വീണിടത്ത് നിന്ന് എഴുന്നേല്‍ക്കാനാകാതെ ഓല! വീണ്ടും ഒന്നാം സ്ഥാനം കൈയ്യടക്കി ഈ ഇലക്ട്രിക് സ്‌കൂട്ടര്‍

2025 സാമ്പത്തിക വര്‍ഷം അതിഗംഭീരമായി അവസാനിപ്പിച്ച ബ്രാന്‍ഡുകളില്‍ ഒന്നാണ് ബജാജ് ചേതക്. ഇലക്ട്രിക് ടൂവീലര്‍ സെഗ്മെന്റ് ലീഡര്‍ഷിപ്പ് സ്ഥാനത്തേക്ക് ഉയര്‍ന്ന് ചേതക്ക് പോയ മാസം റെക്കോഡ് വില്‍പ്പനയാണ് നേടയത്. 2025 മാര്‍ച്ചില്‍ മൊത്തം 34,863 യൂണിറ്റുകള്‍ വിറ്റഴിച്ച് എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. അതായത് കഴിഞ്ഞ മാസം എല്ലാ ദിവസവും 1,124 പുതിയ ഉപഭോക്താക്കള്‍ ചേതക്ക് വാങ്ങാനായി ബജാജ് ഷോറൂമില്‍ എത്തി. 2025 സാമ്പത്തിക വര്‍ഷം മൊത്തം 2,30,761 യൂണിറ്റ് വില്‍പ്പനയുമായി റെക്കോഡ് നേട്ടവും ബജാജ് സ്വന്തമാക്കി.

2024 സാമ്പത്തിക വര്‍ഷത്തെ 1,06,624 യൂണിറ്റുകളെ അപേക്ഷിച്ച് 116 ശതമാനം വളര്‍ച്ചയാണ് ബജാജ് ചേതക്ക് നേടിയത്. ഈ അത്ഭുതകരമായ വില്‍പ്പന കണക്കുകളിലൂടെ ചേതക് ഓല ഇലക്ട്രിക്, ടിവിഎസ് മോട്ടോര്‍, ഹീറോ വിഡ എന്നിവയടക്കമുളള എതിരാളികളെ പിന്നിലാക്കി. ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളുടെ 2024-2025 സാമ്പത്തിക വര്‍ഷത്തിലെയും മാര്‍ച്ച് മാസത്തിലെയും വില്‍പ്പന കണക്കുകള്‍ ചുവടെ വിശദമായി പരിശോധിക്കാം.

bajaj chetak 2903

1. ബജാജ് ഓട്ടോ: 34,863 യൂണിറ്റ് വില്‍പ്പനയുമായി 2025 ഫെബ്രുവരിക്ക് ശേഷം മാര്‍ച്ചിലും ബജാജ് ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിപണിയില്‍ ഒന്നാം സ്ഥാനക്കാരായി. ഇതിനുമുമ്പത്തെ ഏറ്റവും മികച്ച പ്രതിമാസ വില്‍പ്പന 2024 ഒക്ടോബറിലായിരുന്നു (28,415 യൂണിറ്റുകള്‍). 2024 ഡിസംബറില്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയ ശേഷം കഴിഞ്ഞ മാസമായിരുന്നു ബജാജ് ഒന്നാം സ്ഥാനം കൈയ്യടക്കിയത്. കഴിഞ്ഞ 12 മാസത്തിനിടെ മൂന്നാം തവണയാണ് ബജാജ് ചേതക്ക് ഇന്ത്യയിലെ നമ്പര്‍ 1 ഇലക്ട്രിക് ടൂവീലറാകുന്നത്.

2025 സാമ്പത്തിക വര്‍ഷം മുഴുവന്‍ സ്ഥിരതയാര്‍ന്നതും ശക്തവുമായ വില്‍പ്പനയാണ് ബജാജ് ഓട്ടോ നേടിയത്. മൊത്തം 2,30,761 ചേതക്കുകള്‍ വിറ്റഴിച്ച് 116 ശതമാനം വളര്‍ച്ച നേടി. മുന്‍വര്‍ഷത്തേക്കാള്‍ 124137 യൂണിറ്റുകള്‍ അധികം വിറ്റ് 2 ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് താണ്ടാനും ചേതക്കിനായി. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തില്‍ ബജാജിന്റെ വിപണി വിഹിതം വിഹിതം 20 ശതമാനമായി. 2024-ല്‍ ഇത് 11 ശതമാനം മാത്രമായിരുന്നു.

