ക്ഷീണമില്ലാതെ ലോംഗ് ട്രിപ്പടിക്കാം! ബജാജിന്റെ ഈ ബൈക്ക് മടങ്ങിയെത്തുന്നു, രേഖകള്‍ ഓണ്‍ലൈനില്‍

രാജ്യത്തെ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ക്രൂയിസര്‍ ബൈക്കുകള്‍ക്ക് തരക്കേടില്ലാത്ത പേരും പ്രശസ്തിയുമുണ്ട്. ബജാജിന്റെ അവഞ്ചര്‍ ഒരു കാലത്ത് മികച്ച വില്‍പ്പന നേടിയിരുന്നു. ഇപ്പോള്‍ ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ വീണ്ടും ആധിപത്യം വീണ്ടെടുക്കാനായി കമ്പനി പുതിയൊരു പോരാളിയെ കളത്തിലിറക്കാന്‍ പോകുകയാണ്. നിലവില്‍, അവഞ്ചര്‍ 220 ക്രൂയിസ്, അവഞ്ചര്‍ 160 സ്ട്രീറ്റ് എന്നീ രണ്ട് ബൈക്കുകള്‍ മാത്രമാണ് ബജാജ് അവഞ്ചര്‍ പേരില്‍ വില്‍ക്കുന്നത്. ഇപ്പോള്‍ അവഞ്ചര്‍ 220 സ്ട്രീറ്റ് ഇന്ത്യന്‍ വിപണിയിലേക്ക് തിരികെയെത്തിക്കാന്‍ ഒരുങ്ങുകയാണ് ബജാജ്. ഇന്ത്യന്‍ വിപണിയില്‍ അവഞ്ചര്‍ 220 സ്ട്രീറ്റിനെ കമ്പനി ഹോമോലോഗേറ്റ് ചെയ്തിട്ടുണ്ട്.

ബജാജ് അവഞ്ചര്‍ 220 സ്ട്രീറ്റിന്റെ ഹോമോലോഗേഷന്‍ രേഖകള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിട്ടുണ്ട്. ഈ ബൈക്ക് ഉടന്‍ തന്നെ ലോഞ്ച് ചെയ്യാന്‍ സാധ്യതയുണ്ട്. നിലവിലെ അവഞ്ചര്‍ മോഡലുകള്‍ നോക്കിയാല്‍ അവഞ്ചര്‍ സ്ട്രീറ്റില്‍ 160 സിസി എഞ്ചിനും അവഞ്ചര്‍ ക്രൂയിസില്‍ 220 സിസി എഞ്ചിനും മാത്രമേ ലഭ്യമാകൂ. ഹോമോലോഗേഷന്‍ രേഖകളില്‍ കാണുന്നത് പോലെ അവഞ്ചര്‍ 220 ക്രൂയിസിനെ അടിസ്ഥാന മോഡലായും അവഞ്ചര്‍ 220 സ്ട്രീറ്റിനെ ഒരു വേരിയന്റായും പട്ടികപ്പെടുത്തിയിട്ടുണ്ട്.

bajaj avenger street 220

സ്ട്രീറ്റും ക്രൂയിസും രണ്ടും ടെക്സ്റ്റ്ബുക്ക് ക്രൂയിസറുകളാണ്. ലോ-സ്ലംഗ് സീറ്റുകള്‍, മുന്നോട്ട് സെറ്റ് ചെയ്ത ഫൂട്ട് പെഗുകള്‍, സുഖസൗകര്യങ്ങള്‍ക്കായി ഉയര്‍ന്ന റേക്ക് ആംഗിള്‍ ഉള്ള റിട്രാക്റ്റഡ് ഹാന്‍ഡില്‍ബാറുകള്‍ എന്നിവ ഇവയില്‍ കാണാം. എന്നിരുന്നാലും രണ്ട് മോഡലുകളും തമ്മില്‍ ചില പ്രധാന വ്യത്യാസങ്ങളുണ്ട്. സ്ട്രീറ്റിന് കൂടുതല്‍ ശ്രദ്ധേയമായ നിറവും മൊത്തത്തിലുള്ള ബ്ലാക്ക് ഫിനിഷും ഉണ്ട്. ഇതില്‍ ക്രൂസില്‍ വാഗ്ദാനം ചെയ്യുന്ന ടൂറിംഗ്-ഫ്രണ്ട്ലി ഉപകരണങ്ങളും കാണാനാകില്ല.

