വില കുറവാണെന്ന് കരുതി പെർഫോമൻസ് കുറയില്ല; 125 സിസി സെഗ്മെൻ്റിൽ ഉൾപ്പെടുന്ന മികച്ച സ്കൂട്ടറുകൾ

നിത്യോപയോഗത്തിനായി ആളുകൾ ഇന്ന് കൂടുതലായും ആശ്രയിക്കുന്നത് എല്ലായ്പോഴും ഇരുചക്രവാഹനങ്ങളെ തന്നെയാണല്ലോ. കൂടുതൽ കംഫർട്ടായ യാത്രാ അനുഭവം നൽകുന്നതിനാൽ ഒരു ബൈക്കോ അല്ലെങ്കിൽ സ്കൂട്ടറോ ഇല്ലാത്ത വീടുകളുണ്ടാകില്ല. അതുപോലെ 125 സിസി പെർഫോമൻസ് സ്കൂട്ടറുകൾക്കാണ് ഇന്ന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. നല്ല ഫീച്ചറുകളും സ്റ്റൈലും മൈലേജുമെല്ലാം നൽകുന്നതിനാൽ ഈ വിഭാഗം മോഡലുകൾ തമ്മിൽ എപ്പോഴും ശക്തമായ മത്സരം ഉണ്ടാകാറുണ്ട്. ഇതിൽ ടിവിഎസ് മുതൽ ഹോണ്ട, യമഹ തുടങ്ങിയ ബ്രാൻഡുകളിലാണ് മത്സരചൂട് കൂടുതലായും ഉള്ളത്. ഇന്ന് വിപണിയിൽ ലഭ്യമായ മികച്ച 125 സിസി സ്കൂട്ടറുകളെ നിങ്ങൾക്കായി പരിചയപ്പെടുത്താം.

യമഹ റേ ZR125: ഇന്ത്യയിലെ പെർഫോമൻസ് സ്കൂട്ടറുകളിൽ ഏറ്റവും മികച്ചു നിൽക്കുന്ന മോഡലാണ് റേ ZR125. 125 സിസി എയർ-കൂൾഡ് എഞ്ചിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ എഞ്ചിൻ 8 bhp പവറും 10.3 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്. സിറ്റിയിൽ ദിവസേന യാത്ര ചെയ്യുന്നവർക്ക് ഈ പവർ, ടോർക്ക് എന്നിവ മതിയായ വേഗതയും മികച്ച പിക്കപ്പും നൽകും. മാത്രവുമല്ല മണിക്കൂറിൽ ഏകദേശം 90 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്നു.

Best 125cc Performance Scooters

സ്കൂട്ടറിന് നൽകിയിരിക്കുന്ന ഫീച്ചറുകളും എടുത്തു പറയേണ്ടതാണ്. ഡിസ്ക് ബ്രേക്ക് ഓപ്ഷൻ സുരക്ഷ മെച്ചപ്പെടുത്തുകയും പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എല്ലാ വിവരങ്ങളും വ്യക്തമായി കാണുന്നതിനും സഹായിക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം പോലെയുള്ള സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആകർഷകമായ എൽഇഡി ഹെഡ്‌ലൈറ്റുകൾക്കൊപ്പം 21 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് എന്നിവയും ലഭിക്കുന്നതാണ്. വെറും 73,430 രൂപ എക്സ്ഷോറൂം വിലയിൽ ലഭ്യമാകുന്നു എന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്.

സുസുക്കി അവെനിസ് 125: സ്പോർട്ടി സ്കൂട്ടറുകളിൽ ഏറ്റവും ആകർഷകമായ ഒരു മോഡലാണ് അവെനിസ് 125. ഇതിൽ 124 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് നൽകിയിരിക്കുന്നത്. ഈ എഞ്ചിൻ 6,750 ആർ‌പി‌എമ്മിൽ 8.7 bhp പവറും 5,500 ആർ‌പി‌എമ്മിൽ 10 Nm ടോർക്കും നൽകുന്നു. 125 മണിക്കൂറിൽ ഏകദേശം 90 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും കഴിയും. മാത്രവുമല്ല CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കാരണം റൈഡിംഗ് കൂടുതൽ എളുപ്പമാകും.