tvs iqube

2. ടിവിഎസ് മോട്ടോര്‍ കമ്പനി: വിപണിയില്‍ ഒന്നാം സ്ഥാനക്കാര്‍ ഇടക്കിടെ മാറുന്നുണ്ടെങ്കിലും രണ്ടാം സ്ഥാനം ടിവിഎസ് മോട്ടോര്‍ കമ്പനി വളരെക്കാലമായി കൈയ്യടക്കി വെച്ചിരിക്കുകയാണ്. 2025 ജനുവരിയില്‍ ഒന്നാം സ്ഥാനത്തിന് വളരെ അടുത്തെത്തിയെങ്കിലും വെറും 542 യൂണിറ്റുകളുടെ ലീഡില്‍ ഓല മുന്നില്‍ കയറുകയായിരുന്നു. കഴിഞ്ഞ മാസം ടിവിഎസ് മൊത്തം 30,453 ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റു. 2025 മാര്‍ച്ചില്‍ ടിവിഎസിന്റെ വിപണി വിഹിതം 23 ശതമാനമാണ്.

2025 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തം ചില്ലറ വില്‍പ്പന 2,37,551 യൂണിറ്റുകളായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തെ 1,83,189 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 30 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2024 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കമ്പനി 54,362 യൂണിറ്റുകള്‍ അധികം വിറ്റു. 2024 സാമ്പത്തിക വര്‍ഷം ഉണ്ടായിരുന്ന 19 ശതമാനത്തില്‍ നിന്ന് 2 ശതമാനം വര്‍ധിച്ച് 21 ശതമാനമായി.

ബജാജ് ഓട്ടോയെപ്പോലെ ടിവിഎസും ആദ്യമായാണ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 2 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടുന്നത്. നിലവില്‍ ഐക്യൂബിന്റെ ഡീലര്‍ ശൃംഖല വികസിപ്പിക്കുന്ന തിരക്കിലാണ് ടിവിഎസ്. നിലവില്‍ ഇന്ത്യയിലുടനീളം ഏകദേശം 750 ടച്ച്‌പോയിന്റുകള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇപ്പോള്‍ ടിവിഎസ് എല്ലാ മാസവും ഇലക്ട്രിക് വാഹന ശൃംഖല വികസിപ്പിക്കുന്നു. കൂടുതല്‍ താങ്ങാവുന്ന വിലയുള്ള മോഡലുകള്‍ പുറത്തിറക്കി വില്‍പ്പന ഉയര്‍ത്താനും പ്ലാന്‍ ഉണ്ട്.

3. ഓല ഇലക്ട്രിക്: ഏറെ കാലമായി ഈ വിഭാഗം ഭരിച്ചിരുന്ന ഓലക്ക് തുടര്‍ച്ചയായി രണ്ടാം മാസവും ഒന്നാം സ്ഥാനം നഷ്ടമായി. 2025 ജനുവരിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ കമ്പനി, ഫെബ്രുവരിയില്‍ മൂന്ന് സ്ഥാനങ്ങള്‍ താഴ്ന്ന് നാലാം സ്ഥാനത്തേക്ക് വീണിരുന്നു. മാര്‍ച്ചില്‍ ബജാജിനും ടിവിഎസിനും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. 2025 മാര്‍ച്ചില്‍ ഓല 23,430 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ മാസം 18 ശതമാനം വിപണി വിഹിതമാണ് ഓലയ്ക്കുള്ളത്.

ola electric scooter

എന്നിരുന്നാലും മൊത്തം വില്‍പ്പനയെടുക്കുമ്പോള്‍ തുടര്‍ച്ചയായ മൂന്നാം സാമ്പത്തിക വര്‍ഷവും ഓല മുന്നില്‍ തുടരുന്നു. 2024 ഏപ്രിലിനും 2025 മാര്‍ച്ചിനും ഇടയില്‍ 3,44,004 സ്‌കൂട്ടറുകളും ഇ-മോട്ടോര്‍സൈക്കിളുകളും വിറ്റഴിച്ചുകൊണ്ട് ഓല 4 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. 2024 സാമ്പത്തിക വര്‍ഷത്തെ 3,29,947 യൂണിറ്റുകളില്‍ നിന്ന് 14,057 യൂണിറ്റുകളുടെ അധിക വില്‍പ്പന നേടാനായി. 2024 സാമ്പത്തിക വര്‍ഷം 35 ശതമാനമായിരുന്നു വിപണി വിഹിതമെങ്കില്‍ 2025 സാമ്പത്തിക വര്‍ഷം അത് 30 ശതമാനമായി ഇടിഞ്ഞു.

