട്ടോർസൈക്കിൾ മേഖലയിലെ രാജാവായി മാറുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അല്ലെങ്കിൽ തന്നെ ഇലക്ട്രിക് സ്കൂട്ടർ സെഗ്മെൻ്റിൽ ബജാജ് മികച്ച വിൽപ്പന നേടിയിരുന്നു. 2025 മോഡൽ ബജാജ് പ്ലാറ്റിന 110 ബ്രാൻഡ് വീണ്ടും കൊണ്ടുവന്നിരുന്നു.
2025 പ്ലാറ്റിന 110 ന് കറുപ്പും പച്ചയും എന്ന രൂപത്തിൽ പുതിയ ഡ്യുവൽ-ടോൺ കളർ തീമുകളിലാണ് ലഭിക്കുന്നത്. അലോയ് വീലുകളിലേക്ക് നോക്കിയാൽ പച്ച പിൻസ്ട്രിപ്പിംഗും ഗ്രാഫിക്സ്, ഹൈലൈറ്റുകളായി എടുത്തു പറയേണ്ടത്. കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്റെ ഔട്ട്‌ഗോയിംഗ് മോഡൽ എബോണി ബ്ലാക്ക് ബ്ലൂ, എബോണി ബ്ലാക്ക് റെഡ്, കോക്ക്‌ടെയിൽ വൈൻ റെഡ് എന്നീ മൂന്ന് പെയിന്റ് ഷേഡുകളിലാണ് മുൻപ് വന്നിരുന്നത്. 2022 അവസാനത്തോടെ ലോഞ്ച് ചെയ്ത മോഡലിന് 72,224 രൂപയായിരുന്നു എക്സ്ഷോറൂം വില വന്നിരുന്നത്.

ബജാജ് പ്ലാറ്റിന 110 വളരെ ശക്തവും മികച്ചതുമായ സവിശേഷതകളോടെയായിരുന്നു വിപണനത്തിന് എത്തിയിരുന്നത്. ഡിജിറ്റൽ ഇൻസ്ട്രമെൻ്റ് ക്ലസ്റ്ററായിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനം. ഇതിൽ സ്പീഡോമീറ്റർ, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ തുടങ്ങി നിരവധി കാര്യങ്ങൾ ലഭ്യമാവുമായിരുന്നു. എബിഎസ് വേരിയന്റിന് ഡിസ്‌ക് ബ്രേക്കിൻ്റെയും ട്യൂബ് ലെസ് ടയറുകളുടെയും പിന്തുണ വരെ ലഭിക്കുമായിരുന്നുവെന്ന് വേണം പറയാൻ.
കൂടാതെ ഫോൺ ചാർജ് ചെയ്യുന്നതിനുള്ള മൊബൈൽ ചാർജിംഗ് പോർട്ട് പോലുള്ള സവിശേഷതകളും ബജാജ് പ്ലാറ്റിന 110 ABS മോഡലിൽ വാഗ്‌ദാനം ചെയ്‌തിരുന്നു. 115.45 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനായിരുന്നു കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന് തുടിപ്പേകാൻ എത്തിയിരുന്നത്. 5-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ ഇതിന് 7,000 ആർപിഎമ്മിൽ 8.4 bhp പവറും 5,000 ആർപിഎമ്മിൽ 9.81 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയുമായിരുന്നു.

കെടിഎമ്മിൻ്റെ പുതിയ വാർത്തകളിലേക്ക് നോക്കിയാൽ കെടിഎം ഇന്ത്യ തങ്ങളുടെ RC 200 മോട്ടോര്‍സൈക്കിളിന് ഒരു പുതിയ നിറം സമ്മാനിച്ചിരിക്കുകയാണ്. മെറ്റാലിക് ഗ്രേ എന്നാണ് പുത്തന്‍ കളര്‍വേയുടെ പേര്. ഗ്രേ, ഓറഞ്ച്, ബ്ലാക്ക് എന്നിവ കലര്‍ന്ന ട്രിപ്പിള്‍-ടോണ്‍ ഓപ്ഷന്‍ ബൈക്കിന് തിളക്കമുള്ളതും ഊര്‍ജ്ജസ്വലവുമായ ആകര്‍ഷണം നല്‍കുന്നു.നിലവിലുള്ള കറുപ്പ്, ബ്ലാക്ക് നിറങ്ങള്‍ക്കൊപ്പം ഇതും കമ്പനി വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
കെടിഎം അടുത്തിടെ RC 200 മോട്ടോര്‍സൈക്കിളിന്റെ വില ഏകദേശം 11,000 രൂപ വര്‍ധിപ്പിച്ചിരുന്നു. വില വര്‍ധനവിനുള്ള കാരണങ്ങള്‍ കെടിഎം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും കേന്ദ്ര സര്‍ക്കാറിന്റെ പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് എഞ്ചിന്‍ അപ്ഡേറ്റ് ചെയ്തതാണ് വില വര്‍ധനവിന് കാരണമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ OBD-2B എഞ്ചിനുമായി വരുന്ന ബൈക്കുകള്‍ക്കെല്ലാം ചെറിയ രീതിയില്‍ വില വര്‍ധിച്ചിട്ടുണ്ട്.

എഞ്ചിന്‍ അപ്ഡേറ്റ് മാത്രം പരിഗണിക്കുമ്പോള്‍ ഇത് വമ്പന്‍ വര്‍ധനവായി തോന്നാമെങ്കിലും പുതിയൊരു ലുക്ക് നല്‍കുന്നതിനായി കമ്പനി ഇപ്പോള്‍ ബൈക്കിനായി ഒരു പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചത് കുറച്ചെങ്കിലും സാധൂകരിക്കുന്നു. പുതിയ മെറ്റാലിക് ഗ്രേ വേരിയന്റിന്റെ ഫെയറിംഗിലും ടെയില്‍ സെക്ഷനിലും രണ്ട് ഗ്രേ നിറത്തിലുള്ള ഷേഡുകളും ഓറഞ്ച് നിറത്തിലുള്ള ഒരു ഡാഷും ചേര്‍ന്നതാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