ഈ സ്കൂട്ടറിൽ ലഭിച്ചിരിക്കുന്ന സവിശേഷതകളാണ് ഏറ്റവും പ്രധാനപെട്ടത്. 21.5 ലിറ്റർ സ്റ്റോറേജ് സ്പേസും, എൽഇഡി ഹെഡ്‌ലൈറ്റുകളും, ടെയിൽ ലൈറ്റുകളും, USB ചാർജിംഗ് സിസ്റ്റവും എന്നിവയെല്ലാം തന്നെ ഇതിൽ ലഭ്യമാണ്. മാത്രവുമല്ല CBS ബ്രേക്കിംഗ് സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയുമുണ്ട്. ഈ ഫീച്ചറുകൾ എല്ലാം സമ്മാനിക്കുന്ന അവെനിസ് 125-ൻ്റെ എക്സ്ഷോറൂം വില വരുന്നത് 87,000 രൂപ മുതലാണ്.

ഹീറോ Xoom 125: ദിവസേനയുളള ഉപയോഗത്തിന് ഏറ്റവും അനുയോജ്യവും ആകർഷകവുമായ ഒരു സ്കൂട്ടറാണിത്. ഇതിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 80,494 രൂപ മുതലാണ്. 125 സിസി ശേഷിയുള്ള സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ ഉപയോഗിച്ചിരിക്കുന്നതിനാൽ 7,250 ആർ‌പി‌എമ്മിൽ 7.3 bhp പവറും 6,000 ആർ‌പി‌എമ്മിൽ 10.4 Nm ടോർക്കും നൽകുന്നുണ്ട്. കൂടാതെ മണിക്കൂറിൽ 95 കിലോമീറ്റർ വരെ വേഗത കൈവരിക്കുകയും ചെയ്യുന്നു.

ഹോണ്ട ഡിയോ 125: 110 സിസി, 125 സിസി എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഡിയോ 125 ലഭ്യമാകുന്നത്. ഇത് 6,500 ആർ‌പി‌എമ്മിൽ 6.11 bhp പവറും 5,000 ആർ‌പി‌എമ്മിൽ 10.5 Nm ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്. അതോടൊപ്പം മണിക്കൂറിൽ ഏകദേശം 90 കിലോമീറ്റർ വരെ വേഗതയും നൽകുന്നു. ഫീച്ചറുകളുടെ കാര്യത്തിൽ ഈ സെഗ്മെന്റിലെ മിക്ക സ്കൂട്ടറുകളെയും കടത്തിവെട്ടുന്ന ഡിയോ 125ൻ്റെ വില വരുന്നത് 84,870 രൂപ മുതലാണ്.

ടിവിഎസ് എൻടോർഖ് 125: ഈ ലിസ്റ്റിലെ ഏറ്റും അവസാനത്തെ മോഡലാണിത്. മാത്രവുമല്ല 125 സിസി സെഗ്മെന്റിലെ ഏറ്റവും സമ്പന്നമായ സജ്ജീകരണങ്ങൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്. സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ്, 3-വാൽവ് എഞ്ചിനാണ് ഇതിൽ നൽകിയിരിക്കുന്നത്. 7.5 bhp പവറും 11.5 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. കൂടാതെ റൈഡിംഗ് മോഡുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, എൽഇഡി ഹെഡ്‌ലാമ്പ്, ടെൽ ലാമ്പ് എന്നിവയും പ്രധാന ആകർഷണങ്ങളാണ്. 80,900 രൂപയാണ് എക്സ്ഷോറൂം വിലവരുന്നത്.

More from DriveSpark

Article Published On: Monday, December 1, 2025, 17:22 [IST]
English summary
Best 125cc performance scooters
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X