രണ്ടും ബജാജ് കുടുംബത്തിലെ പിളേളര് തന്നെ! പൾസർ NS160-യും കെടിഎം ഡ്യൂക്ക് 160 തമ്മിൽ മാറ്റുരയ്ക്കാം
വർഷങ്ങളായി ചെറുപ്പക്കാരുടെ ഹരമായി നിലകൊളളുന്ന ബ്രാൻഡാണ് ബജാജ്. പൾസർ അവതരിപ്പിച്ചത് മുതൽ വിൽപ്പനയിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം.ബജാജ് കെടിഎമ്മിൻ്റെ ഓഹരി കൂടി വാങ്ങിയെന്നുളള വാർത്ത ബൈക്ക് പ്രേമികളുടെ ഹൃദയം നിറയ്ക്കുന്നതായിരുന്നു. കെടിഎം ഇപ്പോൾ പുതിയ ഡ്യൂക്ക് 160 അവതരിപ്പിച്ചിരിക്കുകയാണ്. ബജാജ് കുടുംബത്തിലെ ഇതേ സെഗ്മെൻ്റിലുളള NS160-യുമായി ഒരു താരതമ്യം നടത്തി നോക്കിയാലോ. പെർഫോമൻസിലും മൈലേജിലും രണ്ട് മോഡലുകൾക്കും എത്രത്തോളം കഴിവുണ്ടെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ. വിശദമായ താരതമ്യം അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ. നിങ്ങളൊരു ബജാജ് ആരാധകനാണോ, കെടിഎം ആരാധകനാണോ എന്ന് കമൻ്റിൽ രേഖപ്പെടുത്താനും മറക്കരുതേ.
തുടക്കം കെടിഎമ്മിൻ്റെ പുതിയ മോഡലായ ഡ്യൂക്ക് 160-യിൽ നിന്ന് തന്നെ തുടങ്ങാം. കെടിഎം തങ്ങളുടെ ലൈനപ്പിലേക്ക് എത്തിച്ച പുതിയ അതിഥിയാണ് ഡ്യൂക്ക് 160. സ്പോർട്സ് ബൈക്ക് പ്രേമികളെ ഹരം കൊള്ളിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇലക്ട്രോണിക് ഓറഞ്ച്, അറ്റ്ലാന്റിക് ബ്ലൂ & സിൽവർ മെറ്റാലിക് മാറ്റ് നിറങ്ങളിൽ ലഭിക്കുന്ന മോഡലിൻ്റെ എക്സ്ഷോറൂം വില 1.84 ലക്ഷം രൂപയാണ്.

പൾസർ N160 മോഡലിലേക്ക് വന്നാൽ 1.24 ലക്ഷം മുതൽ 1.38 ലക്ഷം രൂപ വരെയാണ് മോഡലിൻ്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.ബജാജ് പള്‍സര്‍ NS 160 പുതിയ ബിഎസ് VI ഒബിഡി 2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന നവീകരിച്ച എഞ്ചിനാണ് തുടിപ്പേകുന്നത്. ബജാജ് പള്‍സര്‍ NS 160 ഒരു മികച്ച ഓള്‍റൗണ്ടറായി തുടരുന്നു. മികച്ച പവറും മൈലേജും ലഭിക്കുന്നതിനായി പ്രത്യേകം ട്യൂണ്‍ ചെയ്തതാണ് ഈ എഞ്ചിന്‍.
കെടിഎമ്മിൻ്റെ പവറിലേക്ക് വന്നാൽ 160 സിസി 4 സ്ട്രോക്ക് സിംഗിൾ സിലിണ്ടർ SOHC എഞ്ചിൻ 19 PS പരവാവധി പവറും 15.5 NM ടോർക്കും പുറപ്പെടുവിക്കാൻ കരുത്തുളളതാണ്. 10.1 ലിറ്ററാണ് പുതിയ ഡ്യൂക്ക് 160 -യുടെ ഇന്ധന ടാങ്കിൻ്റെ ശേഷി. 320mm ഫ്രണ്ട് ഡിസ്കും 230mm റിയർ ഡിസ്കും റൈഡറിൻ്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഒന്നാണ്.

വാഹനത്തിൻ്റെ കുടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ഐക്കോണിക് സ്പ്ലിറ്റ് ട്രെല്ലിസ് ഫ്രെയിം വാഹനത്തിന് മികച്ച സ്റ്റെബിളിറ്റിയും ഹാൻഡിലിങ്ങും നൽകുന്നു. മെച്ചപ്പെട്ട ഹാർഡ്നസ് ലഭിക്കുന്നതിന് വേണ്ടി ഹോളോ ആക്‌സിലോടുകൂടിയ ഒപ്റ്റിമൈസ് ചെയ്ത WP അപെക്‌സ് ഫോർക്ക് ആണ് പുതിയ ഡ്യൂക്ക് 160-യിൽ നൽകിയിരിക്കുന്നത്.
ഡിസൈനിൻ്റെ ഭാഗമായി മെച്ചപ്പെട്ട എർണോണോമിക്‌സിനും വേണ്ടി കാസ്റ്റഡ് പില്യൺ സ്റ്റെപ്പ് ഹോൾഡറും സ്ലീക്ക്, ഫങ്ഷണൽ ഗ്രാബ് റെയിൽ വാഹനത്തിലുണ്ട്. 5-ഇഞ്ച് LCD ഡിസ്‌പ്ലേയും നൽകിയിട്ടുണ്ട്. കെടിഎം നേക്കഡ് സ്ട്രീറ്റ് പോർട്ട്‌ഫോളിയോയിൽ 160 ഡ്യൂക്ക് പെർഫോമൻസ്, ദൈനംദിന യാത്രാക്ഷമത, മികച്ച ഡിസൈൻ എന്നിവയെല്ലാം കാഴ്ച്ചവയ്ക്കുന്നുണ്ട്.

പള്‍സര്‍ NS 160 മോട്ടോര്‍സൈക്കിളിന്റെ എഞ്ചിന്‍ 17 bhp പവറും 14.6 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. പള്‍സര്‍ NS 160-ക്ക് 5-സ്പീഡ് ഗിയര്‍ബോക്സ് ആണ് ലഭിക്കുന്നത്. ഡ്യുവല്‍ ചാനല്‍ എബിഎസ് ഫീച്ചര്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നുണ്ട്. പവറിന്റെ കാര്യത്തിൽ ആണെങ്കിലും ലുക്കിൻ്റെ കാര്യത്തിൽ ആണെങ്കിലും രണ്ട് മോഡലുകളും ഒന്നിനൊന്ന് മെച്ചം തന്നെയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








