2025-ലെ മികച്ച ഇലക്ട്രിക് സ്‌കൂട്ടറുകള്‍; സെഗ്‌മെന്റ് തൂക്കിയ വിജയികള്‍ ഇവരാണ്

സമീപകാലത്തായി വില്‍പ്പന ക്രമാനുഗതമായി വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയിലെ അതിശക്തമായ വിഭാഗങ്ങളിലൊന്നായി ഇലക്ട്രിക് സ്‌കൂട്ടര്‍ (Electric Scooter) സെഗ്‌മെന്റ് മാറിയിട്ടുണ്ട്. ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ എങ്കിലും പുറത്തിറങ്ങാത്ത ഒരു മാസം പോലും 2025 കലണ്ടര്‍ വര്‍ഷത്തില്‍ കഴിഞ്ഞ് പോയിട്ടുണ്ടാകില്ല. വിപണിയില്‍ ലഭ്യമായ ഓപ്ഷനുകളുടെ എണ്ണം കൂടിയതിന് അനുസരിച്ച് 2025-ല്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക് കൂടുതലായി അടുത്തിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി 2025 കലണ്ടര്‍ വര്‍ഷത്തിലെ മികച്ച ഇലക്ട്രിക് സ്‌കൂട്ടറുകള്‍ (Best Electric Scooters 2025) ഏതൊക്കെയാണെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കാം.

മികച്ച ബജറ്റ് സ്‌കൂട്ടര്‍- ആമ്പിയര്‍ മാഗ്‌നസ് ഗ്രാന്‍ഡ്

ബജറ്റ് വിഭാഗത്തില്‍ 2025-ലെ മികച്ച ഇലക്ട്രിക് സ്‌കൂട്ടറായി ആമ്പിയര്‍ മാഗ്‌നസ് ഗ്രാന്‍ഡ് മുന്‍നിരയിലെത്തുന്നു. 2.3 kWh ബാറ്ററി പായ്ക്കില്‍ നിന്ന് പവര്‍ എടുക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 95 കിലോമീറ്റര്‍ ദൂരം ഓടുമെന്നാണ് അവകാശപ്പെടുന്നത്. ഇതിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 65 കിലോമീറ്റര്‍ ആണ്.3.5 ഇഞ്ച് എല്‍സിഡി ക്ലസ്റ്റര്‍, 12 ഇഞ്ച് വീലുകള്‍, ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകള്‍ എന്നിവയാണ് മാഗ്‌നസ് ഗ്രാന്‍ഡിന്റെ പ്രധാന സവിശേഷതകള്‍.

ampere grand

ആമ്പിയര്‍ മാഗ്‌നസ് ഗ്രാന്‍ഡ് ഇലക്ട്രിക് സ്‌കൂട്ടറിന് 75,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് ബാറ്ററി വാറണ്ടിയും
നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. താങ്ങാനാവുന്ന വിലയില്‍ മികച്ച റേഞ്ചും അത്യാവശ്യം വേണ്ട എല്ലാ സവിശേഷതകളും നല്‍കുന്ന ഈ ഇവി മോഡല്‍ ബജറ്റ് വിഭാഗത്തില്‍ ഉയര്‍ന്ന മൂല്യം നല്‍കുന്ന ഇ-സ്‌കൂട്ടറാണ്. 89,999 രൂപയാണ് ആമ്പിയര്‍ മാഗ്‌നസ് ഗ്രാന്‍ഡ് സ്‌കൂട്ടറിന്റെ എക്‌സ്-ഷോറൂം വില.

മികച്ച ഫാമിലി സ്‌കൂട്ടര്‍- ഏഥര്‍ റിസ്ത

ഇന്ത്യന്‍ കുടുംബങ്ങള്‍ക്കിടയിലെ ഏറ്റവും പ്രിയപ്പെട്ട ഇലക്ട്രിക് സ്‌കൂട്ടറായി അതിവേഗം മാറിയ മോഡലാണ് ഏഥര്‍ റിസ്ത. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങിയ റിസ്ത കഴിഞ്ഞ ദിവസമാണ് 2 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയത്. മികച്ച രൂപകല്‍പ്പന, റേഞ്ച്, യാത്രാസുഖം, താങ്ങാനാവുന്ന വില എന്നിവയാണ് റിസ്തയെ ജനപ്രിയമാക്കുന്ന ഘടകങ്ങള്‍. 2.7 kWh, 2.9 kWh, 3.7 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ലഭ്യമായ ഇതിന് 159 കിലോമീറ്റര്‍ വരെ റേഞ്ച് അവകാശപ്പെടുന്നു.

