ഇന്ത്യക്കാരെ കൊണ്ട് പെര്‍ഫോമന്‍സ് ബൈക്ക് വാങ്ങിപ്പിച്ച മൊതല്! 2 കോടി വില്‍പ്പന നിറവില്‍ പള്‍സര്‍

ഏതൊരു ഇരുചക്ര വാഹന ബ്രാന്‍ഡിനും 2 കോടി അല്ലെങ്കില്‍ 20 ദശലക്ഷം മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിക്കുകയെന്നത് അസുലഭമായ ഒരു നേട്ടമാണ്. പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളുകളുടെ കാര്യത്തില്‍ ഇത് കൂടുതല്‍ ശ്രദ്ധേയമാണ്. ഇപ്പോള്‍ ഇന്ത്യന്‍ ബ്രാന്‍ഡ് ആയ ബജാജിന്റെ ഓള്‍ടൈം ഹിറ്റ് മോഡലുകളില്‍ ഒന്നായ പള്‍സറിന്റെ മൊത്തം വില്‍പ്പന 2 കോടി പിന്നിട്ടു. 2001-ല്‍ രാജ്യത്ത് പെര്‍ഫോമന്‍സ് ബൈക്കിംഗ് കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ഒരു കാലത്ത്, സ്‌പോര്‍ട്ടി മസ്‌കുലാര്‍ ഡിസൈന്‍, ക്ലാസ്-ലീഡിംഗ് പെര്‍ഫോമന്‍സ്, ടെക്‌നോളജി എന്നിവയിലൂടെ പള്‍സര്‍ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ കൊടുങ്കാറ്റായി മാറി.

ആവേശകരമായ പെര്‍ഫോമന്‍സിനൊപ്പം നിരവധി സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകളുമായി വന്ന ബജാജ് മോഡല്‍ തല്‍ക്ഷണം ഹിറ്റായി ഹിറ്റായി. 2007 ല്‍ പള്‍സര്‍ 220F അരങ്ങേറ്റം കുറിച്ചതിന് ശേഷം പിന്നെ പള്‍സറിന് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. റാഡിക്കല്‍ ലുക്കും ടെക്‌നോളജിയും നിറഞ്ഞ ബൈക്ക് യൂത്തിനിടയില്‍ തരംഗമായി മാറി. അതിന്റെ മത്സരാധിഷ്ഠിത വിലനിര്‍ണയവും ബൈക്ക് ഹിറ്റാക്കി മാറ്റുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ പെര്‍ഫോമന്‍സ് ബൈക്കുകള്‍ പൊതുജനങ്ങള്‍ക്ക് പ്രാപ്യമാക്കിയത് പള്‍സര്‍ ശ്രേണിയുടെ ഉദയമാണ്.

bajaj pulsar n125 abs colours

2012-ല്‍ ബജാജ് പള്‍സര്‍ NS200 ഇന്ത്യന്‍ വിപണിയില്‍ എത്തി. കെടിഎം-ബജാജ് പങ്കാളിത്തത്തില്‍ പിറന്ന ആദ്യത്തെ ഉല്‍പ്പന്നമായിരുന്നു ഇത്. ബജാജ് പള്‍സറിന്റെ വിജയത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന് 125 സിസി മുതല്‍ 400 സിസി വരെയുള്ള വിവിധ സെഗ്മെന്റുകളിലായി നീണ്ടുകിടക്കുന്ന അതിന്റെ മോഡല്‍ നിരയാണ്. ഇപ്പോള്‍ 50-ലധികം രാജ്യങ്ങളിലായി ഈ ബൈക്കിന്റെ 2 കോടിയിലധികം യൂണിറ്റുകള്‍ വിറ്റഴിച്ച് സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.