ഉടന്‍ വിപണിയിലെത്താന്‍ പോകുന്ന മോഡലിന് 310 കിലോഗ്രാം കെര്‍ബ് ഭാരം, 1490 മില്ലീമീറ്റര്‍ വീല്‍ബേസ്, 806 മില്ലീമീറ്റര്‍ വീതി, 2210 മില്ലീമീറ്റര്‍ നീളം, 1070 മില്ലീമീറ്റര്‍ ഉയരം എന്നിവയുണ്ടെന്ന് ചോര്‍ന്ന രേഖകളില്‍ പറയുന്നു. നീളമുള്ള വിന്‍ഡ്ഷീല്‍ഡ് ഇല്ലാത്തതിനാല്‍ അവഞ്ചര്‍ 220 സ്ട്രീറ്റ് 220 ക്രൂയിസിനേക്കാള്‍ അല്‍പ്പം ചെറുതാണ്.

bajaj avenger street 220

അവഞ്ചര്‍ 220 ക്രൂയിസില്‍ ഉപയോഗിക്കുന്ന അതേ ഓയില്‍-കൂള്‍ഡ് SOHC 2V/സിലിണ്ടര്‍ സിംഗിള്‍-സിലിണ്ടര്‍ 220cc എഞ്ചിനാണ് ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 220 ബൈക്കിനും തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 9.03 bhp പവറും 17.55 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. എഞ്ചിന്‍ 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ക്രോം, ക്ലാസിക് കളര്‍വേ, ലോംഗ് വിന്‍ഡ്ഷീല്‍ഡ്, റിയര്‍ പില്യണ്‍ ബാക്ക്റെസ്റ്റ് തുടങ്ങി നിരവധി സവിശേഷതകള്‍ അവഞ്ചര്‍ 220 ക്രൂയിസിലുണ്ട്.

പുതിയ അവഞ്ചര്‍ 220 സ്ട്രീറ്റ് മോട്ടോര്‍സൈക്കിള്‍ ഉടന്‍ പുറത്തിറങ്ങാന്‍ സാധ്യതയുണ്ട്. 1.48 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള അവഞ്ചര്‍ 220 ക്രൂയിസിന് താഴെയായിരിക്കും ഇത് സ്ഥാനം പിടിക്കുക. അങ്ങിനെ വരുമ്പോള്‍ അവഞ്ചര്‍ 220 സ്ട്രീറ്റിന്റെ എക്‌സ്-ഷോറൂം വില 1.40 ലക്ഷം രൂപയോ അതില്‍ കുറവോ ആകാം.

bajaj avenger street 220 front

ആകര്‍ഷകമായ വിലനിര്‍ണയം 2025 ഏപ്രിലില്‍ ആയിരത്തിലധികം യൂണിറ്റുകള്‍ മാത്രമുണ്ടായിരുന്ന അവഞ്ചര്‍ ബ്രാന്‍ഡിന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ സഹായിക്കും. നിലവില്‍ ലഭ്യമായ കാവസാക്കി W175, ടിവിഎസ് റോണിന്‍, ബജാജിന്റെ മറ്റ് അവഞ്ചര്‍ ബൈക്കുകള്‍ എന്നിവയുമായി പുതിയ ബജാജ് അവഞ്ചര്‍ 220 സ്ട്രീറ്റ് ക്രൂയിസര്‍ മത്സരിക്കും. ഇന്ത്യയില്‍ കുറഞ്ഞ വിലയ്ക്ക് ഒരു ക്രൂയിസര്‍ ബൈക്ക് വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അവഞ്ചര്‍ ഒരു മികച്ച ഓപ്ഷനായിരിക്കും. ഇപ്പോള്‍ ബജാജ് അതിന്റെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ചോയ്സുകള്‍ മുന്നോട്ട് വെക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, June 20, 2025, 19:18 [IST]
English summary
Bajaj avenger 220 street to re launch in india soon homologation documents leaked online
കൂടുതല്‍... #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X