ather rizta

4.3 kW പീക്ക് പവറും 22 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സ്‌കൂട്ടര്‍ പരമാവധി 80 kmph വേഗതയില്‍ വരെ പായും. ഡിസ്‌ക് ബ്രേക്കുകള്‍, മോണോ-ഷോക്ക് സസ്‌പെന്‍ഷന്‍, അലോയ് വീലുകള്‍, ഫുള്‍-എല്‍ഇഡി ലൈറ്റിംഗ് സെറ്റപ്പ് എന്നിവയാണ് റിസ്തയുടെ പ്രധാന സവിശേഷതകള്‍. വിശാലവും സൗകര്യപ്രദവുമായ സീറ്റിനൊപ്പം 56 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജും 22 ലിറ്റര്‍ ഫ്രങ്കും ലഭിക്കുന്ന റിസ്ത കുടുംബങ്ങള്‍ക്ക് ഏറ്റവും പ്രായോഗികമായ ഓപ്ഷനാണ്.

7 ഇഞ്ച് ഡീപ് വ്യൂ ഡിസ്‌പ്ലേ, റിവേഴ്‌സ് മോഡ്, മാജിക് ട്വിസ്റ്റ്, ഈസി റൈഡ് മോഡുകള്‍, സ്‌കിഡ് കണ്‍ട്രോള്‍, ലൈവ് ലൊക്കേഷന്‍ ഷെയറിംഗ്, ക്രാഷ് അലേര്‍ട്ട്, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്. നിലവില്‍ 1.07 ലക്ഷം രൂപ മുതലാണ് റിസ്തയുടെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്.

ather 450 apex

മികച്ച സ്‌പോര്‍ട്‌സ് സ്‌കൂട്ടര്‍- ഏഥര്‍ 450 അപെക്‌സ്

നിലവില്‍ ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇലക്ട്രിക് സ്‌കൂട്ടറാണ് ഏഥര്‍ 450 അപെക്‌സ്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇവിക്ക് 2.9 സെക്കന്‍ഡ് സമയം മാത്രം മതി. ത്രില്ലിംഗും സ്‌പോര്‍ട്ടിയുമായ റൈഡിംഗ് ഡൈനാമിക്‌സുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ തേടുന്നവര്‍ക്ക് ഏഥര്‍ 450 അപെക്‌സ് കണ്ണുംപൂട്ടി വാങ്ങാം. ഏഥര്‍ 450 അപെക്‌സിലെ 3.7 kWh ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 157 കിലോമീറ്റര്‍ വരെ റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

7.0 kW പീക്ക് പവറും 26 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന സ്‌കൂട്ടറിന്റെ ടോപ് സ്പീഡ് 100 kmph ആണ്. ഇരുഅറ്റങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍, സിബിഎസ്, റീജനറേറ്റീവ് ബ്രേക്കിംഗ്, ഫുള്‍-എല്‍ഇഡി സെറ്റപ്പ്, സ്‌നാപ്ഡ്രാഗണ്‍ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന 7 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, ഗൂഗിള്‍ മാപ്സ്, ഏഥര്‍ കണക്റ്റഡ് ഫീച്ചറുകള്‍ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. നിലവില്‍ 1.89 ലക്ഷം രൂപ മുതലാണ് ഏഥര്‍ 450 അപെക്‌സിന്റെ എക്‌സ്-ഷോറൂം വില തുടങ്ങുന്നത്.

മികച്ച പ്രീമിയം സ്‌കൂട്ടര്‍- ബജാജ് ചേതക് 3501

മികച്ച ബില്‍ഡ് ക്വാളിറ്റി, ഫിനിഷിംഗ്, യാത്രാസുഖം, വിശ്വാസ്യത എന്നിവ വാഗ്ദാനം ചെയ്യുന്ന ബജാജ് ചേതക് 3501 ആണ് 2025-ലെ മികച്ച പ്രീമിയം ഇവി സ്‌കൂട്ടറായി തിരഞ്ഞെടുക്കപ്പെട്ടത്. പൂര്‍ണമായും മെറ്റല്‍ ബോഡിയില്‍ നിര്‍മിച്ച ചേതക് വിപണിയില്‍ പുത്തന്‍ മാനദണ്ഡം സ്ഥാപിച്ചിരുന്നു. അലോയ് വീലുകള്‍, ഡിസ്‌ക് ബ്രേക്കുകള്‍, 35 ലിറ്റര്‍ ബൂട്ട് സ്‌പേസ്, റിവേഴ്‌സ് മോഡ്, ഇന്റഗ്രേറ്റഡ് നാവിഗേഷനും ഡോക്യുമെന്റ് സ്റ്റോറേജുമുള്ള 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ എന്നിവയാണ് പ്രധാന സവിശേഷതകള്‍.