4. ഏഥര്‍ എനര്‍ജി: 2025 മാര്‍ച്ചില്‍ 15,446 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റ് ഏഥര്‍ എനര്‍ജി നാലാം സ്ഥാനത്തെത്തി. ഏഥര്‍ എനര്‍ജിയുടെ മാര്‍ച്ചിലെ വിപണി വിഹിതം 12 ശതമാനമാണ്. 2025 സാമ്പത്തിക വര്‍ഷം 1,30,913 യൂണിറ്റുകള്‍ വിറ്റ ഏഥര്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം വളര്‍ച്ച നേടി. 2024 സാമ്പത്തിക വര്‍ഷത്തില്‍ 109,161 യൂണിറ്റുകളായിരുന്നു വില്‍പ്പന. 2024-ല്‍ 11.50 ശതമാനം വിപണി വിഹിതം ഇപ്പോള്‍ 11.40 ശതമാനമായി ഉയര്‍ത്താനും സാധിച്ചു.

5. ഹീറോ വിഡ: 2025 മാര്‍ച്ചില്‍ 7,977 പുതിയ ഉപഭോക്താക്കളുമായി എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന നേടിയ ഹീറോ വിഡ 2025 സാമ്പത്തിക വര്‍ഷം മികച്ച രീതിയില്‍ അവസാനിപ്പിച്ചു. 2024 ഒക്ടോബര്‍ (7,350 യൂണിറ്റുകള്‍), 2024 നവംബര്‍ (7,344 യൂണിറ്റുകള്‍) മാസങ്ങളിലായിരുന്നു മുമ്പത്തെ മികച്ച പ്രകടനം,

ഇതോടെ 2025 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വില്‍പ്പന 48,668 യൂണിറ്റായി ഉയര്‍ന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ വെറും 17,720 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്ത് നിന്ന് ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 175 ശതമാനം വളര്‍ച്ചയാണ് ഹീറോ വിഡ രേഖപ്പെടുത്തിയത്. വില്‍പ്പന ഉയര്‍ത്തുന്നതിനായി ഹീറോ മോട്ടോകോര്‍പ്പ് വിഡയുടെ സാന്നിധ്യം വിപുലീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഇപ്പോള്‍ 116 നഗരങ്ങളിലായി 180 ഡീലര്‍മാരും 203 ടച്ച്‌പോയിന്റുകളുമുള്ള ശൃംഖലയാണ് ബ്രാന്‍ഡിനുള്ളത്. നിലവില്‍ വിഡ V2 ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങളാണ് ബ്രാന്‍ഡ് വില്‍ക്കുന്നത്. വൈകാതെ തന്നെ പുതിയ ഉല്‍പ്പന്നങ്ങളുമായി മോഡല്‍നിര വിപുലീകരിക്കാനും പ്ലാനുണ്ട്. ഏഥര്‍ എനര്‍ജിയുമായി സഹകരിച്ച് ഏകദേശം 2,500 ചാര്‍ജിംഗ് സ്റ്റേഷനുകളും കമ്പനിക്കുണ്ട്.

6. ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി: ഗ്രീവ്‌സ് കോട്ടണിന്റെ ഇലക്ട്രിക് വാഹന വിഭാഗമാണ് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി (GEM). ബ്രാന്‍ഡ് 2025 മാര്‍ച്ചില്‍ അഞ്ചാം സ്ഥാനത്തും 2025 സാമ്പത്തിക വര്‍ഷത്തില്‍ ആറാം സ്ഥാനത്തും എത്തി. 2024 ഏപ്രിലില്‍ പുറത്തിറക്കിയ ആമ്പിയര്‍ നെക്‌സസ് ഇലക്ട്രിക് സ്‌കൂട്ടറാണ് വില്‍പ്പനയില്‍ കരുത്തായത്. കഴിഞ്ഞ മാസം കമ്പനി 5,641 പുതിയ ഉപഭോക്താക്കളെ നേടി.

കമ്പനിയുടെ ഏറ്റവും മികച്ച പ്രതിമാസ വില്‍പ്പന കണക്കാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി 40,161 യൂണിറ്റുകള്‍ വിറ്റു. 2024 സാമ്പത്തിക വര്‍ഷത്തിലെ 31,276 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 28 ശതമാനം വളര്‍ച്ചയാണ്. കമ്പനിയുടെ വിപണി വിഹിതം 3.49 ശതമാനമാണ്. 2024 സാമ്പത്തിക വര്‍ഷത്തിലെ വിപണി വിഹിതം 3.29 ശതമാനമായിരുന്നു. പുതിയ സാമ്പത്തിക വര്‍ഷം വിപണി വിഹിതം ഉയര്‍ത്തുന്നതിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് ഗ്രീവ്‌സ്.

More from DriveSpark

Article Published On: Thursday, April 3, 2025, 10:48 [IST]
English summary
Bajaj chetak becomes no 1 electric scooter for second consecutive month outselling tvs ola
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X