17 വര്‍ഷമെടുത്താണ് ബജാജ് ഒരു കോടി പള്‍സര്‍ ബൈക്കുകള്‍ വിറ്റത്. (2001-2018). അതേസമയം, അടുത്ത 1 കോടി യൂണിറ്റ് വില്‍പ്പന വെറും 6 വര്‍ഷത്തിനുള്ളില്‍ (2019-2025) കൈവരിച്ചു. നിലവില്‍ 20-ലധികം രാജ്യങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങളുമായി പള്‍സര്‍ മുന്‍നിരയില്‍ തുടരുന്നതായി ബജാജ് പറഞ്ഞു.
ഇന്ത്യയില്‍ മാത്രമല്ല ലാറ്റിന്‍ അമേരിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലും ഈ മോട്ടോര്‍സൈക്കിള്‍ നന്നായി വിറ്റഴിക്കപ്പെടുന്നു.

bajaj pulsar rs200

ഈ നേട്ടം ആഘോഷിക്കുന്നതിനായി തിരഞ്ഞെടുത്ത മോഡലുകളില്‍ കമ്പനി പ്രത്യേക വിലയില്‍ വില്‍ക്കുന്നുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് 7,300 രൂപ വരെ ലാഭിക്കാന്‍ സഹായിക്കുന്നു. പരിമിതകാല ഡിസ്‌കൗണ്ട് ഓഫറുകളുടെ ഭാഗമായി പള്‍സര്‍ 125 നിയോണ്‍ 84,493 രൂപയ്ക്ക് ലഭ്യമാണ്. 1,184 രൂപയാണ് ലാഭിക്കാനാകുക. പള്‍സര്‍ 125 കാര്‍ബണ്‍ ഫൈബര്‍ 2000 രൂപ കിഴിവില്‍ 91,610 രൂപയ്ക്കാണ് വില്‍ക്കുന്നത്.

ഇപ്പോള്‍ പള്‍സര്‍ 150 സിംഗിള്‍ ഡിസ്‌ക്, ട്വിന്‍ ഡിസ്‌ക് മോഡലുകള്‍ക്ക് യഥാക്രമം 1,12,838 രൂപയും 1,19,923 രൂപയുമാണ് വില. ഈ മോഡലുകള്‍ വാങ്ങുന്നവര്‍ക്ക് 3,000 രൂപ ലാഭിക്കാം. പള്‍സര്‍ N160 യുഎസ്ഡി വേരിയന്റ് 1,36,992 രൂപയ്ക്ക് ലഭ്യമാണ്. ലാഭം 5,811 രൂപ.

Bajaj Pulsar Ex-Showroom Price
(Delhi)
Savings Amount
125 Neon ₹84,493 ₹1,184
125 Carbon Fibre ₹91,610 ₹2,000
150 Single Disc ₹1,12,838 ₹3,000
150 Twin Disc ₹1,19,923 ₹3,000
N160 USD ₹1,36,992 ₹5,811
NS125 Base ₹99,994 New Attractive
Prices
NS125 ABS ₹1,06,739
N160 TD Single Seat ₹1,22,722
Pulsar 220 F ₹7379 Savings
Maharashtra, Bihar & WB Only

കൂടാതെ, പള്‍സര്‍ NS125 ബേസിന് 99,994 രൂപയും NS125 എബിഎസിന് 1,06,739 രൂപയും വിലയുണ്ട്. ബജാജ് പള്‍സര്‍ N160 TD സിംഗിള്‍ സീറ്റ് 1,22,722 രൂപയ്ക്കും ലഭിക്കും. തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് മറ്റ് പള്‍സര്‍ മോഡലുകളില്‍ ആകര്‍ഷകമായ വിലയിട്ടിട്ടുണ്ട്. മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് പള്‍സര്‍ 220 F വാങ്ങുമ്പോള്‍ 7,379 രൂപ ലാഭിക്കാം.

ക്ലാസിക്, എന്‍എസ്, N എന്നീ മൂന്ന് പ്ലാറ്റ്ഫോമുകളിലായി 125 സിസി മുതല്‍ 400 സിസി വരെയുള്ള വേരിയന്റുകളില്‍ പള്‍സര്‍ മോട്ടോര്‍സൈക്കിളുകള്‍ ലഭ്യമാണ്. വൈവിധ്യമാര്‍ന്ന റൈഡര്‍മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനൊപ്പം ആഗോള സ്പോര്‍ട്സ് ബൈക്കിംഗ് വിഭാഗത്തില്‍ പള്‍സര്‍ ഒരു മികച്ച ചോയ്സായി തുടരുന്നുവെന്ന് ബജാജ് ഓട്ടോ ഉറപ്പാക്കുന്നു.

bajaj pulsar n125

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, April 1, 2025, 17:45 [IST]
English summary
Bajaj pulsar crossed 2 crore sales milestone limited period special prices announced
കൂടുതല്‍... #bajaj pulsar #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X