റെയർ എർത്ത് മാഗ്നറ്റ് ചതിച്ചാശാനേ! ഇവി വിൽപ്പനയിൽ വൻ ഇടിവ് നേരിട്ട് ബജാജ്

ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കുന്നതിലൂടെ നിങ്ങളുടെ ചിലവ് കുറയ്ക്കാൻ സാധിക്കുമെന്നതാണല്ലോ എല്ലാവരുടേയും ലക്ഷ്യം. ഇലക്ട്രിക് സ്കൂട്ടറുകളാണ് ആദ്യമായി വിപണിയിൽ ഇവികളുടെ അടിത്തറ പണിതത്. ഏഥർ, ഓല പോലെയുളള ബ്രാൻഡുകൾ കിടിലൻ റേഞ്ചും ഫീച്ചറുകളും നൽകാൻ തുടങ്ങിയപ്പോൾ ആളുകൾ അവരുടെ പിന്നാലെ പോയി. എന്നാൽ അതിൽ തന്നെ ബജാജ് തങ്ങളുടെ പുത്തൻ ഇവി സ്കൂട്ടറുകൾ പുറത്തിറക്കിയപ്പോൾ എതിരാളികൾ പോലും വിറച്ചു പോയി. എന്നാൽ ഇലക്ട്രിക് വിപണിയിൽ റെയർ എർത്ത് മാഗ്നറ്റിൻ്റെ ലഭ്യത കുറവ് വിൽപ്പനയെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട് എന്നാണ് ബജാജ് ഓട്ടോയുടെ അവകാശവാദം.

രണ്ടാം പാദത്തിൽ കമ്പനിക്ക് തങ്ങളുടെ ടാർഗറ്റ് കൈവരിക്കാൻ പോലും സാധിച്ചില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബജാജ് ഇവി സ്കൂട്ടറുകളിലെ പുതിയ താരം ബജാജ് ചേതക് 3503 എന്നുപേരിട്ടിരിക്കുന്ന സ്കൂട്ടറാണ്. ഇവിക്ക് 1.10 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ബജാജ് ചേതക് 35 സീരീസിലെ ടോപ്പ് മോഡലുകളുടെ അതേ ബാറ്ററി പായ്ക്കും പുതിയ ഷാസിയും ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ടൂവീലറിന് വില കുറവായതിനാൽ തന്നെ കുറച്ച് ഫീച്ചറുകൾ മാത്രമേ വാഗ്‌ദാനം ചെയ്യുന്നുള്ളൂ.

Bajaj EV scooter sales decline

ബജാജ് ചേതക് 3503 മറ്റ് 35 വേരിയന്റുകളിലെ അതേ അടിസ്ഥാന ആർക്കിടെക്ച്ചർ ഉപയോഗിച്ചാണ് പണികഴിപ്പിച്ചിരിക്കുന്നത്. 3.5kWh ബാറ്ററി പായ്ക്കുള്ളതിനാൽ തന്നെ സിംഗിൾ ചാർജിൽ 155 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ഇലക്ട്രിക് സ്‌കൂട്ടറിന് സാധിക്കുമെന്ന് ചുരുക്കം. ഉയർന്ന വേരിയന്റുകളിലെ അതേ ഷാസി ഉപയോഗിക്കുന്നതിനാൽ 3503 വേരിയന്റിന് വലിയ 35 ലിറ്റർ ബൂട്ട് സ്പേസും ലഭിക്കുന്നു.

അത് കൊണ്ട് തന്നെ 2 ആഴ്ച്ചത്തേക്കുളള വീട്ടുസാധനങ്ങളൊക്കെ വാങ്ങാൻ വെറുതേ ഓട്ടോകാരനെ വിളിക്കണ്ട എന്ന് ചുരുക്കം. ആവശ്യത്തിന് യൂട്ടിലിറ്റി സ്പേസ് ഉപയോഗിച്ചുകൊണ്ടാണ് പുതിയ ബജാജ് ചേതക് 3503 മോഡൽ വിപണനത്തിന് എത്തിയിരിക്കുന്നത്. പക്ഷേ ചേതക് ഇവിയുടെ മറ്റ് വേരിയന്റുകളിൽ നിന്ന് വ്യത്യസ്തമായി പുതിയ 3503 വേരിയന്റിന് മണിക്കൂറിൽ 63 കിലോമീറ്ററാണ് പരമാവധി പുറത്തെടുക്കാനാവുന്ന വേഗം. ഇക്കാര്യം കമ്പനി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.

Bajaj EV scooter sales decline

ചേതക് 3503 ഇലക്ട്രിക് സ്‌കൂട്ടറിൽ ബേസിക്കായ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള കളർ എൽസിഡി ഡിസ്‌പ്ലേയാണ് ബജാജ് ഉപയോഗിച്ചിരിക്കുന്നത്. മറ്റ് ചേതക് 35 മോഡലുകളെ അപേക്ഷിച്ച് കൂടുതൽ ചാർജിംഗ് സമയവും ആവശ്യമായി വരും. അതായത് 0-80 ശതമാനം ചാർജാവാൻ 3 മണിക്കൂർ 25 മിനിറ്റ് എടുക്കുമെന്നാണ് കമ്പനി പറയുന്ന സമയം.

അതുപോലെ തന്നെ നിർമാണ ചെലവ് കുറയ്ക്കുവാനായി സീക്വൻഷ്യൽ ഇൻഡിക്കേറ്ററും ഇലക്ട്രിക് സ്‌കൂട്ടറിൽ നിന്നും ബജാജ് ഒഴിവാക്കിയിട്ടുണ്ട്. മറ്റ് രണ്ടിലെ ഡിസ്കിൽ നിന്ന് വ്യത്യസ്തമായി മുൻവശത്ത് ഡ്രം ബ്രേക്കുകളാണ് പുതിയ ചേതക് 3503 മോഡലിൽ കൊടുത്തിരിക്കുന്നത്. എങ്കിലും കൊടുക്കുന്ന പൈസ വസൂലാവാനായി ഇക്കോ, സ്‌പോർട്‌സ് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ചേതക്കിന്റെ മുഖമുദ്രയായ ഫുൾ മെറ്റൽ ബോഡി എന്നിവയോടെയാണ് ഇതിനെ വിപണനത്തിന് എത്തിച്ചിരിക്കുന്നത്.

റൈഡര്‍ക്കും പിന്‍സീറ്റ് യാത്രക്കാര്‍ക്കും സവാരി കൂടുതല്‍ സുഖകരമാക്കാന്‍ നീളമുള്ള സീറ്റുകളുണ്ട്. പാര്‍ക്കിംഗ് എളുപ്പമാക്കുന്ന റിവേഴ്സ് മോഡും ഇതില്‍ ലഭ്യമാകും. പുതിയ ചേതക് 35 സീരീസില്‍ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍ കണ്‍ട്രോള്‍, മ്യൂസിക് മാനേജ്മെന്റ് തുടങ്ങിയ സവിശേഷതകളുള്ള കളര്‍ ടിഎഫ്ടി ഡിസ്പ്ലേയുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, August 7, 2025, 12:45 [IST]
English summary
Bajaj auto will not meet electric vehicle delivery target in the second quarter details inside
കൂടുതല്‍... #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X