നാട്ടിലൂടെ കറങ്ങാന്‍പറ്റിയ ഹൈ-സ്പീഡ് ഇ-സ്‌കൂട്ടര്‍ വെറും 69,999 രൂപക്ക്! 90 കി.മീ റേഞ്ചും കിട്ടും
ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുമ്പുള്ളതിനേക്കാള്‍ മത്സരം കൂടിയിട്ടുണ്ട്. ഇവി സെഗ്‌മെന്റില്‍ പ്രവേശിക്കാന്‍ മടിച്ച് നിന്നിരുന്ന പരമ്പരാഗത ടൂവീലര്‍ നിര്‍മാതാക്കള്‍ ഇപ്പോള്‍ നിരനിരയായി പുതിയ ഉല്‍പ്പന്നങ്ങളുമായി വിപണിയില്‍ പ്രവേശിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിപണിയില്‍ പ്രസക്തരായി നില്‍ക്കാന്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഇവികള്‍ പുറത്തിറക്കേണ്ടത് അത്യാവശ്യമാണ്. സ്‌റ്റോറി എന്ന ഇലക്ട്രിക് സ്‌കൂട്ടറിലൂടെ ഇന്ത്യക്കാരുടെ ഇഷ്ടം പിടിച്ച് പറ്റിയവരാണ് ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാറ്ററി. ഇപ്പോള്‍ കുറഞ്ഞ വിലയില്‍ ഒരു ഹൈ-പെര്‍ഫോമന്‍സ് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുകയാണ് ബാറ്ററി. ആ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയും മറ്റ് സവിശേഷതകളും ചുവടെ വിശദമായി വായിക്കാം.
ബാറ്ററി ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യന്‍ വിപണിയിലെത്തിച്ച ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേര് ലോവ്+ എന്നാണ്. 69999 രൂപ മുതലാണ് ഈ സ്‌കൂട്ടറിന്റെ വില ആരംഭിക്കുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്. അഞ്ച് പ്രീമിയം നിറങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്. സ്റ്റാര്‍ലൈറ്റ് ബ്ലൂ, സ്റ്റോമി ഗ്രേ, ഐസ് ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക്, പേള്‍ വൈറ്റ് എന്നിവയാണ് സ്‌കൂട്ടറിലെ കളര്‍ ഓപ്ഷനുകള്‍.

ബാറ്ററി ലോവ്+ ഒരു സ്‌പോര്‍ട്ടി, മിനിമലിസ്്റ്റിക് ഡിസൈനിലാണ് വരുന്നത്. മെച്ചപ്പെട്ട ദൃശ്യപരതയ്ക്കായി എല്‍ഇഡി ഡ്യുവല്‍ ലാമ്പുകളും ഇതില്‍ നല്‍കിയിരിക്കുന്നു. 12 ഇഞ്ച് അലോയ് വീലുകളിലാണ് ഈ സ്‌കൂട്ടര്‍ ഓടുക. ഡിസൈനിലുള്ള ഈ ശ്രദ്ധ വിശാലമായ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സഹായിക്കും. ഈ പുത്തന്‍ ഇവി ഇക്കോ, കംഫര്‍ട്ട്, സ്‌പോര്‍ട്‌സ് എന്നിങ്ങനെ മൂന്ന് ര്‍ൈഡിംഗ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു.
ഇക്കോ മോഡില്‍ പരമാവധി വേഗത മണിക്കൂറില്‍ 35 കിലോമീറ്ററും റേഞ്ച് 90 കിലോമീറ്ററുമാണ്. അതേസമയം കംഫര്‍ട്ട് മോഡില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ പോകാം. പക്ഷേ റേഞ്ച് ഫുള്‍ചാര്‍ജില്‍ 75 കിലോമീറ്ററായി കുറയും. സ്‌പോര്‍ട്‌സ് മോഡില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ പായാമെങ്കിലും റേഞ്ച് ഫുള്‍ചാര്‍ജില്‍ 60 കിലോമീറ്റര്‍ മാത്രമേ ലഭിക്കൂ. ഇത് ക്ലെയിംഡ് റേഞ്ച് ആണെന്ന് പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
ലോവ്+ ഇവിയില്‍ 2kWh അമോറോണ്‍ ബാറ്ററി പായ്ക്കാണ് കമ്പനി ഘടിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം 13-amp ചാര്‍ജറും ലഭിക്കും. വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്ന IP67 റേറ്റഡ് ബാറ്ററിയും ചാര്‍ജറുമാണ് ഇതിന് ലഭിക്കുന്നത്. 21700 സെല്ലുകള്‍ (5Ah) ഉപയോഗിക്കുന്ന ബാറ്ററി ക്വിക് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. 2 മണിക്കൂര്‍ 50 മിനിറ്റ് സമയം കൊണ്ട് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാനാകും. കമ്പനി ബാറ്ററിക്കും ചാര്‍ജറിനും 3 വര്‍ഷത്തെ വാറണ്ടി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഡിസ്റ്റന്‍സ് ടു എംറ്റി, ചാര്‍ജ് അവസ്ഥ എന്നീ വിവരങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന ഒരു ഇന്‍ഫോര്‍മേറ്റീവ് സപീഡോ മീറ്റര്‍ വഴി സ്മാര്‍ട്‌ഫോണ്‍ കണക്റ്റിവിറ്റിയും സ്‌കൂട്ടറില്‍ സാധ്യമാക്കിയിട്ടുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയ റൈഡര്‍ അസിസ്റ്റന്‍സ് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട റൈഡ് സ്ഥിരതയ്ക്കും സുഖ സൗകര്യത്തിനുമായി സ്‌കൂട്ടര്‍ പൂര്‍ണമായും CAN- പ്രാപ്തമാക്കിയ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ഉപയോഗിക്കുന്നു.
രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഹൈ-സ്പീഡ് സ്‌കൂട്ടര്‍ മാത്രമല്ല, അമോറോണിന്റെ ഏറ്റവും നൂതനമായ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും ഫീച്ചര്‍ നിറഞ്ഞ സ്‌കൂട്ടറുകളില്‍ ഒന്നാണിതെന്ന് ബാറ്ററി ഇലക്ട്രിക് മൊബിലിറ്റി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ നിശ്ചല്‍ ചൗധരി പറഞ്ഞു. രാജ്യത്തെ ബാറ്ററിയുടെ ഷോറൂമുകളില്‍ ഈ ഇവി ഇതിനോടകം ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