കൂടാതെ, 5 ലിറ്റര്‍ ഗ്ലൗ ബോക്‌സ്, ആന്റി-തെഫ്റ്റ് അലേര്‍ട്ടുകള്‍, കീലെസ് ആക്‌സസ്, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, മ്യൂസിക് കണ്‍ട്രോള്‍, ഗൈഡ്-മി-ഹോം ലൈറ്റുകള്‍, സീക്വന്‍ഷ്യല്‍ ഇന്‍ഡിക്കേറ്ററുകള്‍, ആപ്പ് കണക്റ്റിവിറ്റി, വിവിധ റൈഡ് മോഡുകള്‍ എന്നിവയും ഇതില്‍ ലഭ്യമാണ്. ചേതക് 3501 മോഡലിലെ 3.5 kWh ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 153 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. നിലവില്‍ 1.22 ലക്ഷം രൂപയാണ് ചേതക് 3501 ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില.

ola s1 pro pls

മികച്ച ലോംഗ് റേഞ്ച് സ്‌കൂട്ടര്‍- ഓല S1 പ്രോ+ ജെന്‍ 3

ഫുള്‍ ചാര്‍ജില്‍ ഏകദേശം 320 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്ന് അവകാശപ്പെടുന്ന ഓല S1 പ്രോ+ ജെന്‍ 3 ആണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍. ഈ ജെന്‍ 3 മോഡലില്‍ ഓല ഇലക്ട്രിക് തദ്ദേശീയമായി നിര്‍മ്മിച്ച ഭാരത് ബാറ്ററി സെല്ലുകളാണ് ഉപയോഗിക്കുന്നത്. 13 kW പീക്ക് പവറുള്ള ഇലക്ട്രിക് മോട്ടോറാണ് ഇതിന് ശക്തി പകരുന്നത്. പരമാവധി വേഗത മണിക്കൂറില്‍ 130 കിലോമീറ്ററാണ്.

ഡ്യുവല്‍-ചാനല്‍ എബിഎസ്, മള്‍ട്ടി-മോഡ് ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്രേക്ക്-ബൈ-വയര്‍ ടെക്‌നോളജി, ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഫുള്‍-എല്‍ഇഡി ലൈറ്റിംഗ് സെറ്റപ്പ് എന്നിവ സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. കൂടാതെ, 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, നാവിഗേഷന്‍, മ്യൂസിക് കണ്‍ട്രോളുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, റിവേഴ്‌സ് മോഡ്, ഒടിഎ അപ്‌ഡേറ്റ്‌സ് തുടങ്ങിയ ഫീച്ചറുകളും ഇതില്‍ ലഭ്യമാണ്. നിലവില്‍ 1.54 ലക്ഷം രൂപ മുതലാണ് ഓല S1 പ്രോ+ ഇവിയുടെ വില ആരംഭിക്കുന്നത്.

bounce infinity e

മികച്ച കൊമേഴ്ഷ്യല്‍ സ്‌കൂട്ടര്‍- ബൗണ്‍സ് ഇന്‍ഫിനിറ്റി E1

വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് ഏറ്റവും പ്രായോഗികമായ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ് ബൗണ്‍സ് ഇന്‍ഫിനിറ്റി E1. മണിക്കൂറില്‍ പരമാവധി 55 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഇവിക്ക് 2.5 kWh ബാറ്ററി പായ്ക്കാണ് കരുത്ത് പകരുന്നത്. ഇത് ഫുള്‍ ചാര്‍ജില്‍ 100 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

ദീര്‍ഘകാലം ഈട് നില്‍ക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ പരിപാലിക്കാനും എളുപ്പമാണ്. പ്രവര്‍ത്തനച്ചെലവും കുറവായതിനാല്‍ ലാസ്റ്റ്‌മൈല്‍ ഡെലിവറിയടക്കമുള്ള വാണിജ്യ ആവശ്യങ്ങള്‍ക്ക് ഈ മോഡല്‍ ഏറെ അനുയോജ്യമാണ്. ബൗണ്‍സ് ഇന്‍ഫിനിറ്റി E1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില 1.15 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം).

More from DriveSpark

Article Published On: Friday, December 19, 2025, 14:58 [IST]
English summary
Best electric scooters of 2025 in india budget family premium performance segments
കൂടുതല്‍... #electric bike #electric vehicles #Year Ender 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X