ബജാജ് ചേതക്ക് ബുക്ക് ചെയ്ത് കാത്തിരിക്കുകയാണോ; വണ്ടി എപ്പോൾ കിട്ടുമെന്നറിയാൻ ഇത് വായിച്ചാൽ മതി
ഇലക്ട്രിക് വാഹന വിപണിയിലെ വലിയൊരു വില്ലൻ പരിവേഷവുമായി എത്തുകയായിരുന്നു ചൈന. സംഭവം എന്താണെന്ന് വച്ചാൽ ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിന് ആവശ്യമായ റെയർ എർത്ത് മാഗ്നറ്റ് ചൈനയിൽ നിന്നായിരുന്നു എത്തിയിരുന്നത്. എന്നാൽ ചൈന അതിൻ്റെ നിർമാണം നിർത്തിയതോടെ എല്ലാ വാഹനം വിപണിയും, പ്രത്യേകിച്ച് ഇന്ത്യയിലെ ഇവി ബ്രാൻഡുകൾക്കെല്ലാം പണി കിട്ടി. അതിൽ തന്നെ ബജാജിന് തങ്ങളുടെ വാഹനങ്ങളുടെ നിർമാണം പോലും നിർത്തി വയ്ക്കേണ്ട അവസ്ഥയിലെത്തിയിരുന്നു. മാസങ്ങളായി നിർത്തിവച്ച ചേതക് ഇവിയുടെ നിർമാണം വീണ്ടും ബ്രാൻഡ് പുനരാരംഭിച്ചിരിക്കുകയാണ്. ഇനി ബജാജ് ചേതക് ഇവി ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരെ മുഷിപ്പിക്കാതെ എത്രയും പെട്ടെന്ന് തന്നെ ഡെലിവറി നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഏപ്രിലിലാണ് ബജാജ് ചേതക് 3503 എന്നുപേരിട്ടിരിക്കുന്ന ഇവി അവതരിപ്പിച്ചത്. 1.10 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ബജാജ് ചേതക് 35 സീരീസിലെ ടോപ്പ് മോഡലുകളുടെ അതേ ബാറ്ററി പായ്ക്കും പുതിയ ഷാസിയും ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ടൂവീലറിന് വില കുറവായതിനാൽ തന്നെ കുറച്ച് ഫീച്ചറുകൾ മാത്രമേ വാഗ്‌ദാനം ചെയ്യുന്നുള്ളൂ. എങ്കിലും റേഞ്ചും വിലയും തന്നെ ഹൈലൈറ്റാക്കിയിരിക്കുന്നതിനാൽ ആളുകളെ ആകർഷിക്കാൻ പ്രാപ്‌തമാണ്. എന്നാൽ അതിനിടയ്ക്കാണ് റെയർ എർത്ത് മാഗ്നറ്റ് വിഷയം ഉയർന്നു വന്നത്.

ബജാജ് ചേതക് 3503 മറ്റ് 35 വേരിയന്റുകളിലെ അതേ അടിസ്ഥാന ആർക്കിടെക്ച്ചർ ഉപയോഗിച്ചാണ് പണികഴിപ്പിച്ചിരിക്കുന്നത്. 3.5kWh ബാറ്ററി പായ്ക്കുള്ളതിനാൽ തന്നെ സിംഗിൾ ചാർജിൽ 155 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ഇലക്ട്രിക് സ്‌കൂട്ടറിന് സാധിക്കുമെന്ന് ചുരുക്കം. ഉയർന്ന വേരിയന്റുകളിലെ അതേ ഷാസി ഉപയോഗിക്കുന്നതിനാൽ 3503 വേരിയന്റിന് വലിയ 35 ലിറ്റർ ബൂട്ട് സ്പേസും ലഭിക്കുന്നു.
ചേതക് ഇവിയുടെ മറ്റ് വേരിയന്റുകളിൽ നിന്ന് വ്യത്യസ്തമായി പുതിയ 3503 വേരിയന്റിന് മണിക്കൂറിൽ 63 കിലോമീറ്ററാണ് പരമാവധി പുറത്തെടുക്കാനാവുന്ന വേഗം. ഇക്കാര്യം കമ്പനി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ചേതക് 3503 ഇലക്ട്രിക് സ്‌കൂട്ടറിൽ ബേസിക്കായ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള കളർ എൽസിഡി ഡിസ്‌പ്ലേയാണ് ബജാജ് ഉപയോഗിച്ചിരിക്കുന്നത്. മറ്റ് ചേതക് 35 മോഡലുകളെ അപേക്ഷിച്ച് കൂടുതൽ ചാർജിംഗ് സമയവും ആവശ്യമായി വരും.

അതായത് 0-80 ശതമാനം ചാർജാവാൻ 3 മണിക്കൂർ 25 മിനിറ്റ് എടുക്കും. നിർമാണ ചെലവ് കുറയ്ക്കുവാനായി സീക്വൻഷ്യൽ ഇൻഡിക്കേറ്ററും ഇലക്ട്രിക് സ്‌കൂട്ടറിൽ നിന്നും ബജാജ് ഒഴിവാക്കിയിട്ടുണ്ട്. മറ്റ് രണ്ടിലെ ഡിസ്കിൽ നിന്ന് വ്യത്യസ്തമായി മുൻവശത്ത് ഡ്രം ബ്രേക്കുകളാണ് പുതിയ ചേതക് 3503 മോഡലിൽ കൊടുത്തിരിക്കുന്നത്.
എങ്കിലും കൊടുക്കുന്ന പൈസ വസൂലാവാനായി ഇക്കോ, സ്‌പോർട്‌സ് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ചേതക്കിന്റെ മുഖമുദ്രയായ ഫുൾ മെറ്റൽ ബോഡി എന്നിവയോടെയാണ് ഇതിനെ വിപണനത്തിന് എത്തിച്ചിരിക്കുന്നത്. ഈ സ്‌കൂട്ടര്‍ എളുപ്പത്തില്‍ സ്മാര്‍ട്ട്ഫോണുമായി എളുപ്പത്തില്‍ കണക്റ്റുചെയ്യാവുന്നതിനാല്‍ റൈഡുകള്‍ക്കിടെ മ്യൂസിക് കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയും. മാത്രമല്ല നോട്ടിഫിക്കേഷനുകള്‍ തത്സമയം ഡിസ്‌പ്ലേയില്‍ പ്രദര്‍ശിപ്പിക്കും.

മറ്റ് ഇലക്ട്രിക് സ്കൂട്ടറുകളെ തറപറ്റിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നതിനിടയ്ക്കാണ് ബജാജ് ഇവിക്ക് ഇതുപോലൊയൊരു തിരിച്ചടി ലഭിച്ചത്. എന്തായാലും ഇനി കാര്യങ്ങളെല്ലാം പരിഹരിച്ച് കൊണ്ട് ബ്രാൻഡ് തങ്ങളുടെ ഡെലിവറി വേഗത്തിലാക്കാൻ തന്നെയാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഡെലിവറി വൈകുന്നു എന്ന കാരണം കൊണ്ട് വിഷമിച്ചിരിക്കുന്നവർക്ക് സന്തോഷവാർത്തയുമായിട്ടാണ് ബജാജ് എത്തിയിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








