250 സെഗ്മെൻ്റിൽ പുതിയ അങ്കം കുറിച്ച് ഹീറോ മോട്ടോകോർപ്; ഓട്ടോ എക്സ്പോയിൽ തരംഗമായി ബ്രാൻഡ്
മണിക്കൂറുകൾ കഴിയുംന്തോറും ദില്ലി ഭാരത് മൊബിലിറ്റിയിലെ ഓട്ടോ എക്സ്പോയിൽ വണ്ടി പ്രാന്തൻമാരെ ഞെട്ടിക്കുന്നതിൽ എല്ലാ ബ്രാൻഡുകളം മതക്സരിക്കുന്നത് പോലെ തന്നെയാണ് തോന്നുന്നത്. ഇരുചക്രവാഹന നിർമാതാക്കളിൽ രാജ്യത്തെ പ്രിയ ബ്രാൻഡാണ് ഹീറോ മോട്ടോ കോർപ്. ഓട്ടോ എക്സ്പോയിൽ ഹീറോ മോട്ടോ കോർപ്പ് തങ്ങളുടെ നാല് മോഡലുകളാണ് അവതരിപ്പിച്ചത്. അതിൽ പ്രധാനിയാണ് 250 സെഗ്മെൻ്റിൽ മത്സരിക്കുന്ന ഹീറോ Xtreme 250. ബൈക്കിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടന്നാൽ തുടക്കം വിലയിൽ നിന്ന് തന്നെയാകാം. 1.80 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വില.
ഹീറോ എക്സ്ട്രീമിൻ്റെ ഹൃദയമെന്ന് പറയുന്നത് അതിന്റെ 250 സിസി, ലിക്വിഡ്-കൂൾഡ്, DOHC എഞ്ചിനാണ്, ഇത് 30 bhp കരുത്തും 25 Nm ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. ആറ് സ്പീഡ് ഗിയർബോക്സുമായിട്ടാണ് ഈ കരുത്തുറ്റ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇത് ബൈക്കിനെ വെറും 3.25 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് നിന്ന് 60 കിലോമീറ്റർ വേഗതയിലേക്ക് എത്തിക്കാൻ സഹായിക്കുന്നു. ഇതിലൂടെ സെഗ്മെൻ്റിലെ വാഹനത്തിൻ്റെ എതിരാളികളെ നേരിടാൻ പ്രാപ്തമാണ് എന്ന് തെളിയിക്കുകയാണ്.

ഡിസൈനിലേക്ക് നോക്കിയാൽ ഹീറോ എക്സ്ട്രീം 250R അതിന്റെ ആക്രമണാത്മക നിലപാട് കൊണ്ട് കൂടുതൽ മതിപ്പുളളവാക്കുന്നുണ്ട്, താഴ്ന്ന സെറ്റ് ഹെഡ്‌ലാമ്പും മൂർച്ചയുള്ള എക്സ്റ്റൻഷനുകളാൽ മസ്കുലാർ ഇന്ധന ടാങ്കും ഗംഭീര ലുക്കിന് കാരണമാകുന്നുണ്ട്. ബൈക്കിന്റെ സ്പോർട്ടി ലുക്കിൻ്റെ പ്രധാന കാരണമായി ഉയർന്ന ടെയിൽ സെക്ഷൻ കൂടുതൽ പ്രാധാന്യം വഹിക്കുന്നുണ്ട്.
എക്സ്ട്രീം 250R ന്റെ രൂപകൽപ്പനയ്ക്ക് അനുബന്ധമായി, മുന്നിൽ 43mm അപ്‌സൈഡ്-ഡൗൺ ഫോർക്കുകളും പിന്നിൽ പ്രീലോഡ്-അഡ്ജസ്റ്റബിൾ മോണോഷോക്കും അടങ്ങുന്ന സങ്കീർണ്ണമായ സസ്പെൻഷൻ സജ്ജീകരിച്ചിട്ടുണ്ട്, ഇത് സ്റ്റൈൽ, സ്റ്റെബിളിറ്റി, മികച്ച ഹാൻഡ്‌ലിംഗ് എന്നിവയുടെ സംയോജനത്തിനായി 17 ഇഞ്ച് അലോയ് വീലുകളിൽ ഘടിപ്പിച്ചിരിക്കുകയാണ്.

ഇന്ത്യൻ വിപണിയിലേക്കുള്ള വാഹനത്തിൻ്റെ പ്രവേശനത്തോടെ, ഹീറോ എക്സ്ട്രീം 250R ബജാജ് പൾസർ N250, സുസുക്കി ജിക്സർ 250 തുടങ്ങിയ മോഡലുകളെ വെല്ലുവിളിക്കാൻ ഒരുങ്ങുകയാണ് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഏകദേശം 2 ലക്ഷം രൂപയോളം വരും വാഹനത്തിൻ്റെ എക്സ്ഷോറും വില. കാഴ്ചയിലും പ്രവർത്തനക്ഷമതയിലും മികവ് പുലർത്തുന്ന ഒരു മോട്ടോർസൈക്കിൾ ആവശ്യപ്പെടുന്ന റൈഡർമാരെ തൃപ്തിപ്പെടുത്തുന്നതിലൂടെ എക്സ്ട്രീം 250R അതിന്റെ ഉപഭോക്താക്കളുടം മികച്ച തെരഞ്ഞെടുപ്പായിരിക്കും.
ഭാരത് മൊബിലിറ്റി എക്സ്പോ 2025 ൽ ഹീറോ എക്സ്ട്രീം 250R പുറത്തിറങ്ങുന്നത് ഇന്ത്യയുടെ 250 സിസി മോട്ടോർസൈക്കിൾ മേഖലയിൽ ഒരു ആവേശകരമായ വികാസത്തെയാണ് സൂചിപ്പിക്കുന്നു. ശക്തമായ എഞ്ചിൻ, നൂതന സസ്പെൻഷൻ സാങ്കേതികവിദ്യ, കാഴ്ചയിൽ ആകർഷകമായ ഡിസൈൻ എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്നത്, ലുക്കും പെർഫോമൻസും തിരയുന്നവർക്ക് മികച്ച ഓപ്ഷനായിരിക്കും.

2024 കലണ്ടർ വർഷത്തിൽ എട്ട് പുതിയ മോഡലുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് കൂടുതൽ വിപണികളിൽ വാഹനം എത്തിക്കാനും ഹീറോയ്ക്ക് സാധിച്ചു എന്നതാണ് നേട്ടമായത്. ഉപഭോക്താക്കളുടെ മനസ് അറിഞ്ഞ് വാഹനം അവതരിപ്പിക്കുന്നതിൽ ഹീറോ മോട്ടോകോർപ്പ് എന്നും മുന്നിൽ തന്നെയാണ് എന്ന് പറയാതിരിക്കാൻ സാധിക്കില്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








