ഇനി കണ്‍ഫ്യൂഷന്‍ വേണ്ട... ഇന്ത്യയിലെ ടോപ് 5 നിയോ-റെട്രോ മോട്ടോര്‍സൈക്കിളുകള്‍ നോക്കിവെച്ചാലോ
കാലങ്ങളായി ഒരു പുത്തന്‍ ബൈക്ക് വാങ്ങാനായി സ്വപ്‌നം കാണുന്നവരുണ്ടാകും. എന്നാല്‍ അവരില്‍ പലരുടെയും മുന്നിലുള്ള പ്രശ്‌നങ്ങളില്‍ ഒന്ന് അതിനുളള പണം തന്നെയായിരിക്കും. പുതിയ മോട്ടോര്‍സൈക്കിള്‍ വാങ്ങാനിരുന്ന് പണം ഒരു പ്രശനമായി വന്നവര്‍ക്ക് മുന്നിലേക്കാണ് പുത്തന്‍ ഓഫറുകളും ജിഎസ്ടി 2.0 ആനുകൂല്യങ്ങളും വന്നിരിക്കുന്നത്. നിങ്ങള്‍ ഒരു നിയോ റെട്രോ മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്ന വ്യക്തിയാണെങ്കില്‍ ഈ ലേഖനം ഒരിക്കലും നിരാശപ്പെടുത്തില്ല. 350 സിസിയില്‍ താഴെയുള്ള മികച്ച 5 നിയേ-റെട്രോ മോട്ടോര്‍സൈക്കിളുകള്‍ പരിചയപ്പെടാം.
റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350: റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350-യുടെ സ്‌റ്റൈലിനും കരുത്തിനും പകരം വെക്കാന്‍ മറ്റൊരു ബൈക്കുമില്ല. ഇതിലെ 349cc, സിംഗിള്‍ സിലണ്ടര്‍ എഞ്ചിന്‍ 20.2bhp പവറും 27 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ആരെയും ആകര്‍ഷിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 നിലവില്‍ 1.62 ലക്ഷം രൂപ എക്‌സ്ഷോറൂം വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്.

ഹോണ്ട ഹൈനസ് CB350: റോയല്‍ എന്‍ഫീല്‍ഡ് ക്ലാസ്സിക് 350 മോഡലിന് ശക്തനായ ഒരു എതിരാളിയുണ്ടെങ്കില്‍ അത് ഹോണ്ട ഹൈനസ് CB350 ആണ്. ഇതിലെ 348 സിസി, സിഗിംള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്-എഞ്ചിന്‍, 21 Ps പവറും 30 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു.
സെമി ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് ക്ലസ്റ്റര്‍, ഹോണ്ട സ്മാര്‍ട്ട് ഫോണ്‍ വോയ്‌സ് കണ്‍ട്രോള്‍, എല്‍ഇഡി ലൈറ്റിംഗ്, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നീ സൗകര്യങ്ങും ഈ മോട്ടോര്‍സൈക്കിള്‍ നല്‍കുന്നു. ഏകദേശം 45 കിലോമീറ്ററാണ് ബൈക്കിന്റെ ക്ലെയിംഡ് മൈലേജ്. 1.92 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്നു.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350: ആകര്‍ഷകമായ സ്‌റ്റൈലിംഗും ആധുനിക എഞ്ചിനിയറിംഗും ഒത്തുചേര്‍ന്ന അവിസ്മരിണീയമായ മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350. ക്ലാസിക്കിന്റെ 349 സിസി, സിംഗില്‍ സിലണ്ടര്‍, എയര്‍-ഓയില്‍ കൂള്‍ഡ് എഞ്ചിന്‍ 20.2 bhp പവറും 27 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്നു. 5 സ്പ്പീഡ് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്.
വൃത്താകൃതിയിലുള്ള ഹെഡ് ലാമ്പ്, ടിയര്‍ ഡ്രോപ്പ്, ഇന്ധന ടാങ്ക്, ക്രോം ആക്‌സന്റുകള്‍ എന്നിവയടക്കം ആകര്‍ഷകമായ റെട്രോ സ്‌റ്റൈലിംഗില്‍ വരുന്ന ബൈക്കിന് സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്, ഓപ്ഷണന്‍ ട്രിപ്പര്‍ നാവിഗേഷന്‍ തുടങ്ങിയ സവിശേഷതകള്‍ ലഭിക്കുന്നു. ലിറ്ററിന് ഏകദേശം 35 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന ക്ലാസിക് 350 ദീര്‍ഘദൂര, ഹൈവേ യാത്രകള്‍ക്ക് അനുയോജ്യമാണ്. 1.81 ലക്ഷം രൂപ മുതലാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

റോയല്‍ എന്‍ഫീന്‍ഡ് ഹണ്ടര്‍ 350: സുഖമമായ രീതിയില്‍ കൈകാര്യം ചെയ്യാനും ദൈനംദിന യാത്രകള്‍ക്കും അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന റോഡ്സ്റ്ററാണ് റോയല്‍ എന്‍ഫീന്‍ഡ് ഹണ്ടര്‍ 350. 20.2 bhp പവറും 27 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള 349 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇതിന്റെ ഹൃദയം.
എല്ലാവിധ യാത്രകള്‍ക്കും അനുയോജ്യമായ ഈ ബൈക്കില്‍ എല്‍ഇഡി ലൈറ്റിംഗ്, ട്രിപ്പര്‍ നാവിഗേഷന്‍ പോഡ്, യുഎസ്ബി ചാര്‍ജിംഗ്, സ്ലിപ്പ്-അസിസ്റ്റ് ക്ലച്ച് തുടങ്ങിയ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള മോട്ടോര്‍സൈക്കിളാണ് ഹണ്ടര്‍ 350. 1.37 ലക്ഷം രൂപ മുതലാണ് ഈ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.
ജാവ 42: ക്ലാസിക് സ്‌റ്റൈലിംഗും മോഡേണ്‍ എഞ്ചിനിയറിംഗും സമന്വയിക്കുന്ന ഒരു മോട്ടോര്‍സൈക്കിളാണ് ജാവ 42. ഏകദേശം 27.3 PS പവറും 26.84 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 294.7cc ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ജാവ 42 മോഡലിന് തുടിപ്പേകുന്നത്. 6-സ്പീഡ് ട്രാന്‍സ്മിഷനാണ് ഇതില്‍ വരുന്നത്. ടൂറിംഗ്-ഫ്രണ്ട്‌ലി സവിശേഷതകള്‍ നല്‍കുന്നതുകൊണ്ടുതന്നെ ആരെയും വലയില്‍ വീഴ്ത്താന്‍ ഈ മോഡലിന് സാധിക്കും. ജാവ 42 നിലവില്‍ 1.60 ലക്ഷം രൂപ മുതല്‍ വിപണിയില്‍ ലഭ്യമാണ്.


Click it and Unblock the Notifications








